ശി​ലാ​സ്ഥാ​പ​നം
Monday, May 20, 2019 10:04 PM IST
എ​ട​ത്വ: ത​ല​വ​ടി വേ​ദ​വ്യാ​സ വി​ദ്യാ​പീ​ഠം സ്കൂ​ളി​ൽ പു​തി​യ​താ​യി നി​ർ​മി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​നം ന​ട​ന്നു. മി​സോ​റാം മു​ൻ ഗ​വ​ർ​ണ​ർ കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
മും​ബൈ ജ​ന​ക​ല്ല്യാ​ണ്‍ സ​ഭ ട്ര​ഷ​റ​ർ പ്ര​ദീ​പ് ശി​ലാ​സ്ഥാ​പ​ന ക​ർ​മം നി​ർ​വ​ഹി​ച്ചു. പ്ര​ള​യ ദു​രി​താ​ശ്വാ​സ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സേ​വാ​ഭാ​ര​തി​യും മും​ബൈ ജ​ന​ക​ല്യാ​ണ്‍ സ​ഭ​യും സം​യു​ക്ത​മാ​യാ​ണ് കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​ത്. നി​ർ​മാ​ണ ഫ​ണ്ട് പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ കൈ​മാ​റി.
ജി. ​രാ​ധാ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​ക​ല്യ​ണ്‍ സ​ഭ അം​ഗം തു​ഷാ​ർ, ഭാ​ര​തീ​യ വി​ദ്യ​നി​കേ​ത​ൻ സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം എം.​ആ​ർ. ജ​യ​പ്ര​സാ​ദ്, ജി​ല്ല പ്ര​സി​ഡ​ന്‍റ് മ​ധു​സൂ​ദ​ന​പി​ള്ള, സേ​വാ​ഭാ​ര​തി സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ.​വി. ശ​ങ്ക​ര​ൻ ന​ന്പൂ​തി​രി, ക​ണ്ണ​ൻ, സു​രേ​ന്ദ്ര​ൻ, വാ​ർ​ഡ് അം​ഗം അ​ജി​ത്ത്കു​മാ​ർ പി​ഷാ​ര​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.