ജ​ന​വി​ധി അ​റി​യാ​ൻ മ​ണി​ക്കൂ​റു​ക​ൾ മാ​ത്രം; സു​വി​ധ​യും ട്രെ​ൻ​ഡും ത​യാ​ർ
Tuesday, May 21, 2019 10:24 PM IST
ആ​ല​പ്പു​ഴ: ജ​ന​വി​ധി അ​റി​യാ​ൻ മ​ണി​ക്കൂ​റു​ക​ൾ മാ​ത്രം അ​വ​ശേ​ഷി​ക്കെ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി ക​ള​ക്ട​ർ എ​സ്. സു​ഹാ​സ്. ആ​ല​പ്പു​ഴ, മാ​വേ​ലി​ക്ക​ര മ​ണ്ഡ​ല​ങ്ങ​ൾ​ക്കാ​യി സ​ജ്ജ​മാ​ക്കി​യി​ട്ടു​ള്ള അ​ഞ്ചു കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് വോ​ട്ടെ​ണ്ണ​ൽ. ആ​ല​പ്പു​ഴ ലോ​ക​സ​ഭ മ​ണ്ഡ​ല​ത്തി​ൽ ലി​യോ തേ​ർ​ട്ടീ​ന്ത് സ്കൂ​ൾ, സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജ്, സെ​ന്‍റ് ജോ​സ​ഫ്സ് ഹൈ​സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്രം. മാ​വേ​ലി​ക്ക​ര മ​ണ്ഡ​ല​ത്തി​ലെ വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ങ്ങ​ൾ സ​ജ്ജ​മാ​ക്കി​യി​ട്ടു​ള്ള​ത് എ​സ്ഡി കോ​ള​ജ്, തി​രു​വ​ന്പാ​ടി എ​ച്ച്എ​സ്എ​സ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്.

തെ​ര​ഞ്ഞെ​ടു​പ്പ് വോ​ട്ടെ​ണ്ണ​ൽ ന​ട​പ​ടി​ക്ര​മം അ​പ്പ​പ്പോ​ൾ ല​ഭ്യ​മാ​ക്കു​ന്ന സു​വി​ധ, ട്രെ​ൻ​ഡ് ആ​പ്പു​ക​ളി​ലെ പ​രീ​ക്ഷ​ണ​പ്ര​വ​ർ​ത്ത​നം ഇ​തി​ന​കം പൂ​ർ​ത്തീ​ക​രി​ച്ചു. സു​വി​ധ, ട്രെ​ൻ​ഡ് പ്ര​വ​ർ​ത്ത​നം കു​റ്റ​മ​റ്റ​തെ​ന്നു​റ​പ്പാ​ക്കാ​ൻ നി​യോ​ജ​ക​മ​ണ്ഡ​ലാ​ടി​സ്ഥാ​ന​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

തെ​ര​ഞ്ഞെ​ടു​പ്പു ഫ​ലം കൃ​ത്യ​ത​യോ​ടെ വേ​ഗ​ത്തി​ൽ ജ​ന​ങ്ങ​ളി​ലെ​ത്തി​ക്കു​ന്ന​തി​നു​ള്ള മൊ​ബൈ​ൽ ആ​പ്പാ​ണ് സു​വി​ധ. വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ങ്ങ​ളി​ലെ ആ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ സു​വി​ധ വോ​ട്ടെ​ണ്ണ​ലി​ന്‍റെ ഓ​രോ റൗ​ണ്ടി​ലും പു​റ​ത്തു​വ​രു​ന്ന ഫ​ലം ജ​ന​ങ്ങ​ൾ​ക്ക് ല​ഭ്യ​മാ​ക്കും.

