പ്ര​ള​യാ​ന​ന്ത​ര പു​ന​ർ നി​ർ​മാ​ണം: കാ​ർ​ത്തി​ക​പ്പ​ള്ളി​യി​ലെ പ്ര​വ​ർ​ത്ത​നം വി​ല​യി​രു​ത്തി
Saturday, May 18, 2019 10:29 PM IST
ആലപ്പുഴ: പ്ര​ള​യാ​ന​ന്ത​ര കേ​ര​ള​ത്തി​ന്‍റെ പു​ന​ർ​നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കാ​ർ​ത്തി​ക​പ്പ​ള്ളി താ​ലൂ​ക്കി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ക​ള​ക്ട​ർ എ​സ്. സു​ഹാ​സ് വി​ല​യി​രു​ത്തി. പ്ര​ള​യാ​ന​ന്ത​ര കേ​ര​ള​ത്തി​ന്‍റെ പു​ന​ർ​നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കാ​ർ​ത്തി​ക​പ്പ​ള്ളി താ​ലൂ​ക്കു​ത​ല​ത്തി​ൽ ന​ട​ത്തി​യ ത്രി​ത​ല പ​ഞ്ചാ​യ​ത്ത് പ്ര​തി​നി​ധി​ക​ൾ, ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രു​ടെ യോ​ഗ​ത്തി​ലാ​ണ് വി​വി​ധ ന​ഗ​ര​സ​ഭ​ക​ൾ, ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ എ​ന്നി​വ​യു​ടെ പ്ര​വ​ർ​ത്ത​ന മി​ക​വ് വി​ല​യി​രു​ത്തി​യ​ത്.

സം​സ്ഥാ​ന​ത്ത് ഇ​തി​ന​കം പു​ന​ർ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​റ്റ​വും അ​ധി​കം തു​ക വി​ത​ര​ണം ചെ​യ്ത​ത് ആ​ല​പ്പു​ഴ ജി​ല്ല​യി​ലാ​ണ്. ന​ഗ​ര​സ​ഭ, ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ സെ​ക്ര​ട്ട​റി​മാ​ർ കൂ​ടു​ത​ൽ ക്രി​യാ​ത്മ​ക​മാ​യി പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നും പ്ര​ള​യ​ത്തി​ല​ക​പ്പെ​ട്ട് വീ​ടു​ൾ​പ്പ​ടെ ന​ഷ്ട​പ്പെ​ടു​ന്ന ത​ര​ത്തി​ലു​ള്ള ദു​രി​ത​ങ്ങ​ൾ സം​ഭി​ച്ച ഒ​രാ​ൾ​ക്കു പോ​ലും സ​ഹാ​യം കി​ട്ടാ​ത്ത അ​വ​സ്ഥ ഉ​ണ്ടാ​വ​രു​തെ​ന്നും അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു.

ഡോ​ക്യു​മെ​ന്േ‍​റ​ഷ​ൻ, അ​പ്പീ​ൽ എ​ന്നി​വ അ​ടി​യ​ന്ത​ര​മാ​യി പൂ​ർ​ത്തി​യാ​ക്ക​ണം. ഉ​ദ്യോ​ഗ​സ്ഥ അ​നാ​സ്ഥ കാ​ര​ണം അ​ർ​ഹ​ർ​ക്ക് ആ​നു​കൂ​ല്യം ല​ഭി​ക്കു​ന്ന​ത് വൈ​ക​രു​തെ​ന്നും അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു.
ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​നു​ള്ള പ​ഞ്ചാ​യ​ത്തു​ക​ൾ ഉ​ട​ൻ ത​ന്നെ പൂ​ർ​ത്തി​യാ​ക്കി ത​ഹ​സി​ൽ​ദാ​ർ​ക്ക് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണം. പ്ര​ള​യാ​ന​ന്ത​ര പു​ന​ർ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ വ​ള​രെ പി​ന്നി​ൽ നി​ൽ​ക്കു​ന്ന വി​വി​ധ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ധി​കാ​രി​ക​ളോ​ട് അ​തൃ​പ്തി പ്ര​ക​ടി​പ്പി​ക്കു​ന്ന​തി​നൊ​പ്പം അ​വ എ​ത്ര​യും വേ​ഗം പൂ​ർ​ത്തി​യാ​ക്കാ​നു​ള്ള നി​ർ​ദേ​ശ​വും ക​ള​ക്ട​ർ ന​ൽ​കി. 15 ശ​ത​മാ​നം വ​രെ, 16 മു​ത​ൽ 29 ശ​ത​മാ​നം വ​രെ, 30 മു​ത​ൽ 59 വ​രെ, 60 മു​ത​ൽ 74 ശ​ത​മാ​നം വ​രെ ഉ​ണ്ടാ​യ ന​ഷ്ട​ങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് പ്ര​ള​യാ​ന​ന്ത​ര ധ​ന​സ​ഹാ​യം അ​നു​വ​ദി​ക്കു​ന്ന​ത്.

ഹ​രി​പ്പാ​ട് ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ വി​ജ​യ​മ്മ പു​ന്നൂ​ർ​മ​ഠം, കാ​ർ​ത്തി​ക​പ്പ​ള്ളി ത​ഹ​സി​ൽ​ദാ​ർ റ്റി.​ഐ. വി​ജ​യ സേ​ന​ൻ, അ​ഡീ​ഷ​ണ​ൽ ത​ഹ​സി​ൽ​ദാ​ർ ര​ഹ​ന യൂ​നു​സ്, ഡ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ വി​ശ്വ​നാ​ഥ​ൻ കെ., ​വി​വി​ധ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ർ, സെ​ക്ര​ട്ട​റി​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു