ക​ള്ള​ക്കേ​സി​ൽ കു​ടു​ക്കി പോ​ലീ​സ് മ​ർ​ദ്ദി​ച്ചെ​ന്ന് ആ​രോ​പ​ണം; യു​വാ​വ് ചി​കി​ത്സ​യി​ൽ
Tuesday, May 21, 2019 10:25 PM IST
ആ​ല​പ്പു​ഴ: ക​ള്ള​ക്കേ​സി​ൽ കു​ടു​ക്കി പോ​ലീ​സ് മ​ർ​ദ്ദി​ച്ചെ​ന്ന് ആ​രോ​പി​ച്ച് യു​വാ​വ് മു​ഖ്യ​മ​ന്ത്രി​ക്കും ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും പ​രാ​തി ന​ൽ​കാ​നൊ​രു​ങ്ങു​ന്നു. കോ​ഴി​ക്ക​ച്ച​വ​ടം ന​ട​ത്തു​ന്ന മ​ണ്ണ​ഞ്ചേ​രി 17-ാം വാ​ർ​ഡ് ബ്ലാ​വ​ത്ത് വീ​ട്ടി​ൽ സു​നീ​ർ ആ​ണ് പ​രാ​തി​ക്കാ​ര​ൻ.
കോ​ഴി​ക്ക​ച്ച​വ​ടം സം​ബ​ന്ധി​ച്ച ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്നു​ണ്ടാ​യ വൈ​രാ​ഗ്യം മൂ​ലം പ്ര​ദേ​ശ​ത്തെ ചി​ല രാ​ഷ്ട്രീ​യ നേ​താ​ക്ക​ളു​ടെ സ്വാ​ധീ​ന​ത്താ​ൽ ക​ള്ള​ക്കേ​സി​ൽ കു​ടു​ക്കു​ക​യും വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി മ​ർ​ദ്ദി​ച്ച് അ​വ​ശ​നാ​ക്കു​ക​യും ചെ​യ്തു​വെ​ന്നു കാ​ണി​ച്ച് മ​ണ്ണ​ഞ്ചേ​രി പോ​ലീ​സി​നെ​തി​രെ​യാ​ണ് പ​രാ​തി. വ്യ​ക്തി​വൈ​രാ​ഗ്യം തീ​ർ​ക്കാ​ൻ സ്ഥാ​പ​ന​ത്തി​നെ​തി​രേ​യും ക​ള്ള​ക്കേ​സു​ണ്ടാ​ക്കി. പോ​ലീ​സി​ന്‍റെ റി​പ്പോ​ർ​ട്ടി​നെ​ത്തു​ട​ർ​ന്ന് കേ​സി​ൽ മു​ൻ​കൂ​ർ ജാ​മ്യം എ​ടു​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. ഇ​തി​നെ​ത്തു​ട​ർ​ന്ന് 16 ന് ​പു​ല​ർ​ച്ചെ 3.30 ഓ​ടെ വീ​ടി​ന്‍റെ അ​ടു​ക്ക​ള വാ​തി​ൽ ച​വി​ട്ടി​പ്പൊ​ളി​ക്കു​ക​യും സു​നീ​റി​നെ പി​ടി​ച്ചി​റ​ക്കി നാ​ലു കു​ട്ടി​ക​ളു​ടേ​യും ത​ന്േ‍​റ​യും മു​ന്നി​ലി​ട്ട് ക്രൂ​ര​മാ​യി മ​ർ​ദ്ദി​ച്ച ശേ​ഷം ക​സ്റ്റ​ഡി​യി​ൽ എ​ടു​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് സു​നീ​റി​ന്‍റെ ഭാ​ര്യ നി​ഷാ​ന പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ വ്യ​ക്ത​മാ​ക്കി.