കാ​യം​കു​ളം ന​ഗ​ര​സ​ഭ​യി​ൽ നി​ർ​മാ​ണ​ജോ​ലി​ക​ൾ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സു​ഹൃ​ത്തു​ക്ക​ൾ​ക്ക് ; ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി​യ​ത് വി​ജി​ല​ൻ​സ് പ​രി​ശോ​ധ​ന​യി​ൽ
Friday, May 17, 2019 10:33 PM IST
കാ​യം​കു​ളം: കാ​യം​കു​ളം ന​ഗ​ര​സ​ഭ​യി​ൽ വി​ജി​ല​ൻ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ നി​ർ​മാ​ണ​ജോ​ലി​ക​ളി​ൽ അ​ഴി​മ​തി ക​ണ്ടെ​ത്തി.

ന​ഗ​ര​സ​ഭ​യി​ൽ 18-ാം വാ​ർ​ഡി​ൽ വി​ത്തു​ത​റ ക​ലു​ങ്ക് നി​ർ​മാ​ണം, വ​ള​ഞ്ഞ​ന​ട​ക്കാ​വ്-​ക​രി​മു​ട്ടം റോ​ഡ് വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കു​ന്ന​തി​നു​ള്ള അ​ടി​യ​ന്ത​ര പ്ര​വൃ​ത്തി, 22-ാം വാ​ർ​ഡി​ലെ കോ​മ​ള​ത്ത് റോ​ഡ് കോ​ണ്‍​ക്രീ​റ്റ്, കാ​യം​കു​ളം താ​ലൂ​ക്ക് ആ​ശു​പ​ത്രി ഓ​ഫീ​സ് ബ്ലോ​ക്കി​ന്‍റെ മു​ക​ൾ​നി​ല​യു​ടെ നി​ർ​മാ​ണം തു​ട​ങ്ങി​യ ജോ​ലി​ക​ളെക്കുറി​ച്ചു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി​യ​ത്.

കോ​ണ്‍​ട്രാ​ക്ട​ർ​മാ​ർ ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​തി​നു​ശേ​ഷം അ​തി​നു ചെ​ല​വാ​യ തു​ക​യും ക​മ്മീ​ഷ​നു​ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള തു​ക ക​ണ​ക്കാ​ക്കി എ​ൻ​ജി​നി​യി​റിം​ഗ് വി​ഭാ​ഗം എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കു​ക​യും വ​ർ​ക്കു​ചെ​യ്ത കോ​ണ്‍​ട്രാ​ക്ട​ർ​ക്ക് എ​സ്റ്റി​മേ​റ്റ് തു​ക​യേ​ക്കാ​ൾ ര​ണ്ടു ശ​ത​മാ​നം കു​റ​ച്ച് ടെ​ൻ​ഡ​ർ ന​ല്കു​ക​യും, ഈ ​ജോ​ലി​ക​ൾ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സു​ഹൃ​ത്തു​ക്ക​ളാ​യ കോ​ണ്‍​ട്രാ​ക്ട​ർ​മാ​ർ​ക്കു​മാ​ത്രം ന​ല്കി വ​രു​ന്ന​താ​യു​മാ​ണ് പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഈ ​ജോ​ലി​ക​ൾ കൂ​ടാ​തെ മി​ക്ക ജോ​ലി​ക​ളം ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു വേ​ണ്ട​പ്പെ​ട്ട കോ​ണ്‍​ട്രാ​ക്ട​ർ​മാ​ർ മാ​ത്ര​മാ​ണ് ചെ​യ്തി​രി​ക്കു​ന്ന​ത്.

പ​രി​ശോ​ധ​ന​യ്ക്കെ​ത്തി​യ സ​മ​യം ഓ​ഫീ​സി​ൽ നാ​മ​മാ​ത്ര​മാ​യ ഉ​ദ്യോ​ഗ​സ്ഥ​ർ മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ന​ട​പ​ടി ക്ര​മ​ങ്ങ​ൾ പാ​ലി​ക്കാ​തെ​യും എ​സ്റ്റി​മേ​റ്റി​ൽ പ​റ​ഞ്ഞി​രി​ക്കു​ന്ന പ്ര​കാ​ര​മ​ല്ലാ​തെ എ​സ്റ്റി​മേ​റ്റി​നേ​ക്കാ​ൾ കു​റ​ച്ചു​മാ​ത്ര​മാ​ണ് പ​ല ജോ​ലി​ക​ളും ചെ​യ്തി​രി​ക്കു​ന്ന​തെ​ന്നും ക​ണ്ടെ​ത്തി.
പ​രി​ശോ​ധ​ന​യ്ക്ക് ആ​ല​പ്പു​ഴ വി​ജി​ല​ൻ​സ് ഡെ​പ്യൂ​ട്ടി സൂ​പ്ര​ണ്ട് ഓ​ഫ് പോ​ലീ​സ് റെ​ക്സ് ബേ​ബി അ​ര​വി​ൻ നേ​തൃ​ത്വം ന​ല്കി. പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ കെ.​വി. ബെ​ന്നി, മാ​രാ​രി​ക്കു​ളം വ​ട​ക്ക്പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി കെ.​എം. ഷി​ബു, പി​ഡ​ബ്ല്യൂ​ഡി ചേ​ർ​ത്ത​ല റോ​ഡ്സ് വി​ഭാ​ഗം അ​സി. എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ എ​ൽ. രാ​ജ​ശ്രീ, മ​റ്റു വി​ജി​ല​ൻ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ത്തു.