ക​ട​ൽ​വെ​ള്ളം ശു​ദ്ധീ​ക​ര​ണം ഫ​ല​പ്ര​ദ​മാ​ർ​ഗമെന്ന്
Saturday, May 18, 2019 10:32 PM IST
ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ​യി​ലെ​യും സം​സ്ഥാ​ന​ത്തെ തീ​ര​ദേ​ശ മേ​ഖ​ല​യി​ലെ​യും ശു​ദ്ധ​ജ​ല​ക്ഷാ​മം പ​രി​ഹ​രി​ക്കാ​ൻ ക​ട​ൽ വെ​ള്ളം ഡീ ​സാ​ലി​നേ​റ്റ് ചെ​യ്ത് ശു​ദ്ധീ​ക​രി​ക്കു​ന്ന പ്ലാ​ന്‍റു​ക​ൾ സ്ഥാ​പി​ച്ച് ശു​ദ്ധ​ജ​ലം ക​ണ്ടെ​ത്ത​ണ​മെ​ന്ന് ജ​ന​താ​ദ​ൾ-​എ​സ് ആ​ല​പ്പു​ഴ ജി​ല്ലാ​സെ​ക്ര​ട്ട​റി പി.​ജെ. കു​ര്യ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.
അ​ശാ​സ്ത്രീ​യ​മാ​യ റോ​ഡു​നി​ർ​മാ​ണ​വും റോ​ഡി​ൽ ടാ​റി​ട്ട​തി​ന്‍റെ അ​ടി​യി​ൽ​കൂ​ടി ദീ​ർ​ഘ​വീ​ക്ഷ​ണ​മി​ല്ലാ​തെ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന ഗു​ണ​നി​ല​വാ​രം കു​റ​ഞ്ഞ പൈ​പ്പും, റോ​ഡി​ൽ​ക്കൂ​ടി ക​ണ്ടെ​യ്ന​ർ ലോ​റി​യ​ട​ക്കം നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ ഓ​ടു​ന്പോ​ൾ ഈ ​പൈ​പ്പു​ക​ളി​ൽ ഏ​ൽ​ക്കു​ന്ന അ​മി​ത മ​ർ​ദ​വും ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത പൈ​പ്പു​ക​ളെ തു​ട​ർ​ന്നും പൊ​ട്ടി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യും, ശു​ദ്ധ​ജ​ല​വി​ത​ര​ണം ത​ട​സ​പ്പെ​ടു​ത്തു​ക​യും ചെ​യ്യും.
ല​ക്ഷ​ദ്വീ​പ് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ സ​ഹാ​യ​ത്തോ​ടെ ചെ​ല​വു​കു​റ​ഞ്ഞ രീ​തി​യി​ൽ ക​ട​ൽ​വെ​ള്ളം ഡീ ​സാ​ലി​നേ​റ്റ് ചെ​യ്ത് ശു​ദ്ധീ​ക​രി​ച്ച് കു​ടി​വെ​ള്ള​മാ​യി വി​ത​ര​ണം ചെ​യ്തു​വ​രു​ന്ന​ത് പ​ഠി​ച്ച് ഇ​വി​ടെ​യും ന​ട​പ്പി​ലാ​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണം. ടാ​ങ്ക​ർ​ലോ​റി വ​ഴി​യു​ള്ള ജ​ല​വി​ത​ര​ണം ഒ​രു​കൂ​ട്ടം ആ​ളു​ക​ൾ​ക്കും ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും അ​ഴി​മ​തി വ​രു​മാ​ന​മാ​ക​യാ​ൽ അ​വ​ർ നൂ​ത​ന ആ​ശ​യ​ങ്ങ​ളെ നി​രാ​ക​രി​ക്കും.
ഇ​പ്പോ​ൾ വാ​ട്ട​ർ അ​ഥോ​റി​റ്റി വി​ത​ര​ണം ചെ​യ്യു​ന്ന വെ​ള്ള​ത്തി​ൽ ഉ​പ്പി​ന്‍റെ അ​ള​വ് കൂ​ടു​ത​ലാ​ണ്. ഇ​ത് ഡീ ​സാ​ലി​നേ​ഷ​ൻ ഇ​പ്പോ​ൾ ത​ന്നെ അ​നി​വാ​ര്യ​മാ​ക്കു​ന്നു.​ക​ട​ൽ​വെ​ള്ള ശു​ദ്ധീ​ക​ര​ണ​പ്ലാ​ന്‍റു​ക​ൾ സ്ഥാ​പി​ച്ച് ശു​ദ്ധ​ജ​ലം ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് അ​ഭ്യ​ർ​ത്ഥി​ച്ച് ജ​ല​വി​ഭ​വ മ​ന്ത്രി കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി​ക്ക് നി​വേ​ദ​നം ന​ൽ​കും.