പി.​കൃ​ഷ്ണ​പി​ള്ള സ്മാ​ര​കം ത​ക​ർ​ത്ത കേ​സ്; സാ​ക്ഷി വി​സ്താ​രം അ​വ​സാ​ന​ഘ​ട്ട​ത്തി​ലേ​ക്ക്
Monday, May 20, 2019 10:08 PM IST
ആ​ല​പ്പു​ഴ: മു​ഹ​മ്മ ക​ണ്ണ​ർ​കാ​ട്ടെ പി.​കൃ​ഷ്ണ​പി​ള്ള സ്മാ​ര​കം ത​ക​ർ​ത്ത കേ​സി​ന്‍റെ സാ​ക്ഷി വി​സ്താ​രം അ​വ​സാ​ന​ഘ​ട്ട​ത്തി​ലേ​ക്ക്. ഇ​ന്ന​ലെ കേ​സ് ആ​ദ്യം അ​ന്വേ​ഷി​ച്ച് ക്രൈം​ബ്രാ​ഞ്ച് എ​സ്.​പി. ഉ​ണ്ണി​രാ​ജ, ക്രൈം​ബ്രാ​ഞ്ച് സി.​ഐ. അ​നി​ൽ കു​മാ​ർ എ​ന്നി​വ​രെ​യാ​ണ് വി​സ്ത​രി​ച്ച​ത്.
ആ​ദ്യം ഒ​രു​മാ​സ​ക്കാ​ലം മാ​ത്ര​മാ​ണ് താ​ൻ കേ​സി​ന്‍റെ അ​ന്വേ​ഷ​ണ ചു​മ​ത​ല വ​ഹി​ച്ച​തെ​ന്ന് ഉ​ണ്ണി​രാ​ജ ആ​ല​പ്പു​ഴ പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി ജ​ഡ്ജി എ. ​ബ​ദ​റു​ദ്ദീ​ൻ മു​ന്പാ​കെ മൊ​ഴി ന​ൽ​കി. കേ​സി​ലെ പ്ര​തി​യാ​യ സി​പി​എം ക​ണ്ണ​ർ​കാ​ട് ലോ​ക്ക​ൽ ക​മ്മി​റ്റി മു​ൻ സെ​ക്ര​ട്ട​റി പി. ​സാ​ബു ജോ​ലി നോ​ക്കി​യി​രു​ന്ന ത​ക​ഴി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ സ്കൂ​ളി​ൽ നി​ന്ന് ഹാ​ജ​ർ ബു​ക്ക് പ​രി​ശോ​ധി​ച്ച് നി​യ​മാ​നു​സൃ​തം കോ​ട​തി മു​ന്പാ​കെ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യ ക്രൈം​ബ്രാ​ഞ്ച് സി.​ഐ. അ​നി​ൽ കു​മാ​ർ കോ​ട​തി​യി​ൽ മൊ​ഴി ന​ൽ​കി. അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലെ മ​റ്റ് അം​ഗ​ങ്ങ​ളു​ടൈ വി​സ്താ​രം ജൂ​ണ്‍ മൂ​ന്നി​ലേ​ക്ക് മാ​റ്റി. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി ജി​ല്ലാ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ സി.​വി. ലു​മും​ബ ഹാ​ജ​രാ​യി.