ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി സൈ​ക്കി​ളി​ൽ നി​ന്ന് വീ​ണു മ​രി​ച്ചു
Monday, May 20, 2019 10:08 PM IST
മാ​ന്നാ​ർ: ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി സൈ​ക്കി​ളി​ൽ നി​ന്ന് തോ​ട്ടി​ലേ​ക്ക് വീ​ണു മ​രി​ച്ചു. പ​ശ്ചി​മ ബം​ഗാ​ളി​ലെ മ​ൾ​ഡാ സ്വ​ദേ​ശി സൂ​ർ​ജ ഹ​സ്ത​യു​ടെ മ​ക​ൻ നി​ർ​മ​ലാ(25)​ണ് മ​രി​ച്ച​ത്.
ബു​ധ​നൂ​രി​ലെ ഇ​ഷ്ടി​ക ചൂ​ള​യി​ലെ തൊ​ഴി​ലാ​ളി​യാ​യ നി​ർ​മ​ൽ ഉ​ച്ച​യ്ക്ക് ഭ​ക്ഷ​ണം ക​ഴി​ക്കു​വാ​ൻ മൊ​ബൈ​ലി​ൽ പാ​ട്ടും കേ​ട്ട് സൈ​ക്കി​ളി​ൽ പോ​ക​വേ നി​യ​ന്ത്ര​ണം വി​ട്ട് തോ​ട്ടി​ലേ​ക്ക് മ​റി​ഞ്ഞു. സൈ​ക്കി​ൾ മ​റി​ഞ്ഞ അ​വ​സ​ര​ത്തി​ൽ ക​രി​ങ്ക​ൽ ഭി​ത്തി​യി​ൽ ത​ല​യ​ടി​ച്ച​താ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. മാ​ന്നാ​ർ പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.