ലീ​ഡ് തത്സമയം അ​റി​യാ​ൻ സംവിധാനം
Wednesday, May 22, 2019 9:55 PM IST
ആ​ല​പ്പു​ഴ: ലോ​ക്സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വോ​ട്ടെ​ണ്ണ​ല്ലി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി. വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ളി​ലെ വോ​ട്ടു​ക​ൾ സെ​ന്‍റ് ജോ​സ​ഫ് കോ​ള​ജ്, സെ​ന്‍റ് ജോ​സ​ഫ്സ് സ്കൂ​ൾ, ലി​യോ തേ​ർ​ട്ടീ​ന്ത് സ്കൂ​ൾ, എ​സ്ഡി കോ​ള​ജ്, തി​രു​വ​ന്പാ​ടി എ​ച്ച്എ​സ്എ​സ് എ​ന്നി​വി​ട​ങ്ങ​ളി​ലും ത​പാ​ൽ വോ​ട്ടു​ക​ൾ, ഇ​റ്റി​പി​ബി​എ​സ്. വോ​ട്ടു​ക​ൾ ക​ള​ക്ട​റേ​റ്റി​ലു​മാ​ണ് എ​ണ്ണു​ന്ന​ത്.

ത​പാ​ൽ വോ​ട്ടു​ക​ൾ എ​ണ്ണു​ന്ന​തി​നാ​യി ആ​ല​പ്പു​ഴ, മാ​വേ​ലി​ക്ക​ര മ​ണ്ഡ​ങ്ങ​ൾ​ക്കാ​യി അ​ഞ്ചു വീ​തം മേ​ശ​ക​ളാ​ണ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. ഉ​പ​വ​ര​ണാ​ധി​കാ​രി, കൗ​ണ്ടിം​ഗ് സൂ​പ്പ​ർ​വൈ​സ​ർ, ടേ​ബി​ൾ അ​സി​സ്റ്റ​ന്‍റ്, സൂ​ക്ഷ്മ നി​രീ​ക്ഷ​ക​ർ എ​ന്നി​വ​രാ​ണ് ഓ​രോ മേ​ശ​യു​ടേ​യും ചു​മ​ത​ല വ​ഹി​ക്കു​ന്ന​ത്. ഇ​വ​രോ​ടൊ​പ്പം സ്ഥാ​നാ​ർ​ത്ഥി​ക​ളു​ടെ പ്ര​തി​നി​ധി​ക​ളു​മു​ണ്ടാ​കും. രാ​വി​ലെ എ​ട്ട് മ​ണി മു​ത​ൽ വോ​ട്ടു​ക​ൾ എ​ണ്ണി തു​ട​ങ്ങും.

ഇ​റ്റി​പി​ബി​എ​സ് വോ​ട്ടു​ക​ൾ എ​ണ്ണു​ന്ന​തി​നാ​യി ആ​ല​പ്പു​ഴ മ​ണ്ഡ​ല​ത്തി​ൽ 12ഉം ​മാ​വേ​ലി​ക്ക​ര മ​ണ്ഡ​ല​ത്തി​ൽ 18ഉം ​മേ​ശ​ക​ളാ​ണ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. 30 ക്യൂ​ആ​ർ കോ​ഡ് സ്കാ​ന​റു​ക​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഒ​രു മേ​ശ​യി​ൽ 300 ഇ​റ്റി​പി​ബി​എ​സ് വോ​ട്ടു​ക​ളും 500 ത​പാ​ൽ വോ​ട്ടു​ക​ളു​മാ​ണ് എ​ണ്ണു​ന്ന​ത്. വോ​ട്ടെ​ണ്ണ​ൽ ഫ​ല​ങ്ങ​ൾ അ​പ്പ​പ്പോ​ൾ ല​ഭ്യ​മാ​ക്കു​ന്ന ട്രെ​ൻ​ഡ്, സു​വി​ധ ആ​പ്പു​ക​ളു​ടെ പ​രീ​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഇ​തി​ന​കം പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്.

ലീ​ഡ് തത്സമയം
അ​റി​യാ​ൻ
സം​വി​ധാ​നം

ലോ​ക​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വോ​ട്ടെ​ണ്ണ​ൽ പു​രോ​ഗ​തി അ​പ്പ​പ്പോ​ൾ പൊ​തു​ജ​ന​ങ്ങ​ളി​ൽ എ​ത്തി​ക്കാ​ൻ വി​വി​ധ സം​വി​ധാ​ന​ങ്ങ​ൾ ത​യ്യാ​റാ​യി. ദേ​ശീ​യ​ത​ല​ത്തി​ലു​ള്ള വോ​ട്ടെ​ണ്ണ​ൽ ലീ​ഡും ഫ​ല​വും അ​റി​യു​ന്ന​തി​ന് തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ പോ​ർ​ട്ട​ൽ ആ​യ tthp://rseutsl.eci.gov.in വ​ഴി അ​റി​യാം. കൂ​ടാ​തെ ഗൂ​ഗി​ൾ പ്ലേ​സ്റ്റോ​റി​ൽ നി​ന്ന് ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാ​വു​ന്ന ഢീ​ലേൃ ഒ​ല​ഹു ഹ​ശി​ല അുു ​വ​ഴി​യും തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം അ​റി​യാം. വോ​ട്ടെ​ണ്ണ​ൽ ദി​ന​ത്തി​ൽ രാ​വി​ലെ എ​ട്ടു മു​ത​ൽ മാ​ത്ര​മേ ഇ​തി​ൽ ഡാ​റ്റ ല​ഭ്യ​മാ​യി​ത്തു​ട​ങ്ങൂ.

കേ​ര​ള​ത്തി​ലെ ഫ​ലം വേ​ഗ​മ​റി​യാ​ൻ എ​ൻ​ഐ​സി​യു​ടെ ട്ര​ൻ​ഡ്

കേ​ര​ള​ത്തി​ലെ ലോ​ക​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ലെ വോ​ട്ടെ​ണ്ണ​ൽ പു​രോ​ഗ​തി​യും അ​ന്തി​മ​ഫ​ല​വും അ​റി​യു​ന്ന​തി​ന് എ​ൻ​ഐ​സി​യു​ടെ ട്ര​ൻ​ഡ് ആ​പ്പും ഉ​പ​യോ​ഗി​ക്കാം. വേേു:/േൃ​ലി​റ​സ​ലൃ​മ​ഹ​മ.​ഴീ്.​ശി എ​ന്ന വെ​ബ​സൈ​റ്റി​ലൂ​ടെ ത​ത്സ​മ​യ ലീ​ഡ് നി​ല അ​റി​യാം. ഇ​ത് സെ​ക്ക​ൻ​ഡു​ക​ളു​ടെ വ്യ​ത്യാ​സ​ത്തി​ൽ അ​പ്ഡേ​റ്റ് ചെ​യ്തു​കൊ​ണ്ടി​രി​ക്കും. കേ​ര​ള​ത്തി​ലെ ഫ​ല​ങ്ങ​ളാ​ണ് ഇ​തു​വ​ഴി ല​ഭ്യ​മാ​ക്കു​ക. കൂ​ടാ​തെ ട്ര​ൻ​ഡി​ന്‍റെ മൊ​ബൈ​ൽ ആ​പ്പും പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​കും. ലൂ​ഗി​ൾ പ്ലേ​സ്റ്റോ​റി​ൽ നി​ന്ന് Trend On Mobile എ​ന്ന് ടൈ​പ്പ് ചെ​യ്താ​ൽ ട്ര​ൻ​ഡ് ആ​പ്പ് ഇ​ൻ​സ്റ്റാ​ൾ ചെ​യ്യാം. ഇ​തു​വ​ഴി​യും ത​ൽ​സ​മ​യ ഫ​ല​ങ്ങ​ൾ അ​റി​യാം.

മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ക​ള​ക്ട​റേ​റ്റി​ൽ
മീ​ഡി​യാ​റൂം

ജി​ല്ല​യി​ലെ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ​ക്ക് ആ​ല​പ്പു​ഴ, മാ​വേ​ലി​ക്ക​ര ലോ​ക്സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ലെ ലീ​ഡ്നി​ല​യും ഫ​ല​വും അ​പ്പ​പ്പോ​ൾ അ​റി​യാ​ൻ ക​ള​ക്ട​റേ​റ്റി​ന് മു​ന്നി​ലെ പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ മീ​ഡി​യ റൂ​മി​ൽ അ​വ​സ​രം ഒ​രു​ക്കി​യി​ട്ടു​ണ്ട്.

രാ​വി​ലെ എ​ട്ടു മു​ത​ൽ ഇ​വി​ടു​ത്തെ മോ​ണി​ട്ട​റി​ൽ ട്ര​ൻ​ഡി​ലെ വി​വ​ര​ങ്ങ​ൾ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ല​ഭ്യ​മാ​ക്കും. വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ങ്ങ​ളോ​ടു ചേ​ർ​ന്നും മീ​ഡി​യ സെ​ന്‍റ​ർ സം​വി​ധാ​നം ല​ഭ്യ​മാ​ണ്. പ്ര​ധാ​ന മീ​ഡി​യ റൂം ​ക​ള​ക്ട​റേ​റ്റി​ലാ​ണ് പ്ര​വ​ർ​ത്തി​ക്കു​ക. തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ അ​നു​വ​ദി​ച്ചി​ട്ടു​ള്ള മീ​ഡി​യ പാ​സ് ഉ​ള്ള​വ​ർ​ക്ക് മാ​ത്ര​മാ​യി​രി​ക്കും വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം.

നി​യോ​ജ​ക​മ​ണ്ഡ​ലം ത​ല​ത്തി​ൽ പ്ര​ത്യേ​ക നെ​റ്റ് വ​ർ​ക്ക്

വോ​ട്ടെ​ണ്ണ​ൽ ക്ര​മ​മാ​യി ന​ട​ക്കു​ന്നു​വെ​ന്നു​റ​പ്പാ​ക്കാ​ൻ നി​യോ​ജ​ക​മ​ണ്ഡ​ലം ത​ല വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ങ്ങ​ളി​ൽ പ്ര​ത്യേ​ക ക്ര​മീ​ക​ര​ണ​മു​ണ്ടാ​കും. ര​ണ്ടു പ്ര​ത്യേ​കം സ്വ​ത​ന്ത്ര നെ​റ്റ്വ​ർ​ക്ക് സം​വി​ധാ​ന​ത്തി​ലൂ​ടെ​യാ​കും ഇ​തി​ന്‍റെ പ്ര​വ​ർ​ത്ത​നം. ഓ​രോ സം​വി​ധാ​ന​ത്തി​ലും മൂ​ന്നു​വീ​തം ക​ന്പ്യൂ​ട്ട​റു​ക​ളെ​ങ്കി​ലും ഉ​റ​പ്പാ​ക്കി​യി​രി​ക്കും. ഒ​ന്നി​ൽ ട്ര​ൻ​ഡും മ​റ്റൊ​ന്നി​ൽ സു​വി​ധ​യി​ലും വി​വ​ര​ങ്ങ​ൾ അ​പ്പ​പ്പോ​ൾ അ​പ്ലോ​ഡു ചെ​യ്യും. മൂ​ന്നാ​മ​ത്തെ ക​ന്പ്യൂ​ട്ട​ർ ഫ​ല​ങ്ങ​ൾ അ​ച്ച​ടി​ക്കു​ന്ന​തി​നും മ​റ്റു​മാ​യി ഉ​പ​യോ​ഗി​ക്കും.

വ​ര​ണാ​ധി​കാ​രി​യു​ടെ മു​റി ക​ണ്‍​ട്രോ​ൾ റൂ​മാ​ക്കും

ഓ​രോ വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ത്തി​ലും വ​ര​ണാ​ധി​കാ​രി​ക്കാ​യി ത​യ്യാ​റാ​ക്കു​ന്ന മു​റി ഫ​ല​ത്തി​ൽ തി​ര​ഞ്ഞെ​ടു​പ്പ് ക​ണ്‍​ട്രോ​ൾ റൂം ​കൂ​ടി​യാ​യി പ്ര​വ​ർ​ത്തി​ക്കും. വോ​ട്ടെ​ണ്ണ​ൽ ഹാ​ളി​ലെ ക​ന്പ്യൂ​ട്ട​ർ സം​വി​ധാ​ന​ത്തി​ന് ത​ക​രാ​ർ സം​ഭ​വി​ച്ചാ​ലും ട്ര​ൻ​ഡ്, സു​വി​ധ ആ​പ്പു​ക​ളി​ലേ​ക്കു​ള്ള വി​വ​ര​ങ്ങ​ൾ അ​പ് ലോ​ഡ് ചെ​യ്യാ​ൻ ക​ണ്‍​ട്രോ​ൾ റൂ​മി​ൽ സ​ജ്ജീ​ക​ര​ണ​മു​ണ്ടാ​കും.