എ​ക്സി​റ്റ് പോ​ൾ ഫ​ല​ങ്ങ​ൾ പെ​യ്ഡ് സ​ർ​വേ; ഷാ​നി​മോ​ൾ ഉ​സ്മാ​ൻ
Tuesday, May 21, 2019 10:24 PM IST
ആ​ല​പ്പു​ഴ: പാ​ർ​ല​മെ​ന്‍റ് തി​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് പു​റ​ത്ത് വ​ന്നി​ട്ടു​ള്ള എ​ക്സി​റ്റ് പോ​ൾ ഫ​ലം യ​ഥാ​ർ​ഥ സ​ർ​വേ അ​ല്ലെ​ന്നും പെ​യ്ഡ് സ​ർ​വേ​യാ​ണെ​ന്ന് ആ​ല​പ്പു​ഴ​യി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യും കെ​പി​സി​സി രാ​ഷ്ട്രീ​യ കാ​ര്യ​സ​മി​തി അം​ഗം ഷാ​നി​മോ​ൾ ഉ​സ്മാ​ൻ പ​റ​ഞ്ഞു.

ഡി​സി​സി സം​ഘ​ടി​പ്പി​ച്ച രാ​ജീ​വ്ഗാ​ന്ധി​യു​ടെ 28-ാം ര​ക്ത​സാ​ക്ഷി​ത്വ അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​വ​ർ.

ഇ​ല​ക്ഷ​ൻ ഫൗ​ണ്ടേ​ഷ​ന്‍റെ സ​ർ​വേ മാ​ത്ര​മാ​ണ് അ​ല്പ​മെ​ങ്കി​ലും സ​ത്യ​സ​ന്ധ​ത​യു​ള്ള​ത്. മോ​ദി​യും കൂ​ട്ട​ർ​ക്കു​മാ​യി മ​റ്റു​ള്ള​വ​ർ 95 ശ​ത​മാ​ന​വും പെ​യ്ഡ് സ​ർ​വേ ന​ട​ത്തി എ​തി​രാ​ളി​ക​ളു​ടെ മ​നോ​വീ​ര്യം ത​ക​ർ​ക്കാ​ൻ ശ്ര​മി​ക്കു​ന്നു. 23ന് ​തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം പു​റ​ത്ത് വ​രു​ന്പ​ൾ യു​പി​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ രാ​ഹു​ൽ​ഗാ​ന്ധി​യു​ടെ സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ വ​രും.

ആ​ല​പ്പു​ഴ യു​ഡി​എ​ഫ് നി​ല​നി​ർ​ത്തും. ദീ​ർ​ഘ​വീ​ക്ഷ​ണ​വും സൗ​മ്യ​നു​മാ​യ രാ​ജീ​വ് ഗാ​ന്ധി വി​ക​സ​ന രം​ഗ​ത്ത് രാ​ജ്യ​ത്തെ ലോ​ക​രാ​ജ്യ​ങ്ങ​ൾ​ക്ക് ഒ​പ്പം എ​ത്തി​ക്കാ​ൻ ശ്ര​മി​ച്ച ഭ​ര​ണാ​ധി​കാ​രി​യാ​യി​രു​ന്നു. രാ​ജ്യ​ത്തെ സാ​ങ്കേ​തി​ക വി​ദ്യ​യി​ലൂ​ടെ പു​രോ​ഗ​തി​യി​ലേ​ക്ക് ന​യി​ച്ച നേ​താ​വാ​യി​രു​ന്നു രാ​ജീ​വ് ഗാ​ന്ധി​യെ​ന്നും ഷാ​നി​മോ​ൾ പ​റ​ഞ്ഞു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് എം.​ലി​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി.​സു​ഗ​ത​ൻ, എ.​എ.​ഷു​ക്കൂ​ർ, ജി.​മു​കു​ന്ദ​ൻ​പി​ള്ള, എം.​ജെ.​ജോ​ബ്, ടി.​സു​ബ്ര​ഹ്മ​ണ്യ ദാ​സ്, ജി.​സ​ഞ്ജീ​വ് ഭ​ട്ട്, ടി.​വി.​രാ​ജ​ൻ, പി.​ബി.​വി​ശ്വേ​ശ​ര പ​ണി​ക്ക​ർ, സ​ജി കു​ര്യ​ക്കോ​സ്, ടി.​ടി. കു​രു​വി​ള, ഇ​ല്ലി​ക്ക​ൽ കു​ഞ്ഞു​മോ​ൻ, ബ​ഷീ​ർ കോ​യാ​പ​റ​ന്പി​ൽ, റോ​സ് രാ​ജ​ൻ, എ​സ്.​പ്ര​ഭു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.