ചെ​ങ്ങ​ന്നൂ​രി​ൽ മ​ണ്ണ് ക​ട​ത്തു​ന്ന​താ​യി ആ​ക്ഷേ​പം; പോ​ലീ​സ് നി​ഷ്ക്രി​യ​മെ​ന്ന് ആ​രോ​പ​ണം
Friday, May 17, 2019 10:32 PM IST
ചെ​ങ്ങ​ന്നൂ​ർ: താ​ലൂ​ക്കി​ന്‍റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്നും മ​ണ്ണ് ക​ട​ത്തു​ന്ന​താ​യി ആ​ക്ഷേ​പം.
ദി​നം​പ്ര​തി ടി​പ്പ​റു​ക​ളി​ലും ടോ​റ​സ് ലോ​റി​ക​ളി​ലും മ​ണ്ണ് ക​ട​ത്തു​ന്ന​ത് വി​ളി​ച്ചു​പ​റ​ഞ്ഞാ​ൽ പോ​ലും പോ​ലീ​സ് അ​വ​ഗ​ണി​ക്കു​ന്നെ​ന്നാ​ണ് പ​രാ​തി. മാ​ത്ര​മ​ല്ല പോ​ലീ​സി​നെ അ​റി​യി​ക്കു​ന്ന വി​വ​രം അ​പ്പോ​ൾ ത​ന്നെ മ​ണ്ണു​ക​ട​ത്തു മാ​ഫി​യ​യെ വി​ളി​ച്ച​റി​യി​ക്കു​ന്നു​മു​ണ്ടെ​ന്ന് വ്യാ​പ​ക​മാ​യി പ​രാ​തി നി​ല​നി​ൽ​ക്കു​ന്നു. ഇ​ത് അ​വ​ർ​ക്ക് കൂ​ടു​ത​ൽ സൗ​ക​ര്യ​പ്ര​ദ​മാ​വു​ക​യാ​ണ്.

പി​ന്നീ​ട് പോ​ലീ​സി​ൽ അ​റി​യി​ച്ച​വ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​തും പ​തി​വാ​ണ്. മു​ള​ക്കു​ഴ, കൊ​ഴു​വ​ല്ലൂ​ർ, വെ​ണ്‍​മ​ണി, ആ​ലാ തു​ട​ങ്ങി​യ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നു​മാ​ണ് വ്യാ​ജ​പാ​സ് ഉ​പ​യോ​ഗി​ച്ച് മ​ണ്ണു മാ​ഫി​യ സം​ഘം മ​ണ്ണ് ക​ട​ത്തു​ന്ന​ത്. നാ​ട്ടു​കാ​ർ പ​രാ​തി​യു​മാ​യി പോ​ലീ​സി​നെ സ​മീ​പി​ക്കു​ന്പോ​ൾ ജ​ന​ങ്ങ​ളു​ടെ ക​ണ്ണി​ൽ പൊ​ടി​യി​ടാ​ൻ ഒ​ന്നോ ര​ണ്ടോ ടി​പ്പ​റു​ക​ൾ പി​ടി​കൂ​ടു​ക​യും ഇ​വ​രെ​ക്കൊ​ണ്ട് ഫൈ​ൻ അ​ട​പ്പി​ച്ച ശേ​ഷം വി​ടു​ക​യു​മാ​ണ് പ​തി​വ്. പ​രി​സ്ഥി​തി​യെ ത​കി​ടം മ​റി​ക്കു​ന്ന മ​ണ്ണു​ഖ​ന​നം നി​ർ​ത്തി​വ​ച്ചി​ല്ലെ​ങ്കി​ൽ പ്ര​ക്ഷോ​ഭം ആ​രം​ഭി​ക്കു​മെ​ന്നു പ​രി​സ്ഥി​തി സം​ര​ക്ഷ​ണ സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു.