കാ​റ്റാ​ടി മ​ര​ങ്ങ​ൾ മു​റി​യ്ക്ക​രു​തെ​ന്ന് പ്ര​കൃ​തി സ്നേ​ഹി​ക​ളു​ടെ കൂ​ട്ടാ​യ്മ
Tuesday, May 21, 2019 10:24 PM IST
ആ​ല​പ്പു​ഴ: ജ​ല​നി​ർ​ഗ​മ​ന മാ​ർ​ഗം വി​പു​ല​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി തോ​ട്ട​പ്പ​ള്ളി ക​ട​പ്പു​റ​ത്ത് വ​ള​ർ​ന്നു നി​ൽ​ക്കു​ന്ന കാ​റ്റാ​ടി മ​ര​ങ്ങ​ൾ മു​റി​ച്ചു​മാ​റ്റാ​നു​ള്ള നീ​ക്ക​ത്തി​ൽ​നി​ന്ന് അ​ധി​കാ​രി​ക​ൾ പി​ന്തി​രി​യ​ണ​മെ​ന്ന് കേ​ര​ള സം​സ്ഥാ​ന​ത​ല പ്ര​കൃ​തി സ്നേ​ഹി​ക​ളു​ടെ കൂ​ട്ടാ​യ്മ യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
വ​ൻ തു​ക മു​ട​ക്കി മ​ര​ങ്ങ​ൾ വെ​ച്ചു​പി​ടി​പ്പി​ക്കു​ക​യും പ​രി​പാ​ല​ന​ത്തി​നാ​യി വ​ൻ​തു​ക ചെ​ല​വ​ഴി​ച്ച് സം​ര​ക്ഷി​ക്കു​ക​യും ചെ​യ്യു​ന്ന മ​ര​ങ്ങ​ൾ ഒ​രു സു​പ്ര​ഭാ​ത​ത്തി​ൽ മു​റി​ച്ചു​മാ​റ്റാ​നെ​ടു​ത്ത തീ​രു​മാ​നം വേ​ണ്ട​ത്ര പ​ഠ​ന​ത്തി​ന്‍റെ​യും ഗ​വേ​ഷ​ണ​ത്തി​ന്‍റെ​യും പി​ൻ​ബ​ല​മി​ല്ലാ​തെ​യാ​ണെ​ന്ന് കൂ​ട്ടാ​യ്മ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു​കൊ​ണ്ട് ഗാ​ന്ധി​യ​ൻ ദ​ർ​ശ​ന​വേ​ദി ചെ​യ​ർ​മാ​ൻ ബേ​ബി പാ​റ​ക്കാ​ട​ൻ പ​റ​ഞ്ഞു.
തോ​ട്ട​പ്പ​ള്ളി സ്പി​ൽ​വേ​യു​ടെ ആ​ഴം വ​ർ​ധി​പ്പി​ച്ചും പൊ​ഴി​യി​ലെ മ​ണ്ണ് യ​ഥാ​സ​മ​യം നീ​ക്കം ചെ​യ്തും ജ​ല​നി​ർ​ഗ​മ​നം സാ​ധ്യ​മാ​കും എ​ന്നി​രി​ക്കെ തീ​ര​പ്ര​ദേ​ശ​ത്തെ മ​ര​ങ്ങ​ൾ മു​റി​ച്ചു​മാ​റ്റാ​നു​ള്ള തീ​രു​മാ​ന​ത്തി​ന്‍റെ പി​ന്നി​ൽ ക​രി​മ​ണ​ൽ ലോ​ബി​യു​ടെ ക​ര​ങ്ങ​ളാ​ണ് എ​ന്ന് ബേ​ബി പാ​റ​ക്കാ​ട​ൻ പ​റ​ഞ്ഞു.
പ്ര​കൃ​തി സ്നേ​ഹി​ത​രു​ടെ കൂ​ട്ടാ​യ്മാ യോ​ഗ​ത്തി​ൽ പ്ര​ദീ​പ് കു​ട്ടാ​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​പു​ല​മാ​യ സ​മ്മേ​ള​നം തോ​ട്ട​പ്പ​ള്ളി ക​ട​പ്പു​റ​ത്ത് അ​ടി​യ​ന്ത​ര​മാ​യി വി​ളി​ച്ചു​കൂ​ട്ടു​വാ​നും പ്ര​കൃ​തി വി​ഭ​വ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​വാ​നു​മു​ള്ള ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ​മ​ര​പ​രി​പാ​ടി​ക​ൾ​ക്ക് രൂ​പം ന​ൽ​കു​വാ​നും യോ​ഗം തീ​രു​മാ​നി​ച്ചു.
ഡോ. ​എം.​എ​ൻ. ജോ​ർ​ജ്, ദി​ലീ​പ് ചെ​റി​യ​നാ​ട്, ബി. ​ഗി​രീ​ഷ്, പി.​ജെ. കു​ര്യ​ൻ, എ​ൻ.​എ​ൻ. ഗോ​പി​ക്കു​ട്ട​ൻ, അ​നി​ൽ കൂ​രോ​പ്പ​ട, എം.​എ. ജോ​ണ്‍ മാ​ട​മ​ന, ഷീ​ല ജ​ഗ​ധ​ര​ൻ, മൗ​ലാ​ന ബ​ഷീ​ർ ഹാ​ജി, ശ്യാ​മ​ള പ്ര​സാ​ദ്, പ്ര​ഫ. ജോ​ർ​ജ് മാ​ത്യു, എ​ച്ച്. സു​ധീ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ഫ്ര​ണ്ട്സ് ഓ​ഫ് ട്രീ​സ് ആ​ൻ​ഡ് നേ​ച്ച​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ള​ക്ട​റെ ക​ണ്ട് അ​ടി​യ​ന്ത​ര​മാ​യി നി​വേ​ദ​നം ന​ൽ​കു​വാ​നും യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി.