ഇ​ഫ്താ​ർ​മീ​റ്റ് സം​ഘ​ടി​പ്പി​ച്ചു
Tuesday, May 21, 2019 10:25 PM IST
ചേ​ർ​ത്ത​ല: ചേ​ർ​ത്ത​ല​യി​ലെ വ്യാ​പാ​രി​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ഫ്താ​ർ​മീ​റ്റ് സം​ഘ​ടി​പ്പി​ച്ചു. വ്യാ​പാ​രി​ഭ​വ​നി​ൽ ചേ​ർ​ന്ന സ​മ്മേ​ള​നം ഭ​ക്ഷ്യ മ​ന്ത്രി പി.​തി​ലോ​ത്ത​മ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ.​എം. ആ​രീ​ഫ് എം​എ​ൽ​എ എ​സ്എ​സ്എ​ൽ​സി​ക്ക് എ​ല്ലാ വി​ഷ​യ​ത്തി​ലും എ​പ്ല​സ് നേ​ടി​യ വ്യാ​പാ​രി​ക​ളു​ടെ മ​ക്ക​ൾ​ക്ക് ക്യാ​ഷ് അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്തു. ക​ണ്‍​വീ​ന​ർ നി​സ​രി സൈ​നു​ദ്ദീ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ചാ​ര്യ​ശ്രീ വി​ശാ​ഖം തി​രു​നാ​ൾ, ഫാ.​വ​ർ​ഗീ​സ് പൊ​ന്തേ​ന്പി​ള്ളി, എ.​എം. ത്വാ​ഹ​മ​ദ​നി കൊ​ല്ലം, പ്രേം​ജി പൈ, ​രാ​ജീ​വ് ആ​ലു​ങ്ക​ൽ, പി.​എ. ജ​മാ​ലു​ദ്ദീ​ൻ, തൈ​ക്ക​ൽ സ​ത്താ​ർ, വി.​വൈ. അ​ൻ​സാ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.