പ്ര​തി​യു​മാ​യി എ​ത്തി​യ പോ​ലീ​സു​കാ​രും ജ​യി​ൽ അ​ധി​കൃ​ത​രും ത​മ്മി​ൽ വാ​ക്കു ത​ർ​ക്കം
Wednesday, May 22, 2019 9:55 PM IST
മാ​വേ​ലി​ക്ക​ര: സ​ബ് ജ​യി​ലി​ൽ പ്ര​തി​യു​മാ​യി എ​ത്തി​യ പോ​ലീ​സു​കാ​രും ജ​യി​ൽ അ​ധി​കൃ​ത​രും ത​മ്മി​ൽ വാ​ക്കു ത​ർ​ക്കം. വാ​ഹ​ന മോ​ഷ​ണ കേ​സി​ലെ പ്ര​തി​യു​മാ​യി തി​രു​വ​ല്ല പു​ളി​ക്കീ​ഴ് പോ​ലീ​സ് ചൊ​വാ​ഴ്ച രാ​ത്രി​യി​ലാ​ണു ജ​യി​ലി​ൽ എ​ത്തി​യ​ത്. പോ​ലീ​സ് മ​ർ​ദ​ന​ത്തി​നി​ര​യാ​യെ​ന്നു ജ​യി​ൽ അ​ധി​കൃ​ത​രെ പ്ര​തി അ​റി​യി​ച്ചു. പ്ര​തി​യെ മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​ന് ആ​ശു​പ​ത്രി​യി​ൽ കൊ​ണ്ടു പോ​കാ​ൻ പോ​ലീ​സും ഒ​പ്പം വ​ര​ണ​മെ​ന്നു ജ​യി​ൽ അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ച്ചു. പ്ര​തി​യു​ടെ മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​താ​ണെ​ന്നും പ​നി​ക്ക് ആ​ശു​പ​ത്രി​യി​ൽ നി​ന്നു മ​രു​ന്ന് ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.
മാ​വേ​ലി​ക്ക​ര ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​തി​യു​ടെ മെ​ഡി​ക്ക​ൽ വീ​ണ്ടും ന​ട​ത്ത​ണ​മെ​ന്നും ഒ​പ്പം വ​ന്നി​ല്ലെ​ങ്കി​ലും മെ​ഡി​ക്ക​ൽ ക​ഴി​ഞ്ഞു വ​ന്നി​ട്ടേ പോ​ലീ​സ് പോ​കാ​വൂ എ​ന്നു ജ​യി​ൽ അ​ധി​കൃ​ത​ർ പ​റ​ഞ്ഞ​താ​ണ് വാ​ക്കു ത​ർ​ക്ക​ത്തി​ന് ഇ​ട​യാ​ക്കി​യ​ത്.
പു​ളി​ക്കീ​ഴി​ൽ നി​ന്നെ​ത്തി​യ പോ​ലീ​സ് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രെ വി​വ​ര​മ​റി​യി​ച്ചു. ജ​യി​ലി​ൽ പോ​ലീ​സി​നെ ത​ട​ഞ്ഞു വ​ച്ചി​രി​ക്കു​ന്നു എ​ന്ന രീ​തി​യി​ലു​ള്ള സ​ന്ദേ​ശ​മാ​ണു ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു ല​ഭി​ച്ച​ത്. ഇ​തേ തു​ട​ർ​ന്ന് പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​മാ​ർ പ്ര​ശ്ന​ത്തി​ൽ ഇ​ട​പെ​ട്ടു. മാ​വേ​ലി​ക്ക​ര സി​ഐ ജ​യി​ലി​ലെ​ത്തി ജ​യി​ൽ അ​ധി​കൃ​ത​രു​മാ​യി ച​ർ​ച്ച ന​ട​ത്തി. പ്ര​തി​യു​ടെ ശാ​രീ​രി​ക സാ​ഹ​ച​ര്യം രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം പ്ര​വേ​ശ​നം ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ചാ​ണു പ്ര​ശ്നം പ​രി​ഹ​രി​ച്ച​ത്.