ഉ​പ്പി​ന്‍റെ അം​ശം ക്ര​മാ​തീ​തം : കൃ​ഷിയിറ​ക്ക​രു​തെ​ന്ന് കീ​ട​നി​രീ​ക്ഷ​ണ​കേ​ന്ദ്രം
Tuesday, May 21, 2019 10:24 PM IST
മ​ങ്കൊ​ന്പ്: കു​ട്ട​നാ​ട​ൻ ജ​ല​ശ​യ​ങ്ങ​ളി​ൽ ഉ​പ്പി​ന്‍റെ അം​ശം കൂ​ടു​ത​ലാ​യ​തി​നാ​ൽ ഉ​ട​ൻ ര​ണ്ടാം​കൃ​ഷി​യി​റ​ക്കു​ന്ന​തി​നെ​തി​രേ മു​ന്ന​റി​യി​പ്പു​മാ​യി മ​ങ്കൊ​ന്പ് കീ​ട​നി​രീ​ക്ഷ​ണ​കേ​ന്ദ്രം. ജ​ലാ​ശ​യ​ങ്ങ​ളി​ൽ ഉ​പ്പി​ന്‍റെ അം​ശം അ​നു​വ​ദ​നീ​യ​മാ​യ പ​രി​ധി​യി​ലും കൂ​ടു​ത​ലാ​യി​ത​ന്നെ നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഉ​ട​ൻ വി​ത​യി​റ​ക്ക​രു​തെ​ന്നാ​ണ് കേ​ന്ദ്രം ക​ർ​ഷ​ക​ർ​ക്കു മു​ന്ന​റി​യി​പ്പു ന​ൽ​കു​ന്ന​ത്.
ഇ​പ്പോ​ഴു​ള്ള ഉ​പ്പി​ന്‍റെ സാ​ന്ദ്ര​ത, മ​ഴ ല​ഭി​ക്കാ​നു​ള്ള സാ​ഹ​ച​ര്യം എ​ന്നി​വ​കൂ​ടി ക​ണ​ക്കി​ലെ​ടു​ത്ത് വി​ത കു​റ​ച്ചു​കൂ​ടി നീ​ട്ടി​വ​യ്ക്കു​ന്ന​താ​ണ് ന​ല്ല​തെ​ന്നാ​ണ് ക​ർ​ഷ​ക​ർ​ക്കു ല​ഭി​ക്കു​ന്ന നി​ർ​ദേ​ശം. ക​ള കി​ളി​ർ​പ്പി​ച്ച് വി​ത​യ്ക്കു​ന്ന പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ ഇ​പ്പോ​ൾ ക​ള​യ്ക്കു കി​ളി​ർ​പ്പി​ക്കാ​വു​ന്ന​താ​ണ്. ക​ള​ക​ളു​ടെ സാ​ന്നി​ധ്യം കൂ​ടു​ത​ലാ​യി ഉ​ണ്ടെ​ങ്കി​ൽ ഗ്ലൂ​ഫോ​സി​നേ​റ്റ് അ​മോ​ണി​യം, ഓ​ക്സീ​ഫ​ൽ​ർ​ഫെ​ൻ എ​ന്നി​വ അ​ട​ങ്ങി​യി​രി​ക്കു​ന്ന ക​ള​നാ​ശി​നി​ക​ൾ ശി​പാ​ർ​ശ പ്ര​കാ​രം പ്ര​യോ​ഗി​ക്കാ​വു​ന്ന​താ​ണ്. ക​ള​നാ​ശി​നി ത​ളി​ച്ച് 48 മ​ണി​ക്കൂ​റി​നു​ശേ​ഷം ക​ള​ക​ൾ മു​ങ്ങ​ത്ത​ക്ക​വി​ധം വെ​ള്ളം ക​യ​റ്റി​യി​ടു​ന്ന​ത് മെ​ച്ച​പ്പെ​ട്ട ക​ള​നി​യ​ന്ത്ര​ണ​ത്തി​ന് സ​ഹാ​യ​ക​മാ​കും. വെ​ള്ള​ത്തി​ലേ​യും, മ​ണ്ണി​ലേ​യും ഉ​പ്പി​ന്‍റെ സാ​ന്നി​ധ്യം പൂ​ർ​ണ​മാ​യി മാ​റി​യ​തി​നു​ശേ​ഷം വി​ത​യ്ക്കാ​വൂ എ​ന്നാ​ണ് കീ​ട​നി​രീ​ക്ഷ​ണ​കേ​ന്ദ്രം അ​ഭി​പ്രാ​യ​പ്പെ​ടു​ന്ന​ത്. മ​ണ്ണി​ലേ​യും വെ​ള്ള​ത്തി​ലേ​യും ഉ​പ്പി​ന്‍റെ അ​ള​വ് പ​രി​ശോ​ധി​ക്കു​ന്ന​തി​നു ക​ർ​ഷ​ക​ർ​ക്ക് മ​ങ്കൊ​ന്പ് കീ​ട​നി​രീ​ക്ഷ​ണ​കേ​ന്ദ്ര​വു​മാ​യി ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണെ​ന്നും കീ​ട​നി​രീ​ക്ഷ​ണ​കേ​ന്ദ്രം അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.