പ്രീ പ്രൈ​മ​റി വി​ഭാ​ഗ​ത്തെ സ്കൂ​ളു​ക​ളു​ടെ ഭാ​ഗ​മാ​യി അം​ഗീ​ക​രി​ക്ക​ണ​മെ​ന്ന്
Friday, May 17, 2019 10:30 PM IST
ആ​ല​പ്പു​ഴ: പ്രീ ​പ്രൈ​മ​റി വി​ഭാ​ഗ​ത്തെ സ്കൂ​ളു​ക​ളു​ടെ ഭാ​ഗ​മാ​യി അം​ഗീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്രീ ​പ്രൈ​മ​റി ടീ​ച്ചേ​ഴ്സ് ആ​ൻ​ഡ് ഹെ​ൽ​പ്പേ​ഴ്സ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ നേ​തൃ​ത്വ​ത്തി​ൽ ഡി​ഡി​ഇ ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ചും പ​ട്ടി​ണി സ​മ​ര​വും ന​ട​ത്തി.

ഓ​ണ​റേ​റി​യ​ത്തി​നു പ​ക​രം സ​ർ​ക്കാ​ർ നി​ര​ക്കി​ലു​ള്ള ശ​ന്പ​ളം ന​ൽ​കു​ക, എ​ല്ലാ സ​ർ​ക്കാ​ർ ടീ​ച്ചേ​ഴ്സ് ട്രെ​യി​നിം​ഗ് സ്ഥാ​പ​ന​ങ്ങ​ളി​ലും പ്രീ​പ്രൈ​മ​റി ടീ​ച്ചേ​ഴ്സ് പ​രി​ശീ​ല​ന കോ​ഴ്സ് ആ​രം​ഭി​ക്കു​ക, അ​ന്യാ​യ​മാ​യ പി​രി​ച്ചു​വി​ട​ൽ അ​വ​സാ​നി​പ്പി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളും സ​മ​ര​ത്തി​ലൂ​ടെ സം​ഘ​ട​ന ഉ​ന്ന​യി​ച്ചു. ഡി​ഡി​ഇ ഓ​ഫീ​സി​നു മു​ന്നി​ൽ പ്ര​തീ​കാ​ത്മ​ക​മാ​യി ക​ഞ്ഞി​വ​യ്ക്കാ​നു​ള്ള വെ​ള്ളം അ​രി​യി​ല്ലാ​തെ തി​ള​പ്പി​ച്ചു​കൊ​ണ്ടാ​ണ് പ​ട്ടി​ണി സ​മ​രം ന​ട​ത്തി​യ​ത്. സം​ഘ​ട​ന ജി​ല്ല പ്ര​സി​ഡ​ന്‍റ് കെ.​പി. സു​ബൈ​ദ ഉ​ദ്ഘാ​ട​നം ചെ​യ്തു. എം.​എ​സ്. സ​ജീ​ന അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സെ​ലി​ൻ കെ. ​ബാ​ബു, സ്ത്രീ ​സു​ര​ക്ഷാ​സ​മി​തി ജി​ല്ല സെ​ക്ര​ട്ട​റി എം.​എ. ബി​ന്ദു, യ​മു​ന റാ​ണി, ദീ​പ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. മോ​ശ​മാ​യ ജീ​വി​ത​സാ​ഹ​ച​ര്യ​ത്തി​ൽ നീ​ങ്ങു​ന്ന ത​ങ്ങ​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി പ​ല​വി​ധ സ​മ​ര പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചെ​ങ്കി​ലും നൂ​റു​ശ​ത​മാ​നം സ്ത്രീ​ക​ൾ ജോ​ലി ചെ​യ്യു​ന്ന ഈ ​മേ​ഖ​ല​യെ സ​ർ​ക്കാ​ർ തീ​ർ​ത്തും അ​വ​ഗ​ണി​ക്കു​ക​യാ​ണെ​ന്ന് നേ​താ​ക്ക​ൾ കു​റ്റ​പ്പെ​ടു​ത്തി.