കാ​റി​ടി​ച്ച് ആ​ന​യ്ക്കും പാ​പ്പാ​നും പ​രി​ക്ക്
Monday, May 20, 2019 10:06 PM IST
ചെ​ങ്ങ​ന്നൂ​ർ: അ​മി​ത​വേ​ഗ​ത​യി​ൽ എ​ത്തി​യ കാ​ർ ഇ​ടി​ച്ച് ആ​ന​യ്ക്കും പാ​പ്പാ​നും പ​രി​ക്കേ​റ്റു. പെ​രി​ങ്ങ​ലി​പ്പു​റം ശ്രീ ​ഭു​വ​നേ​ശ്വ​രി ക്ഷേ​ത്ര​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള അ​പ്പു എ​ന്ന ആ​ന​യ്ക്കും പാ​പ്പാ​നാ​യ തോ​ന​ക്കാ​ട് ഇ​ല​ഞ്ഞി​മേ​ൽ മം​ഗ​ല​ത്തേ​തി​ൽ വീ​ട്ടി​ൽ ഗോ​പി​നാ​ഥ​ൻ നാ​യ​ർ (53) ക്കു​മാ​ണ് പ​രി​ക്കേ​റ്റ​ത്. ക​ഴി​ഞ്ഞ​രാ​ത്രി 10.30 ഓ​ടെ പു​ലി​യൂ​ർ വ​ട​ക്കേ​മു​ക്കി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം.
തി​രു​വ​ൻ​വ​ണ്ടൂ​ർ ക്ഷേ​ത്ര​ത്തി​ലെ ഗ​ജ​മേ​ള​യ്ക്ക് ശേ​ഷം തി​രി​കെ പെ​രി​ങ്ങ​ലി​പ്പു​റ​ത്തേ​ക്ക് കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു ആ​ന​യെ. പി​ന്നി​ൽ നി​ന്നും വ​ന്ന കാ​ർ ആ​ന​യു​ടെ പി​ൻ കാ​ലു​ക​ളി​ലും തു​ട​ർ​ന്ന് പാ​പ്പാ​നേ​യും ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ആ​ന​യ്ക്ക് നി​സാ​ര പ​രി​ക്കു​ക​ളേ ഉ​ള്ളു​വെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. പാ​പ്പാ​ൻ ത​ട്ടാ​ര​ന്പ​ല​ത്തി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. കാ​റി​ന്‍റെ ഡ്രൈ​വ​ർ മ​ദ്യ​ല​ഹ​രി​യി​ൽ ആ​യി​രു​ന്നെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.