ഇ​തി​നാ​യി കം​പ്യൂ​ട്ട​ർ വി​ദ​ഗ്ധ​രാ​യ ഒ​രു സം​ഘ​ത്തെ എ​ല്ലാ വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ത്തി​ലും സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. സു​വി​ധ ആ​പ് വ​ഴി വോ​ട്ടിം​ഗ് യ​ന്ത്ര​ത്തി​ൽ​നി​ന്നു​ള്ള ഫ​ലം സു​താ​ര്യ​മാ​യി വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ങ്ങ​ളു​ടെ ചു​മ​ത​ല​യു​ള്ള സ​ഹ​വ​ര​ണാ​ധി​കാ​രി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​കും സു​വി​ധ​യി​ൽ അ​പ്‌ലോ​ഡ് ചെ​യ്യു​ക. ഓ​രോ റൗ​ണ്ടു​ക​ളു​ടെ​യും കൃ​ത്യ​മാ​യ ഫ​ല​സൂ​ച​കം സു​വി​ധ​യി​ൽ അ​പ്‌ലോ​ഡ് ചെ​യ്ത ശേ​ഷ​മേ ഒൗ​ദ്യോ​ഗി​ക​മാ​യി പു​റ​ത്തു​വി​ടൂ. ത​പാ​ൽ​വോ​ട്ടു​ക​ളു​ടെ ഫ​ല​ങ്ങ​ൾ വ​ര​ണാ​ധി​കാ​രി​യാ​യ ക​ള​ക്ട​ർ ത​ന്നെ നേ​രി​ട്ട് സു​വി​ധ വ​ഴി പു​റ​ത്തു​വി​ടും. വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ങ്ങ​ൾ, എ​ത്ര റൗ​ണ്ടു​ക​ൾ, എ​ത്ര മേ​ശ​ക​ൾ തു​ട​ങ്ങി വോ​ട്ടെ​ണ്ണ​ൽ സം​ബ​ന്ധി​ച്ച എ​ല്ലാ വി​വ​ര​വും സു​വി​ധ വ​ഴി ല​ഭ്യ​മാ​കും. അ​വ​സാ​ന​ഫ​ലം സു​വി​ധ​യി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തി​ൽ​നി​ന്നും ഒ​രു മാ​റ്റ​വും ഉ​ണ്ടാ​വി​ല്ലെ​ന്ന​താ​ണ് ഇ​ത്ത​വ​ണ​ത്തെ പ്ര​ത്യേ​ക​ത.

സു​ര​ക്ഷ​യ്ക്കാ​യി 2500 പോ​ലീ​സു​കാ​ർ

വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ങ്ങ​ളി​ലും പു​റ​ത്തും സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നും ഫ​ല​പ്ര​ഖ്യാ​പ​ന​ത്തി​നു​ശേ​ഷം ക്ര​മ​സ​മാ​ധാ​നം ഉ​റ​പ്പാ​ക്കാ​നു​മാ​യി 14 ഡി​വൈ​എ​സ്പി​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ഞ്ചു ക​ന്പ​നി ആം​ഡ് പോ​ലീ​സ് ഉ​ൾ​പ്പെ​ടെ 2500 പോ​ലീ​സു​കാ​രെ​യാ​ണ് നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. ജി​ല്ല​യി​ലെ പ്ര​ശ്ന​ബാ​ധി​ത ബൂ​ത്തു​ക​ളാ​യി ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന 15ഓ​ളം സ്ഥ​ല​ങ്ങ​ളി​ൽ കൂ​ടു​ത​ൽ സേ​ന​യെ​യും വി​ന്യ​സി​ച്ചി​ട്ടു​ണ്ട്.

