ച​ര​സു​മാ​യി യു​വാ​വ് പി​ടി​യി​ൽ
Monday, May 20, 2019 10:08 PM IST
ആ​ല​പ്പു​ഴ: ച​ര​സു​മാ​യി യു​വാ​വ് എ​ക്സൈ​സ് പി​ടി​യി​ൽ. ആ​ര്യാ​ട് കൊ​റ്റം​കു​ള​ങ്ങ​ര രാ​ജേ​ഷ് ഭ​വ​ന​ത്തി​ൽ ജ​യ​കൃ​ഷ്ണ​ൻ (21) നെ​യാ​ണ് ആ​ല​പ്പു​ഴ എ​ക്സൈ​സ് റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ വി. ​ജെ. റോ​യി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​യു​ടെ ബ​ന്ധു​വീ​ടാ​യ മ​ണ്ണ​ഞ്ചേ​രി ചി​യാം​വെ​ളി​യി​ൽ താ​മ​സി​ച്ചു​വ​ര​വെ​യാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.
പ്ര​തി​യി​ൽ നി​ന്നും ഏ​ഴു ഗ്രാം ​ച​ര​സ് പി​ടി​ച്ചെ​ടു​ത്തു. ഹി​മാ​ച​ൽ പ്ര​ദേ​ശി​ലെ കു​ളു, മ​ണാ​ലി, ക​സോ​ള എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നാ​ണ് ച​ര​സ് കൊ​ണ്ടു​വ​രു​ന്ന​ത്. നാ​ലു മാ​സം മു​ന്പ് കൈ​ചൂ​ണ്ടി​മു​ക്ക് കി​ഴ​ക്ക് വ​ടി​കാ​ട് മു​ക്ക് പ്ര​ദേ​ശ​ത്ത് നി​ന്ന് ക​ഞ്ചാ​വു​മാ​യി പി​ടി​കൂ​ടി​യ യു​വാ​ക്ക​ൾ​ക്ക് ക​ഞ്ചാ​വ് എ​ത്തി​ച്ചു​ന​ൽ​കി​യ​ത് ജ​യ​കൃ​ഷ്ണ​നാ​യി​രു​ന്നു.
എ​ക്സൈ​സ് അ​ന്വേ​ഷി​ക്കു​ന്ന​താ​യി വി​വ​ര​മ​റി​ഞ്ഞ പ്ര​തി ഹി​മാ​ച​ൽ​പ്ര​ദേ​ശി​ലേ​ക്ക് ക​ട​ക്കു​ക​യാ​യി​രു​ന്നു. നാ​ട്ടി​ൽ തി​രി​കെ​യെ​ത്തി​യ വി​വ​ര​മ​റി​ഞ്ഞ് എ​ക്സൈ​സ് പ്ര​തി​യെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ച​ര​സ് ക​ട​ത്തി​ൽ ക​ണ്ണി​ക​ളാ​യ മ​റ്റു ചി​ല​ർ കൂ​ടി പി​ടി​യി​ലാ​കു​മെ​ന്ന് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ വി. ​ജെ. റോ​യ് അ​റി​യി​ച്ചു.​പ​രി​ശോ​ധ​ന​യി​ൽ പ്രി​വ​ൻ​റീ​വ് ഓ​ഫീ​സ​റ​ൻ​മാ​രാ​യ പി.​എം. സു​മേ​ഷ്, റോ​യ് ജേ​ക്ക​ബ് സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​റ​ൻ​മാ​രാ​യ ബി. ​എം. ബി​യാ​സ്, ടി. ​ജി. സു​ർ​ജി​ത്ത്, ആ​ർ.​ജ​യ​ദേ​വ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.