അ​ധ്യാ​പ​ക​ർ ചൂ​ണ്ടു​പ​ല​ക​ക​ളാ​ക​ണം: മാ​ർ പെ​രു​ന്തോ​ട്ടം
Friday, May 17, 2019 10:33 PM IST
മങ്കൊന്പ്: വി​ദ്യാ​ർ​ഥി​ക​ൾ​ക്കു ദി​ശാ​ബോ​ധം ന​ല്കു​ന്ന ചൂ​ണ്ടു​പ​ല​ക​ക​ളാ​യി അ​ധ്യാ​പ​ക​ർ മാ​റ​ണ​മെ​ന്ന് ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം. ച​ന്പ​ക്കു​ളം സെ​ന്‍റ് മേ​രീ​സ് ബ​സി​ലി​ക്ക ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന കാ​ത്ത​ലി​ക് ടീ​ച്ചേ​ഴ്സ് ഗി​ൽ​ഡ് മേ​ഖ​ല സ​മ്മേ​ള​ന​ത്തി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും ത​മ്മി​ലു​ള്ള ബ​ന്ധം സ്നേ​ഹ​പൂ​ർ​ണ​മാ​ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു. അ​ധ്യാ​പ​ക​ർ ദൗ​ത്യ​നി​ർ​വ​ാഹ​ക​രാ​ണെ​ന്നും കു​ട്ടി​ക​ൾ​ക്ക് അ​ധ്യാ​പ​ക​രി​ലു​ള്ള വി​ശ്വാ​സ്യ​ത ന​ഷ്ട​പ്പെ​ട്ടാ​ൽ ത​ല​മു​റ​ക​ളു​ടെ മൂ​ല്യ​ബോ​ധ​ത്തെ ബാ​ധി​ക്കു​മെ​ന്നും ആ​ർ​ച്ച്ബി​ഷ​പ് പ​റ​ഞ്ഞു.

ബ​സി​ലി​ക്ക റെ​ക്ട​ർ ഫാ. ​ഏ​ബ്ര​ഹാം കാ​ടാ​ത്തു​ക​ളം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ഡോ. ​ഫി​ലി​പ്സ് വ​ട​ക്കേ​ക്കളം ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

കോ​ർ​പ​റേ​റ്റ് മാ​നേ​ജ​ർ ഫാ. ​മ​നോ​ജ് ക​റു​ക​യി​ൽ, കാ​ത്ത​ലി​ക് ടീ​ച്ചേ​ഴ്സ് ഗി​ൽ​ഡ് അ​തി​രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ടോ​ണി ചെ​ത്തി​പ്പു​ഴ, കെ​സി​എ​സ്എ​ൽ ഡ​യ​റ​ക്ട​ർ ഫാ. ​സി​നു വേ​ല​ങ്ങാ​ട്ടു​ശേ​രി, ഫാ. ​റോ​ജി വ​ല്ല​യി​ൽ, സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ബീ​നാ സെ​ബാ​സ്റ്റ്യ​ൻ, പ്ര​ധാ​നാ​ധ്യാ​പ​ക​ൻ അ​ല​ക്സാ​ണ്ട​ർ കെ. ​വ​ർ​ഗീ​സ്, സ​ബീ​ഷ് നെ​ടും​പ​റ​ന്പി​ൽ, ബെ​ന്നി ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. 40 വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്നും നൂ​റു​ക​ണ​ക്കി​ന് അ​ധ്യാ​പ​ക​ർ പ​ങ്കെ​ടു​ത്ത സ​മ്മേ​ള​ന​ത്തി​ൽ ഭ​ദ്രാ​വ​തി രൂ​പ​ത​യി​ലെ സോ​ഷ്യ​ൽ സ​ർ​വീ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​ഏ​ബ്ര​ഹാം അ​രീ​പ്പ​റ​ന്പി​ൽ ക്ലാ​സ് ന​യി​ച്ചു.