ജ​ന​വി​ധി 39 സ്ട്രോം​ഗ് റൂ​മു​ക​ളി​ൽ

ആ​ല​പ്പു​ഴ, മാ​വേ​ലി​ക്ക​ര ലോ​ക​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ലെ ജ​ന​വി​ധി​യ​ട​ങ്ങി​യ വോ​ട്ടു​യ​ന്ത്ര​ങ്ങ​ൾ അ​ഞ്ചു കേ​ന്ദ്ര​ങ്ങ​ളി​ലെ 39 സ്ട്രോം​ഗ് റൂ​മു​ക​ളി​ലാ​യാ​ണ് സൂ​ക്ഷി​ച്ചി​ട്ടു​ള്ള​ത്. ഉ​പ​യോ​ഗി​ക്കാ​ത്ത​തും ക​രു​ത​ലാ​യു​ള്ള​തു​മാ​യ വോ​ട്ടു​യ​ന്ത്ര​ങ്ങ​ൾ കേ​ടു​വ​ന്ന​തും ഉ​പ​യോ​ഗി​ക്കാ​ത്ത​തു​മാ​യ വോ​ട്ടു​യ​ന്ത്ര​ങ്ങ​ളും വി​വി​പാ​റ്റ് മെ​ഷീ​നും പ്ര​ത്യേ​കം അ​റ​ക​ളി​ലാ​യി സൂ​ക്ഷി​ച്ചി​ട്ടു​ണ്ട്. ഇ​വി​ട​ങ്ങ​ളി​ൽ ത​ട​സ​മി​ല്ലാ​തെ വൈ​ദ്യു​തി ല​ഭ്യ​മാ​ണെ​ന്ന് ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ട്.

വി​വി​പാ​റ്റ് എ​ണ്ണാ​ൻ പ്ര​ത്യേ​ക സം​വി​ധാ​നം

വി​വി​പാ​റ്റ് ര​സീ​തു​ക​ൾ എ​ണ്ണാ​ൻ പ്ര​ത്യേ​ക സം​വി​ധാ​ന​മാ​ണ് ഓ​രോ വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ത്തി​ലും സ​ജ്ജ​മാ​ക്കു​ന്ന​ത്. ബാ​ങ്കു​ക​ളി​ലെ ക്യാ​ഷ് കൗ​ണ്ട​ർ പോ​ലെ ക​ന്പി​വ​ല​യ്ക്കു​ളി​ലാ​യി​രി​ക്കും വി​വി​പാ​റ്റ് എ​ണ്ണാ​നു​ള്ള മേ​ശ. ഓ​രോ മ​ണ്ഡ​ല​ത്തി​ലെ​യും അ​ഞ്ചു ബൂ​ത്തു​ക​ളെ പ്ര​ത്യേ​ക ന​റു​ക്കെ​ടു​പ്പി​ലൂ​ടെ​യാ​കും വി​വ​പാ​റ്റ് ര​സീ​ത് എ​ണ്ണു​ന്ന​തി​നാ​യി തെ​ര​ഞ്ഞെ​ടു​ക്കു​ക.

ത​പാ​ൽ വോ​ട്ടു​ക​ൾ 21,750

മാ​വേ​ലി​ക്ക​ര, ആ​ല​പ്പു​ഴ ലോ​ക​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി ത​പാ​ൽ വോ​ട്ട്, ഇ​ടി​പി​ബി​എ​സ് എ​ന്നി​വ​യാ​യി അ​നു​വ​ദി​ച്ച​ത് 21,750 എ​ണ്ണ​മാ​ണ്. മാ​വേ​ലി​ക്ക​ര​യി​ൽ 7035 ഇ​ടി​പി​ബി​എ​സും, 4486 ത​പാ​ൽ വോ​ട്ടു​മാ​ണ് അ​നു​വ​ദി​ച്ച​ത്. ഇ​തി​ൽ ഇ​ന്ന​ലെ​വ​രെ 4288 ഇ​ടി​പി​ബി​എ​സും 1921 ത​പാ​ൽ വോ​ട്ടും ഉ​ൾ​പ്പ​ടെ 6209 എ​ണ്ണം തി​രി​കെ ല​ഭി​ച്ചി​ട്ടു​ണ്ട്. 2747 ഇ​ടി​പി​ബി​എ​സും 2565 ത​പാ​ൽ​വോ​ട്ടും ഉ​ൾ​പ്പ​ടെ 5312 എ​ണ്ണ​മാ​ണ് ഇ​നി തി​രി​കെ ല​ഭി​ക്കാ​നു​ള്ള​ത്.

