മാ​ലി​ന്യം നി​ക്ഷേ​പി​ച്ച​വ​രെ പി​ടി​കൂ​ടി
Friday, May 17, 2019 10:29 PM IST
ചെ​ങ്ങ​ന്നൂ​ർ: ന​ഗ​ര​സ​ഭ പ്ര​ദേ​ശ​ത്തു മാ​ലി​ന്യം നി​ക്ഷേ​പി​ച്ച​വ​രെ ന​ഗ​ര​സ​ഭ​യു​ടെ രാ​ത്രി​കാ​ല പ​രി​ശോ​ധ​ന സ്ക്വാ​ഡ് പി​ടി​കൂ​ടി. ഗ​വ. ഹോ​സ്പി​റ്റ​ൽ ജം​ഗ്ഷ​നി​ൽ മാ​ലി​ന്യം നി​ക്ഷേ​പി​ക്കാ​നെ​ത്തി​യ പു​ത്ത​ൻ​കാ​വി​ലു​ള്ള ര​ണ്ടു ബേ​ക്ക​റി ജീ​വ​ന​ക്കാ​രെ​യും സി​വി​ൽ സ്റ്റേ​ഷ​നു സ​മീ​പം മാ​ലി​ന്യം നി​ക്ഷേ​പി​ച്ച സ​മീ​പ​വാ​സി​യെ​യു​മാ​ണ് പി​ടി​കൂ​ടി​യ​ത്. പൊ​തു​സ്ഥ​ല​ത്തു മാ​ലി​ന്യം വ​ലി​ച്ചെ​റി​ഞ്ഞ​തി​ന് ഇ​വ​രി​ൽ നി​ന്ന് പി​ഴ​യീ​ടാ​ക്കി.

ന​ഗ​ര​ത്തി​ലെ വി​വി​ധ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 50 മൈ​ക്രോ​ണി​ൽ താ​ഴെ​യു​ള്ള നാ​ലു കി​ലോ​ഗ്രാം നി​രോ​ധി​ത പ്ലാ​സ്റ്റി​ക് ക്യാ​രി ബാ​ഗു​ക​ൾ പി​ടി​ച്ചെ​ടു​ത്ത് പി​ഴ​യീ​ടാ​ക്കി.