ക​ന്നാ​മു​ക്കി​ൽ നന്നാക്കി, കേ​ള​മം​ഗ​ല​ത്ത് പൊ​ട്ടി
Monday, May 20, 2019 10:08 PM IST
എടത്വാ/അ​ന്പ​ല​പ്പു​ഴ: അ​ന്പ​ല​പ്പു​ഴ​തി​രു​വ​ല്ല ദേ​ശീ​യ​പാ​ത​യു​ടെ ശാ​പ​മാ​യി ആ​ല​പ്പു​ഴ കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ പൈ​പ്പു​പൊ​ട്ട​ൽ തു​ട​രു​ന്നു. ത​ക​ഴി ക​ന്നാ മു​ക്കി​ലെ പൊ​ട്ട​ൽ അ​റ്റ​കു​റ്റ​പ്പ​ണി പൂ​ർ​ത്തി​യാ​ക്കി വെ​ള്ളം പ​ന്പിം​ഗ് പു​ന​രാ​രം​ഭി​ച്ച​പ്പോ​ഴാ​ണ് ഒ​ന്ന​ര കി​ലോ​മീ​റ്റ​ർ മാ​റി കേ​ള​മം​ഗ​ല​ത്ത് ഇ​ന്ന​ലെ വീ​ണ്ടും പൈ​പ്പു​പൊ​ട്ടി​യ​ത്. കേ​ള​മം​ഗ​ല​ത്ത് മു​ന്പ് പൊ​ട്ടി​യ ഭാ​ഗ​ത്തു നി​ന്നും 50 മീ​റ്റ​ർ മാ​റി​യാ​ണ് ഇ​പ്പോ​ൾ പൊ​ട്ടി​യി​രി​ക്കു​ന്ന​ത്. വെ​ള്ളം മു​ക​ളി​ലേ​ക്കൊ​ഴു​കി ടാ​റിം​ഗ് പ​ല സ്ഥ​ല​ത്തും ഇ​ള​കി മാ​റി തു​ട​ങ്ങി.
ഒ​രാ​ഴ്ച​യോ​ളം ആ​ല​പ്പു​ഴ ന​ഗ​ര​ത്തി​ലും, സ​മീ​പ പ​ഞ്ചാ​യ​ത്തു​ക​ളി​ലും ഉ​ണ്ടാ​യ കു​ടി​വെ​ള്ള ക്ഷാ​മം തീ​ർ​ന്നെ​ന്നു ക​രു​തി​യ​പ്പോ​ഴാ​ണ് വീ​ണ്ടും പൊ​ട്ട​ലു​ണ്ടാ​യ​ത്. ചെ​ക്കി​ടി​ക്കാ​ടു മു​ത​ൽ ക​രു​മാ​ടി വ​രെ ഒ​ന്പ​തു സ്ഥ​ല​ത്താ​ണ് പൈ​പ്പ് പൊ​ട്ടി അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി​യ​ത്.​
ഈ ഭാ​ഗ​ങ്ങ​ളി​ലെ​ല്ലാം റോ​ഡ് വെ​ട്ടി​പ്പൊ​ളി​ച്ചാ​ണ് അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി​യ​ത്. പൊ​ളി​ച്ച ഭാ​ഗ​ങ്ങ​ളി​ലെ കു​ഴി​ക​ൾ ടാ​റിം​ഗ് ചെ​യ്യാ​ത്ത​ത് വാ​ഹ​ന​യാ​ത്ര​ക്കാ​ർ​ക്ക് ഏ​റെ ബു​ദ്ധി​മു​ട്ടാ​ണു​ണ്ടാ​ക്കു​ന്ന​ത്. ഇ​ത് ഗ​താ​ഗ​ത​ക്കു​രു​ക്കി​നും കാ​ര​ണ​മാ​കു​ന്നു​ണ്ട്.
വീ​ണ്ടും അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തേ​ണ്ടി വ​രു​ന്പോ​ൾ പ​ന്പിം​ഗ് മു​ട​ങ്ങു​ക​യും, കു​ടി​വെ​ള്ള ക്ഷാ​മം ഉ​ണ്ടാ​കു​ക​യും ചെ​യ്യും.
വാ​ട്ട​ർ അ​ഥോ​റി​റ്റി​ക്ക് വ​ൻ സാ​ന്പ​ത്തി​ക ബാ​ദ്ധ്യ​ത​യാ​ണ് ഇ​തു​മൂ​ലം ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. അ​റ്റ​കു​റ്റ​പ​ണി​ക്കാ​യി റോ​ഡ് പൊ​ളി​ക്കാ​ൻ പൊ​തു​മ​രാ​മ​ത്തു​വ​കു​പ്പി​ന് പ​ണം കൈ​മാ​റ​ണം.​
നി​ല​വാ​രം കു​റ​ഞ്ഞ പൈ​പ്പു​ക​ളാ​ണ് ഈ ​ഭാ​ഗ​ത്ത് ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​തെ​ന്ന നാ​ട്ടു​കാ​രു​ടെ ആ​ക്ഷേ​പം ശ​രി​വ​യ്ക്കു​ന്ന​താ​ണ് തു​ട​ർ​ച്ച​യാ​യു​ണ്ടാ​കു​ന്ന പൈ​പ്പു​പൊ​ട്ട​ൽ. ഇ​തി​ന്‍റെ തി​ക്ത​ഫ​ലം അ​നു​ഭ​വി​ക്കേ​ണ്ടി വ​രു​ന്ന​ത് വാ​ഹ​ന​യാ​ത്ര​ക്കാ​രും, നാ​ട്ടു​കാ​രു​മാ​ണ്.