ഗേ​ൾ​സ് ഹോ​സ്റ്റ​ലി​ൽ ഒ​ഴി​വ്
Monday, May 20, 2019 10:04 PM IST
ആ​ല​പ്പു​ഴ: ആ​ര്യാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ​യും പ​ട്ടി​ക​ജാ​തി വി​ക​സ​ന വ​കു​പ്പി​ന്‍റെയും കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ല​വൂ​ർ ഗ​വ. പ്രീ​മെ​ട്രി​ക്ക് ഗേ​ൾ​സ് ഹോ​സ്റ്റ​ലി​ലേ​ക്ക് 2019-20 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ അ​ഞ്ച് മു​ത​ൽ പ​ത്ത് വ​രെ ക്ലാ​സു​ക​ളി​ൽ പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ളി​ൽ നി​ന്നും അ​പേ​ക്ഷ ക്ഷ​ണി​ച്ചു. സൗ​ജ​ന്യ ഭ​ക്ഷ​ണം, ട്യൂ​ഷ​ൻ എ​ന്നീ സൗ​ക​ര്യ​ങ്ങ​ളോ​ട് കൂ​ടി​യു​ള്ള​താ​ണ് ഹോ​സ്റ്റ​ൽ. താ​ത്പ​ര്യ​മു​ള്ള​വ​ർ ജാ​തി, വ​രു​മാ​നം എ​ന്നി​വ തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ്, സ്ഥാ​പ​ന മേ​ധാ​വി​യി​ൽ നി​ന്നും ക​ഴി​ഞ്ഞ വാ​ർ​ഷി​ക പ​രീ​ക്ഷ​യി​ൽ ല​ഭി​ച്ച മാ​ർ​ക്ക്, സ്വ​ഭാ​വ സ​ർ​ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ സ​ഹി​തം 25ന് ​മു​ന്പ് ആ​ര്യാ​ട് ബ്ലോ​ക്ക് പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫീ​സി​ൽ അ​പേ​ക്ഷ ന​ൽ​ക​ണം. ഫോ​ണ്‍: 8547630052.