കാ​ർ​ഷി​ക ക​ർ​മ​സേ​ന പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി
Friday, May 17, 2019 10:29 PM IST
പൂ​ച്ചാ​ക്ക​ൽ: കാ​ർ​ഷി​ക രം​ഗ​ത്തി​നു പു​ത്ത​ൻ ഉ​ണ​ർ​വേ​കാ​ൻ കാ​ർ​ഷി​ക ക​ർ​മ​സേ​ന പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി പെ​രു​ന്പ​ളം ദ്വീ​പി​ൽ നെ​ൽ​ക്കൃ​ഷി ന​ട​ത്തു​ന്ന​തി​ന് ക​ർ​മ​സേ​ന ട്രാ​ക്ട​ർ, ടി​ല്ല​ർ,പു​ല്ലു​വെ​ട്ടി, മെ​തി​യ​ന്ത്രം തു​ട​ങ്ങി​യ​വ​യി​ലു​ള്ള പ​രീ​ശീ​ല​നം തു​ട​ങ്ങി. കൃ​ഷി ഓ​ഫീ​സ​ർ അ​നു ആ​ർ. നാ​യ​ർ, ക​ർ​മ​സേ​ന പ്ര​സി​ഡ​ന്‍റ് രാ​ഘ​വ​ൻ, സെ​ക്ര​ട്ട​റി പ​ത്മ​നാ​ഭ​ൻ, സു​രേ​ഷ്, പ​ങ്ക​ജാ​ക്ഷ​ൻ, സു​രേ​ന്ദ്ര​ൻ, ഷാ​ജി തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ 80ഓ​ളം ക​ർ​ഷ​ക​രേ​യും തൊ​ഴി​ലാ​ളി​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ക​ർ​മ​സേ​ന പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ​വ​ർ​ഷം പെ​രു​ന്പ​ളം ദ്വീ​പി​ൽ പ​ത്തേ​ക്ക​റി​ൽ പ​ച്ച​ക്ക​റി കൃ​ഷി ചെ​യ്ത​തി​ൽ നൂ​റു​മേ​നി വി​ള​വ് ല​ഭി​ച്ചി​രു​ന്നു. ഈ ​വ​ർ​ഷം പ​ച്ച​ക്ക​റി കൃ​ഷി​ക്കു പു​റ​മെ നെ​ൽ​കൃ​ഷി​യും ചെ​യ്യാ​നാ​ണ് ക​ർ​മ​സേ​ന പ​ദ്ധ​തി ഇ​ട്ടി​രി​ക്കു​ന്ന​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പ​രി​ശീ​ല​നം ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്.