പ​ന്ത്ര​ണ്ടു​കാ​ര​നെ പാ​ന്പു ക​ടി​ച്ചു
Friday, May 17, 2019 10:32 PM IST
അ​ന്പ​ല​പ്പു​ഴ: വി​ദ്യാ​ർ​ഥി​ക്ക് പാ​ന്പു​ക​ടി​യേ​റ്റു. ത​ക​ഴി പ​ഞ്ചാ​യ​ത്ത് അ​ഞ്ചാം​വാ​ർ​ഡി​ൽ വ​ല്ലൂ​ർ​വീ​ട്ടി​ൽ അ​ജി​ത്ത്-​പ്രീ​ത ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ ത​ക​ഴി തെ​ന്ന​ടി കാ​ർ​മ​ൽ സ്കൂ​ളി​ലെ ആ​റാം​ക്ലാ​സ് വി​ദ്യാ​ർ​ഥി അ​ക്ഷ​യി(12)​നെ​യാ​ണ് പാ​ന്പു​ക​ടി​യേ​റ്റു ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ ഇ​ന്ന​ലെ വീ​ടി​നു പു​റ​ത്തു​ള്ള പ​റ​ന്പി​ൽ കൂ​ട്ടു​കാ​രു​മൊ​ത്ത് ക​ളി​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു പാ​ന്പുക​ടി​യേ​റ്റ​ത്. അ​ക്ഷ​യ് ബോ​ധ​ര​ഹി​ത​നാ​യി വീ​ഴു​ന്ന​തു​ക​ണ്ട് കൂ​ട്ടു​കാ​ർ വീ​ട്ടു​കാ​രെ വി​വ​രം അ​റി​യി​ക്കു​ക​യു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച അ​ക്ഷ​യിനെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കു​ട്ടി അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തി​ട്ടി​ല്ല.