അ​പ​ക​ടം ക്ഷ​ണി​ച്ച് പാ​ത​യോ​ര​ത്തെ തീ​യി​ട​ൽ
Monday, May 20, 2019 10:04 PM IST
ആ​ല​പ്പു​ഴ: പാ​ത​യ​രു​കി​ൽ പൊ​തു​ജ​ന​ങ്ങ​ൾ ച​പ്പു​ച​വ​റു​ക​ൾ​ക്ക് തീ​യി​ടു​ന്ന​ത് അ​പ​ക​ടം ക്ഷ​ണി​ക്കു​ന്നു. പ്ര​ധാ​ന റോ​ഡു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള പാ​ത​യ​രു​കി​ൽ ച​പ്പു​ച​വ​റു​ക​ൾ കൂ​ട്ടി​യി​ട്ട് ക​ത്തി​ക്കു​ന്ന​ത് സ​മീ​പ​ത്തു​കി​ട​ക്കു​ന്ന മ​ര​ക്ക​ഷ​ണ​ങ്ങ​ളി​ലേ​ക്ക് തീ​പ​ട​രു​ന്ന​ത് വ്യാ​പ​ക​മാ​കു​ന്നു​ണ്ട്. ക​ഴി​ഞ്ഞ​രാ​ത്രി രാ​ത്രി 10.45 ഓ​ടെ ക​ല​വൂ​ർ റോ​ഡി​യോ നി​ല​യ​ത്തി​ന് മു​ൻ​വ​ശം ച​പ്പു​ക​ൾ​ക്ക് തീ​പി​ടി​ച്ച​ത് പ​രി​സ​ര​ത്തേ​ക്ക് വ്യാ​പി​ച്ച് നി​യ​ന്ത്ര​ണാ​തി​ത​മാ​യി​രു​ന്നു. ആ​ല​പ്പു​ഴ​യി​ൽ നി​ന്നും ഫ​യ​ർ​ഫോ​ഴ്സ് സം​ഘ​മെ​ത്തി​യാ​ണ് തീ​യ​ണ​ച്ച​ത്.
ഉ​ച്ച​യ്ക്ക് 12.30ഓ​ടെ ആ​ല​പ്പു​ഴ സെ​ന്‍റ് ജോ​ർ​ജ് സ്ട്രീ​റ്റ് മാ​ർ​ക്ക​റ്റി​ന​ടു​ത്താ​യി റോ​ഡ​രു​കി​ൽ കൂ​ടി​ക്കി​ട​ന്ന ത​ടി​ക്ക​ഷ​ണ​ങ്ങ​ൾ​ക്ക് തീ​പി​ടി​ച്ച​ത് പ​രി​ഭ്രാ​ന്തി പ​ട​ർ​ത്തി. ഫ​യ​ർ​ഫോ​ഴ്സെ​ത്തി തീ​യ​ണ​ച്ചു. ഒ​രാ​ഴ്ച മു​ന്പ് ഇ​ത്ത​ര​ത്തി​ൽ ച​പ്പു​ച​വ​റു​ക​ൾ​ക്ക് തീ​യി​ട്ട​ത് ക​നാ​ൽ​ക്ക​ര​യി​ൽ നി​ന്നും മു​റി​ച്ച് റോ​ഡ​രി​കി​ലി​ട്ടി​രു​ന്ന മ​ര​ങ്ങ​ളി​ലേ​ക്ക് വ്യാ​പി​ച്ച് സ്വ​കാ​ര്യ കേ​ബി​ൾ ചാ​ന​ലു​കാ​രു​ടെ കേ​ബി​ളു​ക​ളു​ൾ​പ്പെ​ടെ ക​ത്തി​യി​രു​ന്നു.
വേ​ന​ൽ ചൂ​ട് അ​ധി​ക​മാ​യ ഈ ​സ​മ​യ​ത്ത് ജ​ന​ങ്ങ​ൾ ഇ​ക്കാ​ര്യ​ത്തി​ൽ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​പ്പു​ന​ൽ​കു​ന്നു​ണ്ടെ​ങ്കി​ലും ആ​രും വ​ക​വ​യ്ക്കു​ന്നി​ല്ല.