വീ​ട് നി​ർ​മി​ച്ചു ന​ല്കി
Friday, May 17, 2019 10:32 PM IST
ചേ​ർ​ത്ത​ല: റോ​ട്ട​റി ക്ല​ബ് ഓ​ഫ് ചേ​ർ​ത്ത​ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വീ​ട് നി​ർ​മി​ച്ച് ന​ൽ​കി. ചേ​ർ​ത്ത​ല ന​ഗ​ര​സ​ഭ 17-ാംവാ​ർ​ഡി​ൽ സി​ന്ദൂ​രം വീ​ട്ടി​ൽ സി​ന്ധു​കു​മാ​ർ- ബി​ന്ദു ദ​ന്പ​തി​ക​ൾ​ക്കാ​ണ് റോ​ട്ട​റി ക്ല​ബ്ബി​ന്‍റെ പ്രോ​ജ​ക്ടാ​യ സ്നേഹവീ​ട് നി​ർ​മി​ച്ചു ന​ൽ​കി​യ​ത്. റോ​ട്ട​റി ഡി​സ്ട്രി​ക്ട് ഗ​വ​ർ​ണ​ർ ഇ.​കെ. ലൂ​ക്ക് താ​ക്കോ​ൽ​ദാ​നം നി​ർ​വ​ഹി​ച്ചു. ക്ല​ബ് പ്ര​സി​ഡ​ന്‍റ് ഡോ. ​ഷൈ​ല​മ്മ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മു​ൻ ഡി​സ്ട്രി​ക്ട് ഗ​വ​ർ​ണ​ർ ജോ​ണ്‍ സി. ​നെ​രോ​ത്ത്, സ്നേ​ഹ​വീ​ട് ഡി​സ്ടി​ക്ട് ചെ​യ​ർ​മാ​ൻ കെ. ​ബാ​ബു​മോ​ൻ, അ​ബ്ദു​ൾ ബ​ഷീ​ർ, ബി. ​ശി​വ​ൻ​കു​ട്ടി​നാ​യ​ർ, ബി. ​വി​നോ​ദ് കു​മാ​ർ, സു​ധീ​ഷ്, അ​ജീ​ഷ് ഗോ​പി​നാ​ഥ്, വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ ഗി​രി​ജ ര​വീ​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.