എ​ക്സ്റേ റൂ​മി​നു മു​ന്നി​ലെ തി​ര​ക്ക് അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​നു ബു​ദ്ധി​മു​ട്ടാ​കു​ന്നു
Friday, May 17, 2019 10:30 PM IST
അ​ന്പ​ല​പ്പു​ഴ: ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ക്സ് റേ ​വി​ഭാ​ഗ​ത്തി​നു മു​ന്പി​ലെ ഇ​ട​നാ​ഴി​യി​ൽ എ​ക്സ്റേ എ​ടു​ക്കു​ന്ന​തി​നും ഫി​ലിം വാ​ങ്ങാ​നു​മാ​യി രാ​വും പ​ക​ലും ഉ​ള്ള തി​ര​ക്ക് അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ​നി​ന്നും സ്ട്രെ​ക്ച​റി​ലും വീ​ൽ​ചെ​യ​റി​ലും രോ​ഗി​ക​ളെ പ​രി​ശോ​ധ​ന​ക​ൾ​ക്കാ​യും വാ​ർ​ഡു​ക​ളി​ൽ പ്ര​വേ​ശി​പ്പി​ക്കാ​നു​മാ​യി കൊ​ണ്ടു​പോ​കാ​നാ​വാ​ത്ത അ​വ​സ്ഥ​യു​ണ്ടാ​ക്കു​ന്നു.

അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടും അ​ത്യാ​സ​ന്ന നി​ല​യി​ലു​മെ​ത്തു​ന്ന രോ​ഗി​ക​ളെ സ്കാ​നിം​ഗ് തു​ട​ങ്ങി​യ പ​രി​ശോ​ധ​ന​ക​ൾ​ക്കും വാ​ർ​ഡി​ലേ​ക്കും മാ​റ്റ​ണ​മെ​ങ്കി​ൽ ഇ​ട​നാ​ഴി​യി​ലെ തി​ര​ക്കി​നി​ട​യി​ലൂ​ടെ വേ​ണം കൊ​ണ്ടു പോ​കാ​ൻ. ഇ​ത് രോ​ഗി​ക​ൾ​ക്കും ബ​ന്ധു​ക്ക​ൾ​ക്കും അ​റ്റ​ൻ​ഡ​ർ​മാ​ർ​ക്കും ഒ​രു പോ​ലെ ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്നു. എ​ക്സ്റേ വി​ഭാ​ഗ​ത്തി​ൽ ടോ​ക്ക​ണ്‍ സം​വി​ധാ​ന​മോ രോ​ഗി​ക​ൾ​ക്കു​ള്ള ഇ​രി​പ്പി​ട​മോ ഏ​ർ​പ്പെ​ടു​ത്തി അ​ത്യാ​ഹി​ത​ത്തി​നു സ​മീ​പ​ത്തെ തി​ര​ക്കൊ​ഴി​വാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി.