നാ​ട് കൈ​കോ​ർ​ത്തു, നാ​ട്ടു​തോ​ടി​നു പു​ന​ർ​ജ്ജ​നി
Saturday, May 18, 2019 10:29 PM IST
മ​ങ്കൊ​ന്പ്: തോ​ട്ടു​വാ​ത്ത​ല തോ​ടി​ന്‍റെ ന​ഷ്ട​പ്ര​താ​പം വീ​ണ്ടെ​ടു​ക്കാ​ൻ നെ​ടു​മു​ടി ഗ്രാ​മ​വാ​സി​ക​ൾ ഒ​ന്നി​ച്ചു. നെ​ടു​മു​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ അ​ഞ്ച്, ആ​റ്, ഏ​ഴ് വാ​ർ​ഡു​ക​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന തോ​ട്ടു​വാ​ത്ത​ല തോ​ടി​ന്‍റെ ശു​ചീ​ക​ര​ണ​ത്തി​നു ആ​യി​ര​ങ്ങ​ളാ​ണ് പ​ങ്കാ​ളി​ക​ളാ​യ​ത്. തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ, കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ, നാ​ട്ടു​കാ​ര​ട​ക്കം മൂ​വാ​യി​ര​ത്തോ​ളം പേ​രാ​ണ് ഒ​രേ മ​ന​സു​മാ​യെ​ത്തി​യ​ത്.

കു​ട്ട​നാ​ടി​ന് ഒ​രു ജീ​വ​ൻ ന​ൽ​കാ​ൻ ക്യാ​ൻ കു​ട്ട​നാ​ടെ​ന്ന പേ​രി​ൽ കേ​ര​ള ശാ​സ്ത്ര സാ​ഹി​ത്യ പ​രി​ഷ​ത്താ​ണ് ഈ ​ബ​ഹു​ജ​ന പ​ദ്ധ​തി സം​ഘ​ടി​പ്പി​ച്ച​ത്. നെ​ടു​മു​ടി ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യാ​ണ് പ​ദ്ധ​തി​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ​ത്. നെ​ടു​മു​ടി തെ​ക്കേ​മു​റി ചെ​ന്പും​പു​റം പാ​ലം മു​ത​ൽ തോ​ട്ടു​വാ​ത്ത​ല പൈ​ക്ക​ര പാ​ലം വ​രെ​യു​ള്ള ര​ണ്ട​ര​കി​ലോ​മീ​റ്റ​ർ നാ​ട്ടു​തോ​ടാ​ണ് ഒ​റ്റ ദി​വ​സം കൊ​ണ്ട് ശു​ചീ​ക​രി​ച്ച​ത്.

തോ​ട്ടി​ലെ ചെ​ളി നീ​ക്കം ചെ​യ്ത് അ​ത് ബ​ണ്ട് സം​ര​ക്ഷ​ണ​ത്തി​നു​പ​യോ​ഗി​ച്ച് ഇ​രു ക​ര​ക​ളി​ലു​മു​ള്ള കാ​ടും, പാ​ഴ്ച്ചെ​ടി​ക​ളും വെ​ട്ടി നീ​ക്കി​യാ​ണ് തോ​ടീ​ന്‍റെ നീ​രൊ​ഴു​ക്ക് സു​ഗ​മ​മാ​ക്കി​യ​ത്. പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റ്റാ​ൻ​പോ​ലും പ​റ്റാ​തെ വെ​ള്ളം വ​റ്റി​ക്കി​ട​ന്ന തോ​ട്ടി​ൽ ഒ​ഴു​ക്ക് പു​ന​സ്ഥാ​പി​ക്ക​പ്പെ​ട്ടു. ഐ​ഐ​ടി മും​ബൈ. ക്യാ​ൻ ആ​ല​പ്പു​ഴ, കി​ല തു​ട​ങ്ങി​യ​വ​യു​ടെ സാ​ങ്കേ​തി​ക സ​ഹാ​യം പ​ദ്ധ​തി​ക്കു ല​ഭ്യ​മാ​യി. ഇ​തി​നു പു​റ​മേ പ്ര​ദേ​ശ​ത്തെ പാ​ട​ശേ​ഖ​ര​ങ്ങ​ളാ​യമാ​ത്തൂ​ർ, പൂ​തി​യോ​ട്ട് വ​ര​ന്പി​ന​കം, നാ​ലു​തോ​ട്ടി​ന​കം എ​ന്നി​വ​യു​ടെ നെ​ല്ലു​ൽ​പാ​ദ​ക സ​മി​തി​ക​ളും കൈ​മെ​യ് മ​റ​ന്ന് പ​ദ്ധ​തി​ക്കു പി​ന്തു​ണ​യേ​കി. സം​ഘാ​ട​ക​സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ നെ​ടു​മു​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​കെ. ചാ​ക്കോ, വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ വി.​ശ​ശി, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ എം. ​ഹേ​മ​ല​ത, എ.​കെ. രാ​ധാ​കൃ​ഷ്ണ​ൻ, മ​റി​യാ​മ്മ ജോ​ളി​ച്ച​ൻ, ടി. ​മ​നു, മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നാ​യ എം. ​ജ​യ​ച​ന്ദ്ര​ൻ, എ​ൻ.​എ​ഫ.് തോ​മ​സ്, എം. ​വി​ജ​യ​കു​മാ​ർ, ബി​നു വി. ​ച​ന്ദ്ര​ൻ, ആ​ർ. അ​നി​ൽ​കു​മാ​ർ, തോ​മ​സ് അ​ല​ക്സാ​ണ്ട​ർ, കെ.​പി. അ​ര​വി​ന്ദ​കു​മാ​ർ എ​ന്നി​വ​രാ​ണ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി​യ​ത്.