ആ​ശു​പ​ത്രി കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ളി​ൽ ക​യ​റി യു​വാ​വി​ന്‍റെ ആ​ത്മ​ഹ​ത്യ ഭീ​ഷ​ണി
Wednesday, May 22, 2019 9:55 PM IST
തു​റ​വൂ​ർ: താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന് മു​ക​ളി​ൽ ക​യ​റി യു​വാ​വി​ന്‍റെ ആ​ത്മ​ഹ​ത്യ ഭീ​ഷ​ണി. ഒ​ടു​വി​ൽ അ​നു​ന​യി​പ്പി​ച്ച് യു​വാ​വി​നെ താ​ഴെ​യി​റ​ക്കി.
അ​രൂ​ർ സ്വ​ദേ​ശി​യാ​യ സ​ജീ​വ​ൻ (40) എ​ന്ന യു​വാ​വാ​ണ് ഇ​ന്ന​ലെ വൈ​കി​ട്ട് അ​ഞ്ച​ര​യോ​ടെ ആ​ശു​പ​ത്രി കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ളി​ൽ ക​യ​റി ചാ​ടി മ​രി​ക്കു​മെ​ന്ന് ഭീ​ഷ​ണി മു​ഴ​ക്കി​യ​ത്.
വി​വ​രം അ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ അ​ഗ്നി​ശ​മ​ന സേ​ന​യും കു​ത്തി​യ​തോ​ട് പോ​ലി​സും അ​നു​ന​യി​പ്പി​ച്ച് യു​വാ​വി​നെ താ​ഴെ​യി​റ​ക്കി. തു​ട​ർ​ന്ന് ഇ​യാ​ളെ കു​ത്തി​യ​തോ​ട് പോ​ലി​സ് സ്റ്റേ​ഷ​നി​ലേ​ക്ക് കൊ​ണ്ടു പോ​യി.
ക​ഴി​ഞ്ഞ പ​ത്തൊ​ന്പ​താം തീ​യ​തി മ​ർ​ദ​ന​മേ​റ്റ് ആ​ശു​പ​ത്രി​യി​ൽ ഇ​യാ​ളെ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു.
ഇ​ത് സം​ബ​ന്ധി​ച്ച വി​വ​രം ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പോ​ലീ​സി​ന് കൈ​മാ​റാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചും പോ​ലീ​സ് കേ​സെ​ടു​ക്കാ​ത്ത​തി​ലും പ്ര​തി​ഷേ​ധി​ച്ചാ​ണ് ഇ​യാ​ളു​ടെ ആ​ത്മ​ഹ​ത്യാ ഭീ​ഷ​ണി​യെ​ന്ന് പ​റ​യ​പ്പെ​ടു​ന്നു.