പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ ആ​ക്ര​മി​ച്ച പ്ര​തി കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങി
Tuesday, May 21, 2019 10:24 PM IST
ചെ​ങ്ങ​ന്നൂ​ർ: സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​റു​ടെ കൈ ​ത​ല്ലി ഒ​ടി​ച്ച പ്ര​തി കീ​ഴ​ട​ങ്ങി. മം​ഗ​ലം ഉ​മ്മാ​റ​ത്ത​റ​യി​ൽ സം​ഗീ​ത് (27) ആ​ണ് ഇ​ന്ന​ലെ ചെ​ങ്ങ​ന്നൂ​ർ ഫ​സ്റ്റ്ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ നാ​ട​കീ​യ​മാ​യി കീ​ഴ​ട​ങ്ങി​യ​ത്. പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു. ക​ഴി​ഞ്ഞ മാ​ർ​ച്ച് 13ന് ​ആ​ണ് സം​ഗീ​തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള മൂ​ന്നം​ഗ സം​ഘം മം​ഗ​ല​ത്തി​ൽ​വ​ച്ച് പോ​ലീ​സി​നെ ആ​ക്ര​മി​ച്ച​ത്.
ക​ഞ്ചാ​വ് കേ​സി​ലെ പ്ര​തി​ക​ളാ​യ ഇ​വ​രെ പി​ടി​കൂ​ടാ​നാ​ണ് ചെ​ങ്ങ​ന്നൂ​ർ പോ​ലീ​സ് എ​ത്തി ഇ​വ​രെ വ​ള​ഞ്ഞ​ത്. മ​ദ്യ​പി​ച്ചു കൊ​ണ്ടി​രു​ന്ന പ്ര​തി​ക​ൾ പോ​ലീ​സി​നെ ക​ണ്ടു ചി​ത​റി ഓ​ടു​ക​യും സം​ഗീ​ത് ക​ന്പി​വ​ടി വീ​ശി പോ​ലീ​സി​നെ ആ​ക്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു. അ​ക്ര​മ​ത്തി​ൽ ചെ​ങ്ങ​ന്നൂ​ർ സ്റ്റേ​ഷ​നി​ലെ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​റാ​യ പാ​ണ്ട​നാ​ട് ക​ട​ന്പ​ച്ച​ന​ക്കാ​ട്ടി​ൽ സു​ന്ദ​ർ​ലാ​ലി(34)​ന്‍റെ കൈ ​ക​ന്പി​വ​ടി കൊ​ണ്ട് അ​ടി​ച്ച് ഒ​ടി​ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് സം​ഗീ​ത് ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യു​മാ​യി​രു​ന്നു. ഇ​യാ​ളോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്ന പ്ര​തി​ക​ളാ​യ തോ​ണ്ടി​യ മു​റി​യി​ൽ അ​മ​ൽ (28), ചെ​റി​യ​നാ​ട് മാ​ന്പ​ള്ളി​പ്പ​ടി കൂ​ട്ട​ത്തി​ങ്ക​ൽ അ​നൂ​പ് (25) എ​ന്നി​വ​രെ സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്നും പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു. ക​ഞ്ചാ​വ് ക​ട​ത്ത​ൽ, കൊ​ല​പാ​ത​ക​ശ്ര​മം ഉ​ൾ​പ്പെ​ടെ പ​ത്തോ​ളം കേ​സി​ലെ പ്ര​തി​യാ​ണ് സം​ഗീ​ത്. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ഇ​യാ​ൾ ഒ​ളി​വി​ലാ​യി​രു​ന്നു.