ഡോ. ​കെ.​പി. മ​ധു​സൂ​ദ​ന​പ്പണി​ക്ക​ർ​ക്കും ഡോ. ​ല​ക്ഷ്മി സാ​യി​ക്കും ദേ​ശീ​യ അം​ഗീ​കാ​രം
Wednesday, May 22, 2019 9:55 PM IST
ആ​ല​പ്പു​ഴ: ക​ല​വൂ​ർ എ​സ്എ​ൻ ഹോ​മി​യോ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ​മാ​രാ​യ ഡോ. ​കെ.​പി. മ​ധു​സൂ​ദ​ന​പ​ണി​ക്ക​ർ​ക്കും മ​ക​ൾ ഡോ. ​ല​ക്ഷ്മി സാ​യി​ക്കും ദേ​ശീ​യ അം​ഗീ​കാ​രം. ഹൃ​ദ​യ​ധ​മ​നി​ക​ളി​ലെ ക്ലോ​ട്ടു​കൊ​ണ്ടു​ണ്ടാ​കു​ന്ന അ​സു​ഖ​ത്തി​ന് (ആ​ർ​ത്രോ​സ്ക്ലീ​റോ​സി​സ്)​ക്ലോ​ട്ട് അ​ലി​യി​പ്പി​ച്ച് ക​ള​ഞ്ഞ് രോ​ഗ വി​മു​ക്തി കി​ട്ടാ​ൻ ’ഹോ​മി​യോ മ​രു​ന്ന് ഫ​ല​പ്ര​ദം’ എ​ന്ന വി​ഷ​യ​ത്തി​ലാ​ണ് ഡോ. ​കെ.​പി. മ​ധു​സൂ​ദ​ന​പ​ണി​ക്ക​ർ​ക്ക് സെ​ൻ​ട്ര​ൽ കൗ​ണ്‍​സി​ൽ ഫോ​ർ റി​സ​ർ​ച് ഇ​ൻ ഹോ​മി​യോ​പ്പ​തി​യി​ൽ സ​മ​ർ​പി​ച്ച പ്ര​ബ​ന്ധ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ദേ​ശീ​യ മെ​ഡി​ക്ക​ൽ കൗ​ണ്‍​സി​ലാ​യ ആ​യു​ഷി​ന്‍റെ അം​ഗീ​കാ​രം ല​ഭി​ച്ച​ത്.
മ​ക​ൾ ഡോ. ​ല​ക്ഷ്മി സാ​യി​ക്ക് പ​ഠ​ന വൈ​ക​ല്യ​ചി​കി​ത്സ​യി​ൽ ഹോ​മി​യോ മ​രു​ന്ന് ഫ​ല​പ്ര​ദം എ​ന്ന വി​ഷ​യ​ത്തി​ലും ദേ​ശീ​യ അം​ഗീ​കാ​ര​വും പു​ര​സ്കാ​ര​വും ല​ഭി​ച്ചു. ഓ​ട്ടി​സം, എ​ഡി​എ​ച്ച്ഡി തു​ട​ങ്ങി​യ കു​ട്ടി​ക​ളു​ടെ അ​സു​ഖ​ങ്ങ​ൾ​ക്കും ഇ​വ​ർ വി​ദ​ഗ്ധ ചി​കി​ത്സ ന​ൽ​കി​വ​രു​ന്നു. ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ (ഹോ​മി​യോ​പ​തി) റാ​യി വി​ര​മി​ച്ച​യാ​ളാ​ണ് ഡോ. ​കെ.​പി. മ​ധു​സൂ​ദ​ന​പ​ണി​ക്ക​ർ.