ലി​ഫ്റ്റ് പ​ണി​മു​ട​ക്കി​യി​ട്ട് മൂ​ന്നു​ദി​നം പി​ന്നി​ട്ടു മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ രോ​ഗി​ക​ൾ ദു​രി​ത​ത്തി​ൽ
Tuesday, May 21, 2019 10:25 PM IST
അ​ന്പ​ല​പ്പു​ഴ: ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ എ​ച്ച് വ​ണ്‍ ബി​ൽ​ഡിം​ഗി​ൽ അ​ഞ്ചാ​മ​ത്തെ നി​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മ​ൾ​ട്ടി ഡി ​സി​പ്ലി​ന​റി ഐ​സി​യു​വി​ലെ​ത്തു​ന്ന​തി​നു​ള്ള ലി​ഫ്റ്റ് ത​ക​രാ​റി​ലാ​യി​ട്ട് മൂ​ന്നു ദി​വ​സ​ങ്ങ​ൾ പി​ന്നി​ട്ടു. ഇ​തി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​ത്ത​തി​നെ തു​ട​ർ​ന്ന് ഇ​വി​ടെ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ന്ന രോ​ഗി​ക​ളെ ശ​സ്ത്ര​ക്രി​യാ മു​റി​ക​ളി​ലേ​ക്കും, രോ​ഗ​നി​ർ​ണ​യം ന​ട​ത്തു​ന്ന​തി​നാ​യി എം​ആ​ർ​ഐ, സി​ടി സ്കാ​നിം​ഗ്, എ​ക്സ് റേ ​തു​ട​ങ്ങി​യ പ​രി​ശോ​ധ​നാ​സ്ഥ​ല​ങ്ങ​ളി​ലേ​ക്കും എ​ത്തി​ക്കാ​നാ​യി ഡോ​ക്ട​ർ ഉ​ൾ​പ്പ​ടെ​യു​ള്ള ജീ​വ​ന​ക്കാ​രും ബ​ന്ധു​ക്ക​ളും ഏ​റെ ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കേ​ണ്ടി വ​രു​ന്നു. ശ​സ്ത്ര​ക്രി​യ, ന്യൂ​റോ​സ​ർ​ജ​റി, ഓ​ർ​ത്തോ​സ​ർ​ജ​റി, ഒ​ഫ്ത്താ​ൽ​മോ​ള​ജി തു​ട​ങ്ങി​യ പ​ത്തോ​ളം വി​ഭാ​ഗ​ങ്ങ​ളി​ലെ അ​ത്യാ​സ​ന്ന​നി​ല​യി​ലു​ള്ള രോ​ഗി​ക​ളെ ആ​ണ് ഐ​സി​യു​വി​ൽ പ്ര​വേ​ശി​പ്പി​ക്കു​ന്ന​ത്. ഏ​തു നി​മ​ഷ​വും ശ​സ്ത്ര​ക്രി​യ​ക്കു വി​ധേ​യ​മാ​ക്കേ​ണ്ട രോ​ഗി​ക​ളെ രോ​ഗ​നി​ർ​ണ​യം ന​ട​ത്താ​നാ​യി താ​ഴ​ത്തെ നി​ല​യി​ൽ എ​ത്തി​ക്കാ​നു​ള്ള ഏ​ക ലി​ഫ്റ്റാ​ണ് ത​ക​രാ​റി​ലാ​യി​രി​ക്കു​ന്ന​ത്.
ഇ​വി​ടെ​നി​ന്നും 50 മീ​റ്റ​റോ​ളം മാ​റി​യു​ള്ള ഡി ​വ​ണ്‍ ലി​ഫ്റ്റ് ആ​ശ്ര​യി​ക്കാ​മെ​ങ്കി​ലും ഈ ​ലി​ഫ്റ്റി​ൽ ഓ​പ്പ​റേ​റ്റ​ർ ഇ​ല്ലാ​ത്ത​തും, സ​ന്ദ​ർ​ശ​ക​രും, മ​റ്റു രോ​ഗി​ക​ളും ഉ​പ​യോ​ഗി​ക്കു​ന്ന​തും മൂ​ലം സ​മ​യാ​സ​മ​യ​ത്ത് അ​ത്യാ​സ​ന്ന​നി​ല​യി​ലു​ള്ള രോ​ഗി​ക​ളെ ശ​സ്ത്ര​ക്രി​യാ വി​ഭാ​ഗ​ങ്ങ​ളി​ൽ എ​ത്തി​ക്കാ​നാ​വാ​ത്ത സ്ഥി​തി​യാ​ണ് ഉ​ള്ള​ത്. ഇ​തു കാ​ര​ണം രോ​ഗി​യു​ടെ ജീ​വ​ൻ ന​ഷ്ട​പ്പെ​ടു​മോ എ​ന്ന ഭ​യാ​ശ​ങ്ക​യി​ലാ​ണ് ബ​ന്ധു​ക്ക​ൾ. ക​ഴി​ഞ്ഞ​രാ​ത്രി ക​രു​വാ​റ്റ​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര പ​രി​ക്കേ​റ്റ ര​തീ​ഷ് എ​ന്ന യു​വാ​വി​നെ ഉ​ച്ച​യ്ക്ക് ഒ​ന്നോ​ടെ താ​ഴ​ത്തെ നി​ല​യി​ലു​ള്ള ട്രോ​മാ​കെ​യ​റി​ൽ ശ​സ്ത്ര​ക്രി​യ​ക്കു വി​ധേ​യ​മാ​ക്കേ​ണ്ട​താ​യി​രു​ന്നെ​ങ്കി​ലും ലി​ഫ്റ്റി​റ്റി​ന്‍റെ ത​ക​രാ​ർ​മൂ​ലം ഉ​ച്ച​യ്ക്ക് 2.30 ഓ​ടെ ആ​ണ് അ​വി​ടെ എ​ത്തി​ക്കാ​ൻ ക​ഴി​ഞ്ഞ​ത്. മ​ര​ണ​ത്തോ​ട് മ​ല്ല​ടി​ച്ചു കി​ട​ക്കു​ന്ന രോ​ഗി​ക​ളു​ടെ ഉ​പ​യോ​ഗ​ത്തി​നാ​യു​ള്ള വി​ഭാ​ഗ​ത്തി​ലെ ലി​ഫ്റ്റ് പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​ക്കാ​ൻ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ കാ​ല​താ​മ​സം വ​രു​ത്തു​ന​ത് മ​നു​ഷ്യ​ത്വ​ര​ഹി​ത​മാ​യ ന​ട​പ​ടി​യാ​ണെ​ന്ന് ചൂ​ണ്ടി​കാ​ണി​ക്ക​പ്പെ​ടു​ന്നു.