പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ അ​തി​ക്ര​മം കാ​ട്ടി​യ​യാ​ൾ റി​മാ​ൻ​ഡി​ൽ
Monday, May 20, 2019 10:06 PM IST
തു​റ​വൂ​ർ: മ​ദ്യ​പി​ച്ച് ബൈ​ക്കോ​ടി​ച്ച മ​ക​നെ വി​ട്ട​യ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മ​ദ്യ​പി​ച്ച് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി അ​തി​ക്ര​മം കാ​ട്ടു​ക​യും പോ​ലീ​സു​കാ​ർ​ക്കു നേ​രെ അ​സ​ഭ്യ​വ​ർ​ഷം ന​ട​ത്തു​ക​യും ചെ​യ്ത​യാ​ൾ റി​മാ​ൻ​ഡി​ൽ. കു​ത്തി​യ​തോ​ട് പ​ഞ്ചാ​യ​ത്ത് ഒ​ന്പ​താം വാ​ർ​ഡ് ചാ​ല​പ്പ​ള്ളി കോ​ള​നി പു​ളി​ത്താ​ഴ വീ​ട്ടി​ൽ ശ്രീ​നി (44) ആ​ണ് പി​ടി​യി​ലാ​യ​ത്. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ ഒ​ന്നോ​ടെ​യാ​ണ് സം​ഭ​വം. ശ്രീ​നി​യു​ടെ മ​ക​ൻ മ​നു​വി​നെ (19) മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ച്ച​തി​ന് അ​രൂ​ർ പൊ​ലീ​സ് വൈ​കു​ന്നേ​രം പി​ടി​കൂ​ടി​യി​രു​ന്നു. വാ​ഹ​ന​ത്തി​ന്‍റെ രേ​ഖ​ക​ൾ ഇ​യാ​ൾ ഹാ​ജ​രാ​ക്കി​യി​രു​ന്നി​ല്ല. ശ്രീ​നി മ​ദ്യ ല​ഹ​രി​യി​ൽ സ്റ്റേ​ഷ​നി​ലെ​ത്തു​ക​യും ഒ​രു പ്ര​കോ​പ​ന​വു​മി​ല്ലാ​തെ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന പോ​ലീ​സു​ദ്യോ​ഗ​സ്ഥ​രെ അ​സ​ഭ്യം പ​റ​യു​ക​യു​മാ​യി​രു​ന്നു. സ്റ്റേ​ഷ​നി​ലെ ര​ജി​സ്റ്റ​ർ ഇ​യാ​ൾ വ​ലി​ച്ചെ​റി​യു​ക​യും ചെ​യ്തു. അ​ക്ര​മാ​സ​ക്ത​നാ​യ ഇ​യാ​ളെ ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ​യാ​ണ് പോ​ലീ​സ് കീ​ഴ​ട​ക്കി​യ​ത്. ചേ​ർ​ത്ത​ല കോ​ട​തി ഇ​യാ​ളെ 14 ദി​വ​സ​ത്തേ​യ്ക്ക് റി​മാ​ൻ​ഡ് ചെ​യ്തു.

സ​ർ​ഗം ബു​ക്സ് ഉ​ദ്ഘാ​ട​നം 25ന്

​ചേ​ർ​ത്ത​ല: സ​ർ​ഗം ക​ലാ​സാ​ഹി​ത്യ​വേ​ദി പ്രാ​ദേ​ശി​ക എ​ഴു​ത്തു​കാ​ര​ടെ കൂ​ട്ടാ​യ്മാ​യി ഒ​രു​ക്കു​ന്ന സ​ർ​ഗം ബു​ക്സ് ഉ​ദ്ഘാ​ട​നം 25 ന് ​ന​ട​ക്കും. ചേ​ർ​ത്ത​ല എ​ൻ​എ​സ്എ​സ് യൂ​ണി​യ​ൻ ഹാ​ളി​ൽ വൈ​കു​ന്നേ​രം 3.30 ന് ​സം​സ്ഥാ​ന വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​ണ​ർ കെ.​വി. സു​ധാ​ക​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ലീ​നാ​രാ​ജു പു​തി​യാ​ട്ട് അ​ധ്യ​ക്ഷ​നാ​കും. ഗ്ര​ന്ഥ​കാ​ര​ൻ ഡോ.​എ​സ്. രാ​ജ​ശേ​ഖ​ര​ൻ പു​സ്ത​ക പ്ര​കാ​ശ​നം നി​ർ​വ​ഹി​ക്കും.