പ​ള്ളാ​ത്തു​രു​ത്തി ബോ​ട്ടുക്ല​ബ് ഇ​ത്ത​വ​ണ ന​ടു​ഭാ​ഗം പു​ത്ത​ൻ ചു​ണ്ട​നി​ൽ
Monday, May 20, 2019 10:06 PM IST
മ​ങ്കൊ​ന്പ്: ന​ടു​ഭാ​ഗം പു​ത്ത​ൻ ചു​ണ്ട​ൻ വ​ള്ളം ഇ​ത്ത​വ​ണ നെ​ഹ്റു ട്രോ​ഫി​യി​ലും മൂ​ലം ജ​ലോ​ത്സ​വ​ത്തി​ലും പ​ള്ളാ​ത്തു​രു​ത്തി ബോ​ട്ട് ക്ല​ബ് തു​ഴ​യും.
ന​ടു​ഭാ​ഗം ബോ​ട്ട് ക്ല​ബി​ന്‍റെ വാ​ർ​ഷി​ക പൊ​തു​യോ​ഗ​ത്തി​ലാ​ണു തീ​രു​മാ​നം. പ്ര​സി​ഡ​ന്‍റ് ഡോ. ​കെ.​എ​സ്.​ജോ​ർ​ജ് ക​ക്കു​ഴി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സെ​ക്ര​ട്ട​റി നാ​രാ​യ​ണ​ൻ​കു​ട്ടി വാ​ത്തി​ശേ​രി, ട്ര​ഷ​റ​ർ മോ​നി​ച്ച​ൻ പു​ത്ത​ൻ​പ​റ​ന്പി​ൽ, ഡോ. ​ആ​ർ.​വി. നാ​യ​ർ, സേ​വ്യ​ർ ടി. ​കു​ര്യാ​ള​ശേ​രി, ബാ​ബു ച​ക്കാ​ത്ത​റ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
നി​ല​വി​ലു​ള്ള ഭ​ര​ണ സ​മി​തി തു​ട​ർ​ന്നു​ള്ള ഒ​രു വ​ർ​ഷം​കൂ​ടി തു​ട​രു​വാ​ൻ യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ത്തു.