നി​യ​ന്ത്ര​ണം വി​ട്ട സൈ​ക്കി​ളി​ൽ നി​ന്നും വീ​ണു മ​രി​ച്ചു
Monday, May 20, 2019 10:06 PM IST
മാ​വേ​ലി​ക്ക​ര: നി​യ​ന്ത്ര​ണം വി​ട്ട സൈ​ക്കി​ൾ റോ​ഡ​രി​കി​ലെ പൈ​പ്പി​ൽ ഇ​ടി​ച്ചു തെ​റി​ച്ച വ​യോ​ധി​ക​ൻ മ​ര​ത്തി​ൽ ത​ല​യ​ടി​ച്ചു മ​രി​ച്ചു. ത​ഴ​ക്ക​ര ക​ല്ലി​മേ​ൽ കൊ​ച്ചു​കി​ഴ​ക്ക​തി​ൽ കൃ​ഷ്ണ​നാ(72)​ണു മ​രി​ച്ച​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റി​നു കൊ​ല്ല​ക​ട​വ് വൈ​ദ്യു​തി ഓ​ഫീ​സി​നു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം.
ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ് കാ​ർ​ഡ് പു​തു​ക്കി​യ​ശേ​ഷം പ​ച്ച​ക്ക​റി​യും വാ​ങ്ങി വീ​ട്ടി​ലേ​ക്കു മ​ട​ങ്ങ​വേ ആ​യി​രു​ന്നു അ​പ​ക​ടം. വൈ​ദ്യു​തി ഓ​ഫീ​സി​നു സ​മീ​പ​ത്തു നി​ന്നും കു​ത്ത​നെ താ​ഴേ​ക്കു​ള്ള വ​ഴി​യി​ലൂ​ടെ പോ​ക​വേ സൈ​ക്കി​ളി​നു ബ്രേ​ക്ക് ല​ഭി​ക്കാ​തെ നി​യ​ന്ത്ര​ണം വി​ട്ടു റോ​ഡ​രി​കി​ലെ പൈ​പ്പി​ൽ ഇ​ടി​ച്ച സൈ​ക്കി​ളി​ൽ നി​ന്നും കൃ​ഷ്ണ​ൻ തെ​റി​ച്ചു​വീ​ഴു​ക​യാ​യി​രു​ന്നു. സ​മീ​പ​ത്ത് പ​റ​ന്പി​ൽ നി​ന്ന പ്ലാ​വി​ൽ ത​ല​യ​ടി​ച്ചു വീ​ണു കി​ട​ന്ന കൃ​ഷ്ണ​നെ ഏ​റെ​നേ​രം ക​ഴി​ഞ്ഞാ​ണു നാ​ട്ടു​കാ​ർ ക​ണ്ട​ത്. ഭാ​ര്യ: ഭാ​നു​മ​തി​യ​മ്മ. മ​ക്ക​ൾ: ര​ജ​നി, ര​ഞ്ജി​ത്. മ​രു​മ​ക​ൻ: പു​രു​ഷ​ൻ.