ഖാ​ദി റം​സാ​ൻ ഫെ​സ്റ്റ് ഇ​ന്ന് ആ​രം​ഭി​ക്കും
Wednesday, May 22, 2019 9:55 PM IST
ച​ങ്ങ​നാ​ശേ​രി: കേ​ന്ദ്ര ഖാ​ദി ഗ്രാ​മ​വ്യ​വ​സാ​യ ക​മ്മീ​ഷ​ൻ ചാ​സി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ കോ​ട്ട​യം ശാ​സ്ത്രി റോ​ഡി​ലും ച​ങ്ങ​നാ​ശേ​രി അ​ര​മ​ന​പ്പ​ടി​യി​ലു​മു​ള്ള ഖാ​ദി ഗ്രാ​മോ​ദ്യോ​ഗ് ഭ​വ​നു​ക​ളി​ലും മ​ല്ല​പ്പ​ള്ളി ഖാ​ദി പ്ലാ​സാ​യി​ലും പ​ള്ളി​ക്കൂ​ട്ടു​മ്മ ഖാ​ദി പാ​ല​സി​ലും ഖാ​ദി റം​സാ​ൻ ഫെ​സ്റ്റ്, മ​ണ്‍​സൂ​ണ്‍ സ്കൂ​ൾ ഇ​യ​ർ മെ​ഗാ മേ​ള 2019 ഇ​ന്ന് ആ​രം​ഭി​ക്കും. കോ​ട്ട​യം ശാ​സ്ത്രി റോ​ഡി​ലെ ഖാ​ദി ഭ​വ​ൻ അ​ങ്ക​ണ​ത്തി​ൽ ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ കോ​ട്ട​യം മു​ൻ​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ൺ പി. ​സോ​ന മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്യും. ചാ​സ് അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ർ​ജ് മാ​ന്തു​രു​ത്തി​ൽ, ജ​ന​റ​ൽ മാ​നേ​ജ​ർ ജോ​ണ്‍ സ​ക്ക​റി​യാ​സ്, അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ ജോ​ജോ കെ.​സി. എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.