പൈ​പ്പു​ചോ​ർ​ച്ച പ​രി​ഹ​രി​ക്കാ​നാ​യി​ല്ല; ന​ഗ​ര​ത്തി​ൽ ശു​ദ്ധ​ജ​ല​ക്ഷാ​മം രൂ​ക്ഷം
Friday, May 17, 2019 10:32 PM IST
അ​ന്പ​ല​പ്പു​ഴ: ത​ക​ഴി​യി​ലെ യു​ഡി​സ്മാ​റ്റ് ശു​ദ്ധ​ജ​ല പ​ദ്ധ​തി​യു​ടെ പൈ​പ്പ് ചോ​ർ​ച്ച പ​രി​ഹ​രി​ക്കാ​നു​ള്ള അ​റ്റ​കു​റ്റ​പ്പ​ണി വൈ​കി​യ​തോ​ടെ ആ​ല​പ്പു​ഴ ന​ഗ​ര​ത്തി​ലെ ശു​ദ്ധ​ജ​ല​ക്ഷാ​മം രൂ​ക്ഷ​മാ​കു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം മു​ത​ലാ​ണ് അ​റ്റ​കു​റ്റ​പ്പ​ണി തു​ട​ങ്ങി​യ​ത്.

റോ​ഡു കു​ഴി​ക്കാ​ൻ പൊ​തു​മ​രാ​മ​ത്തി​ന്‍റെ അ​നു​മ​തി ല​ഭി​ക്കാ​ത്ത​താ​ണ് പ്ര​വൃ​ത്തി തു​ട​ങ്ങാ​ൻ താ​മ​സി​ച്ച​ത്. പൊ​തു​മ​രാ​മ​ത്തി​നു ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക ന​ൽ​കി​യ ശേ​ഷ​മേ റോ​ഡ് കു​ഴി​ക്കാ​ൻ അ​നു​വ​ദി​ക്കൂ എ​ന്ന നി​ല​പാ​ടാ​ണ് വി​ന​യാ​യ​ത്.

അ​ന്പ​ല​പ്പു​ഴ - തി​രു​വ​ല്ല സം​സ്ഥാ​ന​പാ​ത​യി​ൽ ത​ക​ഴി ക​ന്നാ മു​ക്കി​നു സ​മീ​പ​ത്താ​ണു ചോ​ർ​ച്ച. പൈ​പ്പ് ലൈ​നി​ൽ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തു​ന്ന​തി​നാ​ൽ പ​ന്പിം​ഗ് പൂ​ർ​ണ​മാ​യും നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്.

ക​രു​മാ​ടി മു​ത​ൽ പ​ച്ച വ​രെ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ൽ പൈ​പ്പ് പൊ​ട്ട​ൽ പ​തി​വ് കാ​ഴ്ച​യാ​യി മാ​റി. നി​ല​വാ​രം കു​റ​ഞ്ഞ പൈ​പ്പു​ക​ളാ​ണ് ഈ ​ഭാ​ഗ​ങ്ങ​ളി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്നു​വെ​ന്ന ആ​ക്ഷേ​പം ഉ​യ​ർ​ന്നി​ട്ടും അ​ന​ങ്ങാ​പ്പാ​റ ന​യം കാ​ണി​ക്കു​ക​യാ​ണ് അ​ധി​കൃ​ത​ർ. പൈ​പ്പു പൊ​ട്ടി​യ ഭാ​ഗ​ങ്ങ​ളി​ൽ അ​റ്റ​കു​റ്റ​പ്പ​ണി ക​ഴി​ഞ്ഞ് ടാ​റിം​ഗ് പൂ​ർ​ത്തീ​ക​രി​ക്കാ​തെ മെ​റ്റ​ൽ കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന കാ​ഴ്ച​യാ​ണ് കാ​ണാ​ൻ സാ​ധി​ക്കു​ന്ന​ത്. ഇ​തു​മൂ​ലം ത​ക​ഴി മു​ത​ൽ പ​ച്ച വ​രെ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ൽ അ​പ​ക​ടം പ​തി​വാ​ണ്.
അ​ധി​കൃത​രു​ടെ അ​നാ​സ്ഥ തു​ട​രു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ചു പ്ര​ദേ​ശ​വാ​സി​ക​ൾ ശ​ക്ത​മാ​യ സ​മ​ര​ത്തി​നൊ​രു​ങ്ങു​ക​യാ​ണ്.