പൈപ്പിൽ ചോർച്ച: കു​ടി​വെ​ള്ള​മി​ല്ലാ​തെ ആറാംദിനം
Saturday, May 18, 2019 10:32 PM IST
അ​ന്പ​ല​പ്പു​ഴ: ന​ഗ​ര​വും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളും കു​ടി​വെ​ള്ള​മി​ല്ലാ​തെ അ​ഞ്ചാം ദി​ന​ത്തി​ലേ​ക്ക്. യു​ഡി​സ്മാ​റ്റ് പ​ദ്ധ​തി​യി​ൽ ത​ക​ഴി ക​ന്നാ​മു​ക്കി​ലെ പൈ​പ്പ് ചോ​ർ​ച്ച അ​ട​യ്ക്കു​ന്ന പ​ണി തീ​ർ​ന്നാ​ൽ ഉ​ട​ൻ വെ​ള്ള​മെ​ത്തി​ക്കാ​മെ​ന്ന പ്ര​തീ​ക്ഷ​യാ​ണ് ഉ​ള്ള​ത്.
ക​ഴി​ഞ്ഞ വ്യാ​ഴ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞു തു​ട​ങ്ങി​യ അ​റ്റ​കു​റ്റ​പ്പ​ണി രാ​പ​ക​ൽ തു​ട​രു​ക​യാ​ണ്. ന​ഗ​ര​ത്തി​ലെ ശു​ദ്ധ​ജ​ല പ്ര​തി​സ​ന്ധി​ക്കു പ​രി​ഹാ​ര​മാ​കു​മെ​ന്നു പ്ര​തീ​ക്ഷി​ച്ച യു​ഡി​സ്മാ​റ്റ് പ​ദ്ധ​തി ര​ണ്ടു​വ​ർ​ഷ​വും മൂ​ന്നു ദി​വ​സ​വും പി​ന്നി​ടു​ന്ന​തി​നി​ട​യി​ൽ 35 ത​വ​ണ​യാ​ണു പൈ​പ്പ് പൊ​ട്ടി​യ​ത്.
ഇ​ട​യ്ക്കി​ടെ​യു​ണ്ടാ​കു​ന്ന ത​ക​രാ​ർ വേ​ഗ​ത്തി​ൽ പ​രി​ഹ​രി​ക്കാ​ൻ ജ​ല​അ​ഥോ​റി​റ്റി ശ്ര​മി​ക്കു​ന്നി​ല്ലെ​ന്ന ആ​ക്ഷേ​പ​വു​മു​ണ്ട്. ത​ക​ഴി​യി​ൽ സ്ഥാ​പി​ച്ച ഗു​ണ​മേന്മകു​റ​ഞ്ഞ പൈ​പ്പ് മാ​റ്റി സ്ഥാ​പി​ക്കു​ന്ന ന​ട​പ​ടി​ക്കും വേ​ഗ​മി​ല്ല.
ത​ക​ഴി കേ​ള​മം​ഗ​ലം ഭാ​ഗ​ത്തു പൈ​പ്പ്‌ലൈ​നി​ന്‍റെ ദി​ശ മാ​റ്റാ​നും നി​ർ​ദേ​ശ​മു​ണ്ട്. അ​ന്പ​ല​പ്പു​ഴ തി​രു​വ​ല്ല റോ​ഡി​നു സ​മാ​ന്ത​ര​മാ​യു​ള്ള റോ​ഡി​ലൂ​ടെ കു​റ​ച്ചു ഭാ​ഗ​ത്തു പൈ​പ്പി​ടാ​നാ​ണ് ആ​ലോ​ച​ന.
അ​ഞ്ചു​ല​ക്ഷം പേ​ർ​ക്കു നി​ത്യ​വും 40 ദ​ശ​ല​ക്ഷം ലി​റ്റ​ർ ശു​ദ്ധ​ജ​ലം ന​ൽ​കേ​ണ്ട പ​ദ്ധ​തി​യി​ൽ പ​കു​തി വെ​ള്ള​മേ എ​ത്തു​ന്നു​ള്ളൂ എ​ന്നും പ​രാ​തി​യു​ണ്ട്.
ഇ​തി​നു പു​റ​മേ​യാ​ണു തു​ട​രെ പൈ​പ്പ് പൊ​ട്ടി ഉ​ള്ള വെ​ള്ള​വും മു​ട​ങ്ങു​ന്ന​ത്.
ന​ഗ​ര​ത്തി​ലെ 12 കു​ഴ​ൽ​ക്കി​ണ​റു​ക​ളി​ൽ നി​ന്നും വെ​ള്ളം വി​ത​ര​ണം ചെ​യ്യു​ന്നു​ണ്ടെ​ങ്കി​ലും കാ​ല​പ്പ​ഴ​ക്ക​ത്തി​ൽ ഇ​വ​യു​ടെ ശേ​ഷി കു​റ​ഞ്ഞു. ഇ​തി​ൽ മൂ​ന്നെ​ണ്ണം വി​ക​സി​പ്പി​ക്കു​ന്നു​ണ്ട്.
ന​ഗ​ര​സ​ഭ ചി​ല വാ​ർ​ഡു​ക​ളി​ൽ ജ​ല അ​ഥോ​റി​റ്റി​യു​ടെ പ്ലാ​ന്‍റു​ക​ളി​ൽ നി​ന്ന് 80,000 ലി​റ്റ​റോ​ളം വെ​ള്ളം വി​ത​ര​ണം ചെ​യ്തു. ഇ​ന്നു നാ​ലു ടാ​ങ്ക​റു​ക​ൾ കൂ​ടി ജ​ല​വി​ത​ര​ണ​ത്തി​നെ​ത്തും.
പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ത്തി
ആ​ല​പ്പു​ഴ: കു​ടി​വെ​ള്ള​പ്ര​ശ്നം അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് എ​സ്യു​സി​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വാ​ട്ട​ർ അ​ഥോ​റി​റ്റി ഓ​ഫീ​സി​ലേ​ക്കു പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ത്തി. ജി​ല്ല സെ​ക്ര​ട്ട​റി എ​സ്. സീ​തി​ലാ​ൽ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.
ജി​ല്ല ക​മ്മി​റ്റി​യം​ഗം ടി. ​മു​ര​ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​എ. ബി​ന്ദു, കെ.​ജെ. ഷീ​ല, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ന​ഗ​ര​ച​ത്വ​ര​ത്തി​നു മു​ന്പി​ൽ നി​ന്ന് ആ​രം​ഭി​ച്ച മാ​ർ​ച്ചി​നു കെ.​പി. മ​നോ​ഹ​ര​ൻ, പി.​ആ​ർ. സ​തീ​ശ​ൻ, എ​ൻ.​കെ. ശ​ശി​കു​മാ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കി.