വോ​ട്ടെ​ണ്ണ​ൽ​ദി​ന​മാ​യ നാ​ളെ രാ​വി​ലെ എ​ട്ടി​ന​കം ല​ഭി​ക്കു​ന്ന​വ സ്വീ​ക​രി​ക്കും. ആ​ല​പ്പു​ഴ മ​ണ്ഡ​ല​ത്തി​ൽ 5296 ഇ​ടി​പി​ബി​എ​സും 4933 ത​പാ​ൽ​വോ​ട്ടും ഉ​ൾ​പ്പ​ടെ 10,229 എ​ണ്ണ​മാ​ണ് അ​നു​വ​ദി​ച്ച​ത്. ഇ​തി​ൽ 3252 ഇ​ടി​പി​ബി​എ​സും 1999 ത​പാ​ൽ​വോ​ട്ടും ഉ​ൾ​പ്പ​ടെ 5251 എ​ണ്ണം ഇ​തി​ന​കം തി​രി​കെ ല​ഭി​ച്ചി​ട്ടു​ണ്ട്. 2044 ഇ​ടി​പി​ബി​എ​സും 2934 ത​പാ​ൽ​വോ​ട്ടും ഉ​ൾ​പ്പ​ടെ 4978 എ​ണ്ണം ഇ​നി തി​രി​കെ ല​ഭി​ക്കാ​നു​ണ്ട്. ത​പാ​ൽ വോ​ട്ടു​ക​ൾ എ​ണ്ണു​ക ക​ള​ക്ട​റേ​റ്റി​ലാ​യി​രി​ക്കും. ആ​ല​പ്പു​ഴ, മാ​വേ​ലി​ക്ക​ര മ​ണ്ഡ​ല​ങ്ങ​ളി​ലെ ത​പാ​ൽ​വോ​ട്ടു​ക​ൾ എ​ണ്ണാ​ൻ പ്ര​ത്യേ​ക സ​ജ്ജീ​ക​ര​ണം ക​ള​ക്ട​റേ​റ്റി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ര​ണ്ടു മ​ണ്ഡ​ല​ങ്ങ​ളി​ലു​മാ​യി അ​ഞ്ചു​വീ​തം മേ​ശ​ക​ളാ​ണ് ഒ​രു​ക്കി​യ​ത്.

ഓ​രോ മേ​ശ​യ്ക്കും ഓ​രോ ഉ​പ​വ​ര​ണാ​ധി​കാ​രി​യേ​യും ഇ​ടി​വി​ബി​എ​സ് എ​ണ്ണു​ന്ന ര​ണ്ടു മേ​ശ​യ്ക്ക് ഒ​രു ഉ​പ​വ​ര​ണാ​ധി​കാ​രി എ​ന്ന നി​ല​യ്ക്കും ഉ​ദ്യോ​ഗ​സ​ഥ​രെ നി​യ​മി​ച്ചി​ട്ടു​ണ്ട്. ഓ​രോ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലും വോ​ട്ടു​യ​ന്ത്ര​ങ്ങ​ൾ എ​ണ്ണു​ന്ന​തി​ന് 14 മേ​ശ​ക​ൾ വീ​ത​മാ​ണ് സ​ജ്ജ​മാ​ക്കി​യി​ട്ടു​ള്ള​ത്. ഓ​രോ മേ​ശ​യി​ലും ഒ​രു കൗ​ണ്ടിം​ഗ് സൂ​പ്പ​ർ​വൈ​സ​ർ, ഒ​രു കൗ​ണ്ടിം​ഗ് അ​സി​സ്റ്റ​ന്‍റ്, ഒ​രു സൂ​ക്ഷ്മ നി​രീ​ക്ഷ​ക​ൻ തു​ട​ങ്ങി​യ​വ​ർ ഉ​ണ്ടാ​കും.