ജെ​സി​ബി​യി​ൽ ത​ട്ടി പൈ​പ്പുപൊ​ട്ടി, മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ജ​ല​വി​ത​ര​ണം നി​ല​ച്ചു
Monday, May 20, 2019 10:08 PM IST
അ​ന്പ​ല​പ്പു​ഴ: ജെ​സി​ബി​യി​ൽ ത​ട്ടി പൈ​പ്പ് പൊ​ട്ടി​യ​തി​നെ തു​ട​ർ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ജ​ല​വി​ത​ര​ണം നി​ല​ച്ചു. ഇ​ന്ന​ലെ ഉ​ച്ച​ക്ക് പ​ന്ത്ര​ണ്ടോ​ടെ ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് കാ​ന ശു​ചീ​ക​രി​ക്കു​ന്ന​തി​ട​യി​ൽ മ​ണ്ണ് മാ​ന്തി പൈ​പ്പി​ൽ കൊ​ണ്ടാ​ണ് പൈ​പ്പ് പൊ​ട്ടി​യ​ത്.
ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന ജ​ല​സം​ഭ​ര​ണി​യി​ൽ നി​ന്നും ആ​ശു​പ​ത്രി​യി​ലേ​ക്ക് വെ​ള്ള​മെ​ത്തി​ക്കു​ന്ന പൈ​പ്പാ​ണ് പൊ​ട്ടി​യ​ത്. ഇ​തോ​ടെ ആ​ശു​പ​ത്രി​യി​ലെ ജ​ല​വി​ത​ര​ണം പൂ​ർ​ണ​മാ​യും നി​ല​ച്ചു. ര​ണ്ടാ​യി​ര​ത്തി​ൽ അ​ധി​കം വ​രു​ന്ന കി​ട​പ്പ് രോ​ഗി​ക​ൾ​ക്ക് ശൗ​ചാ​ല​യ​ത്തി​ൽ പോ​ലും പോ​കാ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ​യാ​യി​രു​ന്നു ആ​ശു​പ​ത്രി​യി​ൽ.
വാ​ർ​ഡു​ക​ളി​ൽ വെ​ള്ളം ല​ഭ്യ​മാ​കാ​തെ വ​ന്ന​ത് രോ​ഗി​ക​ളെ ദു​രി​ത​ത്തി​ലാ​ക്കി. വാ​ർ​ഡു​ക​ളി​ൽ മാ​ത്ര​മ​ല്ല ഓ​പ്പ​റേ​ഷ​ൻ തീ​യ​റ്റ​റു​ക​ളി​ലും അ​ത്യാ​ഹി​ത വി​ഭാ​ഗ​ങ്ങ​ളി​ലും ജ​ല​വി​ത​ര​ണം പൂ​ർ​ണ​മാ​യി മു​ട​ങ്ങി.
ജ​ല​വി​ത​ര​ണ വ​കു​പ്പു​മാ​യി ബ​ന്ധ​പെ​ട്ട ജീ​വ​ന​ക്കാ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ക​ണം പൈ​പ്പ് ലൈ​നു​ക​ൾ ക​ട​ന്ന് പോ​കു​ന്ന​വ​ഴി​ക​ൾ ജെ​സി​ബി പോ​ലു​ള്ള യ​ന്ത്ര​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് ശു​ചീ​ക​രി​ക്കാ​ൻ. എ​ന്നാ​ൽ ജ​ല​വി​ത​ര​ണ​വു​മാ​യി ബ​ന്ധ​പെ​ട്ട സൂ​പ്പ​ർ​വൈ​സ​റൊ, അ​നു​ബ​ന്ധ ജീ​വ​ന​ക്കാ​രൊ ശു​ചീ​ക​ര​ണ വേ​ള​യി​ൽ സം​ഭ​വ സ്ഥ​ല​ത്തി​ല്ലാ​യി​രു​ന്നെ​ന്ന് ആ​ക്ഷേ​പം ഉ​ണ്ട്. പി​ന്നീ​ട് വൈ​കു​ന്നേ​രം അ​റോ​ടെ​യാ​ണ് ജ​ല​വി​ത​ര​ണം പു​നഃ​സ്ഥാ​പി​ച്ച​ത്.