ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് ആ​പ്പാ​യി മൊ​ബൈ​ൽ ആ​പ്പ്
Friday, May 17, 2019 10:32 PM IST
എ​ട​ത്വ: ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് ആ​പ്പാ​യി മൊ​ബൈ​ൽ ആ​പ്പ്. പ്ര​ള​യ​ക്കെ​ടു​തി നാ​ശ​ന​ഷ്ടം ക​ണ​ക്കാ​ക്കാ​നാ​യി ഉ​പ​യോ​ഗി​ച്ച മൊ​ബൈ​ൽ ആ​പ്പാ​ണ് ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് ആ​പ്പാ​യി​രി​ക്കു​ന്ന​ത്. ത​ല​വ​ടി പ​ഞ്ചാ​യ​ത്തി​ൽ പ​ദ്ധ​തി​യു​ടെ ഗു​ണ​ഫ​ലം അ​നു​ഭ​വി​ക്കു​ന്ന​ത് അ​ന​ർ​ഹ​രാ​ണെ​ന്നാ​ണ് വ്യാ​പ​ക ആ​ക്ഷേ​പം. ഇ​തി​നെ​തി​രേ അ​ർ​ഹ​രാ​യ ഗു​ണ​ഭോ​ക്താ​ക്ക​ൾ പ​ഞ്ചാ​യ​ത്ത്, വി​ല്ലേ​ജ് പ​ടി​ക്ക​ൽ ധ​ർ​ണ​യ്ക്ക് ഒ​രു​ങ്ങു​ക​യാ​ണ്.

ത​ല​വ​ടി പ​ഞ്ചാ​യ​ത്ത് 11-ാം വാ​ർ​ഡി​ലാ​ണ് വ്യാ​പ​ക ക്ര​മ​ക്കേ​ട് ന​ട​ന്ന​ത്. പ്ര​ള​യ​ക്കെ​ടു​തി അ​ന്വേ​ഷി​ക്കാ​നെ​ത്തി​യ സം​ഘം മൊ​ബൈ​ൽ ആ​പ്പി​ലൂ​ടെ ചി​ത്ര​ങ്ങ​ൾ റ​വ​ന്യു അ​ധി​കൃ​ത​ർ​ക്കു കൈ​മാ​റി​യെ​ങ്കി​ലും വീ​ടു​ക​ൾ പൂ​ർ​ണ​മാ​യി ന​ശി​ച്ച ഗു​ണ​ഭോ​ക്താ​ക്ക​ൾ ലി​സ്റ്റി​ൽ ഇ​ടം​പി​ടി​ച്ചി​ല്ല. തു​ട​ർ​ന്ന് റ​വ​ന്യു​വ​കു​പ്പി​ൽ അ​പ്പീ​ൽ ന​ൽ​കി​യ മു​റ​യ്ക്കു നാ​ശ​ന​ഷ്ടം ക​ണ​ക്കാ​ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ എ​ത്തി​യി​രു​ന്നു.

എ​ന്നാ​ൽ ര​ണ്ടാം​ഘ​ട്ടം പ്ര​സി​ദ്ധീ​ക​രി​ച്ച ലി​സ്റ്റി​ൽ 15 ശ​ത​മാ​ന​ത്തി​ൽ താ​ഴെ​യാ​ണ് നാ​ശ​ന​ഷ്ടം രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. വീ​ണ്ടും പ​രാ​തി​യു​മാ​യെ​ത്തി​യ ഗു​ണ​ഭോ​ക്താ​ക്ക​ളോ​ട് ഇ​നി​യും അ​പ്പീ​ൽ സ്വീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞ​താ​യാ​ണ് ആ​ക്ഷേ​പം. അ​തേ​സ​മ​യം വീ​ടു​ക​ൾ​ക്ക് കേ​ടു​പാ​ട് സം​ഭ​വി​ക്കാ​ത്ത ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ അ​പ്പീ​ൽ സ്വീ​ക​രി​ച്ച ഉ​ദ്യോ​ഗ​സ്ഥ​ർ ര​ണ്ടാം​ഘ​ട്ടം പ്ര​സി​ദ്ധീ​ക​രി​ച്ച ലി​സ്റ്റി​ൽ 70 ശ​ത​മാ​നം വ​രെ നാ​ശ​ന​ഷ്ടം ക​ണ​ക്കാ​ക്കി ആ​നു​കൂ​ല്യ​ങ്ങ​ൾ ന​ൽ​കി​യെ​ന്ന് പ​രാ​തി​ക്കാ​ർ പ​റ​യു​ന്നു.

വി​ല്ലേ​ജ് ന​ൽ​കു​ന്ന ലി​സ്റ്റ് അ​നു​സ​രി​ച്ചാ​ണ് താ​ലൂ​ക്കി​ൽ​നി​ന്ന് ആ​നു​കൂ​ല്യ​ങ്ങ​ൾ ന​ൽ​കു​ന്ന​ത്. ത​ല​വ​ടി പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ വാ​ർ​ഡു​ക​ളി​ലാ​യി നി​ര​വ​ധി അ​ർ​ഹ​ർ ത​ഴ​യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് വാ​ർ​ഡം​ഗം അ​ജി​ത്ത് കു​മാ​ർ പി​ഷാ​ര​ത്ത് ആ​രോ​പി​ക്കു​ന്നു. അ​ർ​ഹ​രാ​യ ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് അ​ർ​ഹ​മാ​യ പ​രി​ഗ​ണ​ന ന​ൽ​കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് പ​ഞ്ചാ​യ​ത്ത്, വി​ല്ലേ​ജ് പ​ടി​ക്ക​ൽ ധ​ർ​ണ​യ്ക്ക് ഒ​രു​ങ്ങു​ക​യാ​ണ് നാ​ട്ടു​കാ​ർ. റേ​ഷ​ൻ​കാ​ർ​ഡ് വി​ത​ര​ണ​ത്തി​ലും ഈ ​വാ​ർ​ഡി​ൽ വ​ൻ ​ക്ര​മ​ക്കേ​ട് ന​ട​ന്നി​രു​ന്നു.

അ​ഞ്ഞൂ​റോ​ളം ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ കാ​ർ​ഡാ​ണ് ഒ​റ്റ​യ​ടി​ക്ക് വെ​ട്ടി​ക്ക​ള​ഞ്ഞ​ത്. ഇ​തി​നെ​തി​രേ ജ​ന​പ്ര​തി​നി​ധി​ക​ളും നാ​ട്ടു​കാ​രും സം​യു​ക്ത​മാ​യി കു​ട്ട​നാ​ട് താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സി​ൽ ദി​വ​സ​ങ്ങ​ളോ​ളം പ്ര​തി​ഷേ​ധ​സ​മ​രം ന​ട​ത്തി​യി​രു​ന്നു.

കാ​ർ​ഡി​ന്‍റെ വി​ത​ര​ണ​ത്തി​ൽ ഇ​പ്പോ​ഴും അ​നി​ശ്ചി​ത​ത്വം തു​ട​രു​ക​യാ​ണ്. നാ​ഷ​ണ​ൽ ഇ​ൻ​ഫ​ർ​മാ​റ്റി​ക്സ് സെ​ന്‍റ​ർ ത​യാ​റാ​ക്കി​യ സോ​ഫ്റ്റ്‌വെയ​ർ ആ​പ്പാ​ണ് ഗു​ണ​ഭോ​ക്താ​ക്ക​ളെ അ​ന്നും ആ​പ്പി​ലാ​ക്കി​യ​ത്.