ആ​ല​പ്പു​ഴ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ റി​സ​ർ​വേ​ഷ​ൻ ചാ​ർ​ട്ട് ഇ​ല്ലെ​ന്ന് പ​രാ​തി
Friday, May 17, 2019 10:33 PM IST
ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ റി​സ​ർ​വേ​ഷ​ൻ ചാ​ർ​ട്ട് ഇ​ല്ലാ​ത്ത​ത് യാ​ത്ര​ക്കാ​രെ വ​ല​യ്ക്കു​ന്നു. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി ആ​ല​പ്പു​ഴ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ രാ​വി​ലെ 8.15 നു​ള്ള ജ​ന​ശ​താ​ബ്ദി ട്രെ​യി​നി​ന്‍റെ റി​സ​ർ​വേ​ഷ​ൻ ചാ​ർ​ട്ട് പ്ര​സി​ദ്ധീ​ക​രി​ക്കു​ന്നി​ല്ലെ​ന്നാ​ണ് പ​രാ​തി. യാ​ത്ര​ക്കാ​രു​ടെ നി​ര​വ​ധി പ​രാ​തി​ക​ൾ ഉ​ണ്ടാ​യി​ട്ടു​പോ​ലും ആ​ല​പ്പു​ഴ സ്റ്റേ​ഷ​ൻ അ​ധി​കൃ​ത​ർ ക​ടു​ത്ത അ​ലം​ഭാ​വ​മാ​ണ് പു​ല​ർ​ത്തു​ന്ന​ത്. എ​ൻ​ക്വ​യ​റി കൗ​ണ്ട​റി​ൽ മു​ഴു​വ​ൻ സ​മ​യ​വും ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​ല്ലാ​ത്ത അ​വ​സ്ഥ​യു​മാ​ണ്.

ജ​ന​ശ​താ​ബ്ദി എ​ക്സ​്പ്ര​സി​ൽ വെ​യി​റ്റിം​ഗ് ലി​സ്റ്റി​ലു​ള്ള യാ​ത്ര​ക്കാ​രു​ടെ സീ​റ്റു​ക​ൾ, വ​ണ്ടി തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്നും പു​റ​പ്പെ​ടു​ന്ന രാ​വി​ലെ ആ​റി​ന് ചാ​ർ​ട്ട് ത​യ്യാ​റാ​കു​ന്പോ​ഴാ​ണ് ല​ഭ്യ​മാ​കു​ന്ന​ത്.
ആ​ല​പ്പു​ഴ​യി​ൽ നി​ന്നും ക​യ​റു​ന്ന വെ​യി​റ്റിം​ഗ് ലി​സ്റ്റി​ലു​ള്ള യാ​ത്ര​ക്കാ​ർ​ക്ക് ചാ​ർ​ട്ട് നോ​ട്ടീ​സ് ബോ​ർ​ഡി​ൽ ഉ​ണ്ടെ​ങ്കി​ൽ മാ​ത്ര​മേ ത​ങ്ങ​ളു​ടെ കോ​ച്ചും സീ​റ്റും തി​രി​ച്ച​റി​യാ​ൻ ക​ഴി​യൂ. എ​ന്നാ​ൽ ആ​ല​പ്പു​ഴ​യി​ലെ ചി​ല ഉ​ദ്യോ​ഗ​സ്ഥ​രു​ടെ താ​ൽ​പ​ര്യ​ത്തി​ൽ ചാ​ർ​ട്ട് പ്ര​സി​ദ്ധീ​ക​രി​ക്കാ​ത്ത​താ​ണെ​ന്ന് ആ​ക്ഷേ​പം ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ചാ​ർ​ട്ട് പ്ര​സി​ദ്ധീ​ക​രി​ക്കാ​ത്ത​തു​മൂ​ലം ത​ങ്ങ​ളു​ടെ ഇ​ഷ്ട​ക്കാ​രെ ഒ​ഴി​വു​ള്ള കോ​ച്ചു​ക​ളി​ൽ യാ​ത്ര​ചെ​യ്യി​ക്കാ​നു​ള്ള അ​വ​സ​രം ഒ​രു​ക്കു​ന്ന​താ​യും യാ​ത്ര​ക്കാ​ർ ആ​രോ​പി​ക്കു​ന്നു. ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ ശ്ര​ദ്ധ ഉ​ണ്ടാ​ക​ണ​മൈ​ന്നു യാ​ത്ര​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.