വ്യാ​ജ​രേ​ഖ: നി​യ​മ ന​ട​പ​ടി ശ​ക്ത​മാ​ക്ക​ണ​മെ​ന്ന് ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ്
Sunday, May 19, 2019 10:28 PM IST
കോ​ട്ട​യം: സീ​റോ മ​ല​ബാ​ർ സ​ഭ ത​ല​വ​ൻ ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി​യെ വ്യ​ക്തി​പ​ര​മാ​യി അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്താ​നും സ​ഭ​യെ ത​ക​ർ​ക്കാ​നും ല​ക്ഷ്യ​മി​ട്ട് വ്യാ​ജ​രേ​ഖ ച​മ​ച്ച​വ​ർ​ക്കെ​തി​രേ ക​ർ​ശ​ന​മാ​യ നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു.
ഭൂ​മി വി​വാ​ദ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബാ​ങ്കി​ട​പാ​ടു​ക​ളു​ടെ വ്യാ​ജ​രേ​ഖ ച​മ​ച്ച​തും പൊ​തു​ജ​ന​മ​ധ്യ​ത്തി​ൽ സ​ഭ​യെ അ​വ​ഹേ​ളി​ച്ച​തും അ​ക്ഷ​ന്ത​വ്യ​മാ​ണ്. സ​ഭാ​ത​ല​വ​നെ അ​പ​ഹ​സി​ക്കാ​നു​ള്ള ഗൂ​ഢോ​ദ്ദേ​ശ്യ​വും സ​ഭ​യു​ടെ അ​ടി​ത്ത​റ ത​ക​ർ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളും ആ​രു ചെ​യ്താ​ലും നീ​തീക​രി​ക്കാ​വു​ന്ന​ത​ല്ല.
സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ സ്ഥി​രം സി​ന​ഡ് തീ​രു​മാ​ന​ങ്ങ​ൾ​ക്കെ​തി​രേ വാ​ളോ​ങ്ങു​ന്ന​വ​രു​ടെ ഉ​ദ്ദേ​ശ്യ​ശു​ദ്ധി​യി​ൽ വി​ശ്വാ​സി സ​മൂ​ഹ​ത്തി​ന് സം​ശ​യ​മു​ണ്ടെ​ന്നും യോ​ഗം ആ​രോ​പി​ച്ചു. പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് ആ​ന്‍റ​ണി ആ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡ​യ​റ​ക്‌​ട​ർ ഫാ. ​ജോ​സ് മു​ക​ളേ​ൽ, അ​ജേ​ഷ് ജോ​ൺ, സി​ബി മു​ക്കാ​ട​ൻ, ജോ​യി പാ​റ​പ്പു​റം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.