ന​ഗ​ര​സ​ഭ ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി നി​യ​മ​നം: പ​രാ​തി​യി​ൽ കേ​സെ​ടു​ത്തു
Friday, May 17, 2019 10:30 PM IST
ആ​ല​പ്പു​ഴ: ന​ഗ​ര​സ​ഭ​യി​ൽ ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ളെ നി​യ​മി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചെ​യ​ർ​മാ​ൻ തോ​മ​സ് ജോ​സ​ഫ് കൃ​ത്രി​മം കാ​ണി​ച്ചെ​ന്ന് ആ​രോ​പി​ച്ച് പ്ര​തി​പ​ക്ഷ നേ​താ​വ് ഡി.​ല​ക്ഷ്മ​ണ​ൻ വി​ജി​ല​ൻ​സി​ന് ന​ൽ​കി​യ പ​രാ​തി​യി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു.

അ​ഭി​മു​ഖം അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ഗ​ര​സ​ഭ നി​യ​മ​നം ന​ട​ത്തു​ന്ന​ത്. ഇ​ഷ്ട​പ്പെട്ട​വ​രെ ക​യ​റ്റാ​നാ​യി അ​ഭി​മു​ഖ​ത്തി​ലെ മാ​ർ​ക്ക് തി​രു​ത്തി​യെ​ന്ന് അ​ന്ന​ത്തെ കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ൽ പ്ര​തി​പ​ക്ഷം ആ​ക്ഷേ​പം ഉ​ന്ന​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി​ക്കു പ്ര​തി​പ​ക്ഷം കൊ​ടു​ത്ത പ​രാ​തി കീ​റി ച​വ​റ്റു​കു​ട്ട​യി​ൽ എ​റി​യു​ക​യാ​യി​രു​ന്നു​വെ​ന്നാ​യി​രു​ന്നു ചെ​യ​ർ​മാ​ൻ ന​ഗ​ര​സ​ഭ​യി​ൽ ന​ട​ത്തി​യ പ്ര​തി​ക​ര​ണം. ഇ​ത് പ്ര​തി​പ​ക്ഷ​ത്തെ ചൊ​ടി​പ്പി​ച്ചു. തു​ട​ർ​ന്ന് പ്ര​തി​പ​ക്ഷം ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​ത്ത​ര​ത്തി​ൽ സം​ഭ​വം ഇ​ല്ലെ​ന്നും ക​ണ്ടെ​ത്തി.

മാ​ർ​ക്കു തി​രു​ത്തി​യ രേ​ഖ​ക​ൾ പ്ര​തി​പ​ക്ഷ​ത്തി​നു ല​ഭി​ച്ചു. ചെ​യ​ർ​മാ​ൻ കൗ​ണ്‍​സി​ൽ യോ​ഗ​ത്തെ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ക​യും ഇ​ഷ്ട​പ്പെ​ട്ട​വ​രെ ജോ​ലി​യി​ൽ ക​യ​റ്റു​ന്ന​തി​നാ​യി മാ​ർ​ക്കു തി​രു​ത്തു​ക​യും ചെ​യ്ത സം​ഭ​വം അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​മാ​ണ് ന​ഗ​ര​സ​ഭ​യി​ലെ പ്ര​തി​പ​ക്ഷ നേ​താ​വ് ഡി. ​ല​ക്ഷ്മ​ണ​ൻ വി​ജി​ല​ൻ​സി​ന് പ​രാ​തി ന​ൽ​കി​യ​ത്.

പ​രാ​തി​യി​ൽ ക​ഴ​ന്പു​ണ്ടെ​ന്ന് കാ​ണി​ച്ച് വി​ജി​ല​ൻ​സ് ആ​ല​പ്പു​ഴ സൗ​ത്ത് പോ​ലീ​സി​ന് കേ​സ് കൈ​മാ​റി. എ​സ്ഐ ദ്വി​ജേ​ഷി​നാ​ണ് അ​ന്വേ​ഷ​ണ ചു​മ​ത​ല ന​ൽ​കി​യി​ട്ടു​ള്ള​ത്.