കു​ടി​യൊ​ഴി​പ്പി​ക്ക​പ്പെ​ട്ട വ്യാ​പാ​രി​ക​ൾ​ക്ക് ക​ട​മു​റി​ക​ൾ ന​ല്കി​യി​ല്ലെ​ന്ന് ആ​ക്ഷേ​പം
Monday, May 20, 2019 10:04 PM IST
കാ​യം​കു​ളം: ഉ​ദ്ഘാ​ട​നം ന​ട​ത്തി മാ​സ​ങ്ങ​ൾ പി​ന്നി​ട്ടി​ട്ടും പു​തി​യ സ​സ്യ​മാ​ർ​ക്ക​റ്റ് കെ​ട്ടി​ട​ത്തി​ൽ കു​ടി​യൊ​ഴി​പ്പി​ക്ക​പ്പെ​ട്ട വ്യാ​പാ​രി​ക​ൾ​ക്ക് ക​ട​മു​റി​ക​ൾ ന​ല്കി​യി​ല്ലെ​ന്ന് ആ​ക്ഷേ​പം. പൊ​ളി​ച്ചു മാ​റ്റി​യ പ​ഴ​യ കെ​ട്ടി​ട​ത്തി​ൽ നി​ന്നും കു​ടി​യൊ​ഴി​പ്പി​ക്ക​പ്പെ​ട്ട വ്യാ​പാ​രി​ക​ൾ​ക്ക് ക​ട​മു​റി​ക​ൾ ന​ൽ​കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​തി​നെ​തി​രെ വ്യാ​പാ​രി​ക​ൾ രം​ഗ​ത്തെ​ത്തി. ക​ട​മു​റി​ക​ൾ വ്യാ​പാ​രി​ക​ൾ​ക്ക് ന​ൽ​കാ​ൻ ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​വാ​നോ വി​ഷ​യം കൗ​ണ്‍​സി​ലി​ൽ ച​ർ​ച്ച​യ്ക്ക് വ​യ്ക്കു​വാ​നോ മു​നി​സി​പ്പാ​ലി​റ്റി​യു​ടെ ഭാ​ഗ​ത്തു നി​ന്നും ഇ​ന്നോ​ളം യാ​തൊ​രു നീ​ക്ക​വും ഉ​ണ്ടാ​യി​ട്ടി​ല്ല​ന്ന് കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ആ​രോ​പി​ച്ചു.

ഏ​കോ​പ​ന സ​മി​തി യൂ​ണി​റ്റ് ക​മ്മി​റ്റി ഇ​ത് സം​ബ​ന്ധി​ച്ച് നി​വേ​ദ​നം ന​ൽ​കി​യി​ട്ടും ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​യോ, ചെ​യ​ർ​മാ​നോ യാ​തൊ​രു മ​റു​പ​ടി​യും ന​ൽ​കാ​ൻ ത​യ്യാ​റാ​യി​ട്ടി​ല്ല. പൊ​ളി​ച്ചു​മാ​റ്റി​യ ക​ട​മു​റി​ക​ളേ​ക്കാ​ൾ വ​ള​രെ ചെ​റി​യ മു​റി​ക്ക് ഭീ​മ​മാ​യ ഡി​പ്പോ​സി​റ്റ് ഈ​ടാ​ക്കാ​നാ​ണ് ന​ഗ​ര​സ​ഭാ തീ​രു​മാ​നി​ക്കു​ന്ന​തെ​ങ്കി​ൽ അ​തി​നെ ശ​ക്ത​മാ​യി എ​തി​ർ​ക്കു​മെ​ന്നും വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി മു​ന്ന​റി​യി​പ്പു ന​ൽ​കി.

40 വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ന്പ് ഡി​പ്പോ​സി​റ്റ് ന​ൽ​കി​യ വ്യാ​പാ​രി​ക​ളു​മാ​യി ഒ​രു ച​ർ​ച്ച​യ്ക്ക് വേ​ണ്ടി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​പോ​ലും ന​ഗ​ര​സ​ഭ​യു​ടെ ഭാ​ഗ​ത്തു ന​ട​പ​ടി ഉ​ണ്ടാ​കാ​ത്ത​ത് പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണ്. വ്യാ​പാ​രി​ക​ൾ​ക്കു ക​ട​ക​ൾ ന​ൽ​കാ​നു​ള​ള ന​ട​പ​ടി​ക​ൾ അ​ടി​യ​ന്ത​ര​മാ​യി സ്വീ​ക​രി​ക്കു​ക​യും ഇ​പ്പോ​ഴു​ള്ള പ​ഴ​യ ക​ട​ക​ൾ പൊ​ളി​ച്ച് മാ​റ്റു​ക​യും ചെ​യ്താ​ൽ ഇ​തു​വ​ഴി​യു​ള​ള ഗ​താ​ഗ​തം മെ​ച്ച​പ്പെ​ടു​ക​യും സാ​ധ​ന​ങ്ങ​ൾ ലോ​ഡ് ഇ​റ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ചി​ട്ടു​ള​ള പ്ര​ശ്ന​ങ്ങ​ൾ​ക്കു പ​രി​ഹാ​രം കാ​ണാ​ൻ സാ​ധി​ക്കു​മെ​ന്നും ഏ​കോ​പ​ന സ​മി​തി യൂ​ണി​റ്റ് ക​മ്മി​റ്റി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

വ്യാ​പാ​ര​ഭ​വ​നി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് സി​നി​ൽ സ​ബാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി. ​സോ​മ​രാ​ജ​ൻ, എ.​എം. ഷെ​രീ​ഫ്, എം. ​ജോ​സ​ഫ്, വി.​കെ. മ​ധു, അ​ബു​ജ​ന​ത, എ.​എ​ച്ച്.​എം. ഹു​സൈ​ൻ, ഇ.​എ​സ്.​കെ. പൂ​ക്കു​ഞ്ഞ്, വി​ഠ​ള​ദാ​സ്, സ​ലീം അ​പ്സ​ര, സ​ജു മ​റി​യം, ഷി​ബു എ.​ബി.​എ​സ്, നാ​ഗ​ൻ​രാ​ജാ​സ്, ജോ​ർ​ജ് മാ​ത്യു, ഷാ​ജി​ഷാ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.