കു​ടി​വെ​ള്ളം കൊ​ണ്ടു​വ​ന്ന ടാ​ങ്ക​ർ​ ലോ​റി പ​ണി​മു​ട​ക്കി​യ​ത് വി​ന​യാ​യി
Saturday, May 18, 2019 10:32 PM IST
ആ​ല​പ്പു​ഴ: ന​ഗ​ര​ത്തി​ൽ കു​ടി​വെ​ള്ള വി​ത​ര​ണം നി​ന്ന​തോ​ടെ വാ​ഹ​ന​ങ്ങ​ളി​ൽ കു​ടി​വെ​ള്ള വി​ത​ര​ണം ന​ട​ത്താ​മെ​ന്ന് ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ൽ അം​ഗ​ങ്ങ​ൾ​ക്ക് എ​ഡി​എം ന​ൽ​കി​യ വാ​ഗ്ദാ​നം പൂ​ർ​ണ​മാ​യി പാ​ലി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. വെ​ള്ളം വി​ത​ര​ണ​ത്തി​നാ​യി കൊ​ണ്ടു​വ​ന്ന പോ​ലീ​സി​ന്‍റെ ടാ​ങ്ക​ർ​ലോ​റി പ​ണി​മു​ട​ക്കി​യ​ത് വി​ന​യാ​യി.
ആ​ല​പ്പു​ഴ ആ​ര്യാ​ട് രാ​മ​വ​ർ​മ​യി​ലെ പ​ന്പ്ഹൗ​സി​ൽ വെ​ള്ളം നി​റ​യ്ക്കാ​ൻ എ​ത്തി​യ ടാ​ങ്ക​ർ ലോ​റി​യു​ടെ ഓ​യി​ൽ​സീ​ൽ പൊ​ട്ടി പ്ര​വ​ർ​ത്ത​ന ര​ഹി​ത​മാ​കു​ക​യാ​യി​രു​ന്നു. ജ​ല​അ​ഥോ​റി​റ്റി​യു​ടെ 4800 ലി​റ്റ​ർ വെ​ള്ളം കൊ​ള്ളാ​വു​ന്ന ര​ണ്ട് ടാ​ങ്ക​ർ​ലോ​റി​ക​ളി​ൽ വെ​ള്ളം എ​ത്തി​ച്ചെ​ങ്കി​ലും ന​ഗ​ര​ത്തി​ലെ തീ​ര​ദേ​ശ​വാ​ർ​ഡു​ക​ളി​ൽ വെ​ള്ളം എ​ത്തി​യി​ല്ല. തീ​ര​ദേ​ശ​വാ​ർ​ഡു​ക​ളി​ലെ റോ​ഡു​ക​ൾ സ​ഞ്ചാ​ര​യോ​ഗ്യ​മ​ല്ലാ​ത്ത​തി​നാ​ൽ ടാ​ങ്ക​ർ​ലോ​റി എ​ത്തി​ച്ചേ​രാ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ ജ​ല​വി​ത​ര​ണം ന​ട​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. എ​ന്നാ​ൽ ജ​ല അ​ഥോ​റി​റ്റി​യു​ടെ ന​ഗ​ര​ത്തി​ലെ 12ൽ ​പ​ത്തു കു​ഴ​ൽ കി​ണ​റു​ക​ളി​ൽ നി​ന്ന് ഇ​ന്ന​ലെ പ​ന്പിം​ഗ് ന​ട​ത്തി. ശേ​ഷി​ച്ച വ​ഴി​ച്ചേ​രി, തൂ​ക്കു​കു​ളം കു​ഴ​ൽ കി​ണ​റു​ക​ളി​ൽ നി​ന്ന് പ​ന്പിം​ഗ് ഇ​ന്ന് ആ​രം​ഭി​ക്കും. ഇ​ന്ന​ലെ നാ​ലു​ത​വ​ണ​വ​രെ ടാ​ങ്ക​ർ​ലോ​റി​യി​ൽ വെ​ള്ളം വി​ത​ര​ണം ചെ​യ്തു.