വി​ജ​യോ​ത്സ​വം 2019 ഉ​ദ്ഘാ​ട​നം ചെ​യ്തു
Wednesday, May 22, 2019 9:55 PM IST
ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ രൂ​പ​ത കോ​ർ​പ​റേ​റ്റ് മാ​നേ​ജ്മെ​ന്‍റി​നു കീ​ഴി​ലു​ള്ള സ്കൂ​ളു​ക​ളി​ലെ ഫു​ൾ എ ​പ്ല​സ് നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ അ​നു​മോ​ദി​ക്കാ​ൻ അ​ർ​ത്തു​ങ്ക​ൽ ടി​ടി​ഐ​യി​ൽ കൂ​ടി​യ വി​ജ​യോ​ത്സ​വം ആ​ല​പ്പു​ഴ രൂ​പ​താ​ധ്യ​ക്ഷ​ൻ ബി​ഷ​പ് ഡോ. ​ജ​യിം​സ് ആ​നാ​പ​റ​ന്പി​ൽ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.
ആ​ല​പ്പു​ഴ രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. പ​യ​സ് ആ​റാ​ട്ടു​കു​ളം, കോ​ർ​പ​റേ​റ്റ് മാ​നേ​ജ​ർ ഫാ. ​രാ​ജു ക​ള​ത്തി​ൽ, ഫാ. ​സ്റ്റാ​ൻ​ലി പ​യ​സ്, ഹോ​ളി ഫാ​മി​ലി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ യേ​ശു​ദാ​സ്, പ​ള്ളി​ത്തോ​ട് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ഹൈ​സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പ​ക​ൻ ജോ​സ​ഫ് പ​യ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
സെ​ന്‍റ് ഫ്രാ​ൻ​സി​സ് അ​സീ​സി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ്ര​ധാ​നാ​ധ്യാ​പ​ക​ൻ പി.​ആ​ർ. യേ​ശു​ദാ​സി​നു 2018-19 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ ഏ​റ്റ​വും ന​ല്ല പ്ര​ധാ​നാ​ധ്യാ​പ​ക​നു​ള്ള അ​വാ​ർ​ഡ് ന​ല്കി ആ​ദ​രി​ച്ചു.
എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടൂ ​പ​രീ​ക്ഷ​ക​ളി​ൽ രൂ​പ​ത സ്കൂ​ളു​ക​ളി​ൽ നി​ന്നും 86 കു​ട്ടി​ക​ൾ ഫു​ൾ എ ​പ്ല​സ് നേ​ടി. ര​ണ്ടു സ്കൂ​ളു​ക​ൾ നൂ​റു​ശ​ത​മാ​നം വി​ജ​യം കൈ​വ​രി​ച്ചു.