വി​ശ്വ​ മാ​ന​വി​ക​ത​യ്ക്കാ​യി സ​മ​ർ​പ്പ​ണ ശു​ശ്രൂ​ഷ ഇ​ന്ന്
Monday, May 20, 2019 10:06 PM IST
പൂ​ച്ചാ​ക്ക​ൽ: വി​ശ്വ​മാ​ന​വി​ക​ത​യ്ക്കാ​യി പാ​ദു​വാ​പു​ര​ത്ത് ലോ​ക​രാ​ഷ്ട്ര സ​മ​ർ​പ്പ​ണ ശു​ശ്രൂ​ഷ ഇ​ന്ന് അ​രൂ​ക്കു​റ്റി പാ​ദു​വാ​പു​രം പ​ള്ളി​യി​ൽ ന​ട​ക്കു​മെ​ന്ന് വി​കാ​രി ഫാ. ​ആ​ന്‍റ​ണി ത​ന്പി തൈ​ക്കൂ​ട്ട​ത്തി​ൽ അ​റി​യി​ച്ചു.
വി​ശ്വ മാ​ന​വി​ക​ത​യ്ക്കു​വേ​ണ്ടി ലോ​ക​രാ​ഷ്ട്ര​ങ്ങ​ളെ പ​രി​ശു​ദ്ധ ദൈ​വ​മാ​താ​വി​നു സ​മ​ർ​പ്പി​ക്കു​ന്ന പ്രാ​ർ​ഥ​നാ​ശു​ശ്രൂ​ഷ​ക​ൾ രാ​വി​ലെ 6.15നും 10.30​നും വൈ​കു​ന്നേ​രം അ​ഞ്ചി​നു​മാ​ണ് തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ അ​രൂ​ക്കു​റ്റി പാ​ദു​വാ​പു​രം സെ​ന്‍റ് ആ​ന്‍റ​ണീ​സ് ദേ​വാ​ല​യ​ത്തി​ൽ ന​ട​ക്കു​ന്ന​ത്. മാ​താ​വി​ന്‍റെ വ​ണ​ക്ക​മാ​സ​വും ഫാ​ത്തി​മ മാ​താ​വി​ന്‍റെ പ്ര​ത്യ​ക്ഷീ​ക​ര​ണ​ത്തി​ന്‍റെ 102-ാം വാ​ർ​ഷി​ക​വും ആ​ഘോ​ഷി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഓ​രോ ലോ​ക​രാ​ജ്യ​ത്തും സ​മാ​ധാ​ന​വും ശാ​ന്തി​യും സ്നേ​ഹ​വും നീ​തി​യും പു​ല​രു​ന്ന​തി​നും ദു​ര​ന്ത​ങ്ങ​ളി​ലും രോ​ഗ​ങ്ങ​ളി​ലും നി​ന്നും കാ​ത്തു​ര​ക്ഷി​ക്ക​പ്പെ​ടു​ന്ന​തി​നു​മാ​യി പ്ര​ത്യേ​ക ശു​ശ്രൂ​ഷ ന​ട​ത്തു​ന്ന​ത്.
ശു​ശ്രൂ​ഷ​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന ഓ​രോ കു​ടും​ബ​ത്തെ​യും ഓ​രോ രാ​ജ്യ​ത്തി​നു​വേ​ണ്ടി പ്രാ​ർ​ഥി​ക്കാ​ൻ പ്ര​ത്യേ​കം നി​യോ​ഗി​ക്കും. അ​വ​സാ​ന ഫാ​ത്തി​മ ദ​ർ​ശ​ന ദി​ന​മാ​യ ഒ​ക്ടോ​ബ​ർ 13 വ​രെ ഓ​രോ വീ​ട്ടി​ലും ഓ​രോ രാ​ജ്യ​ത്തി​നു​വേ​ണ്ടി പ്രാ​ർ​ഥ​ന തു​ട​രും. ഫാ. ​ആ​ന്‍റ​ണി ത​ന്പി തൈ​ക്കൂ​ട്ട​ത്തി​ൽ, ഫാ. ​ജോ​ബി അ​ഗ​സ്റ്റി​ൻ വ​കു​പ്പാ​ട​ത്ത്, ഫാ. ​വി​പി​ൻ​ദാ​സ് എ​ന്നി​വ​ർ ശു​ശ്രൂ​ഷ​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും.