സാ​ന്പ​ത്തി​ക ത​ട്ടി​പ്പ്; പ്ര​തി നോ​ർ​ത്ത് പോ​ലീ​സി​ന്‍റെ പി​ടി​യി​ൽ
Wednesday, May 22, 2019 9:55 PM IST
ആ​ല​പ്പു​ഴ: കേ​ര​ള​ത്തി​ൽ പ​ല​യി​ട​ത്തു നി​ന്നു​മാ​യി പ​ല​രി​ൽ നി​ന്നാ​യി ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യ ത​ട്ടി​പ്പു​വീ​ര​ൻ പി​ടി​യി​ൽ. തി​രു​വ​ന​ന്ത​പു​രം മ​ഞ്ഞ​മ​ല ക​ല്ലൂ​ർ സ്വ​ദേ​ശി ത​റ​വി​ള വീ​ട്ടി​ൽ സു​രേ​ഷ് കു​മാ​റാ(38)​ണ് നോ​ർ​ത്ത് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ.​എം. ടോ​മി​ക്കു ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഹ​രി​പ്പാ​ട് ഉ​ള്ള റി​സോ​ർ​ട്ടി​ൽ നി​ന്നു​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. ആ​ഡം​ബ​ര ജീ​വി​തം ന​യി​ച്ചി​രു​ന്ന പ്ര​തി വ​ള​രെ ത​ന്ത്ര​പ​ര​മാ​യി സം​സാ​രി​ച്ചാ​ണ് ഇ​ര​ക​ളെ വ​ല​യി​ൽ വീ​ഴ്ത്തി​യി​രു​ന്ന​ത്. ആ​ല​പ്പു​ഴ ടൗ​ണി​ൽ ഉ​ള്ള ഒ​രു കാ​ർ ഷോ​റൂ​മി​ൽ നി​ന്നും 12 ല​ക്ഷം രൂ​പ വി​ല​യു​ള്ള കാ​ർ ബു​ക്കു ചെ​യ്ത ശേ​ഷം നാ​ളെ മു​ഴു​വ​ൻ പ​ണ​വു​മാ​യി വ​രാ​മെ​ന്നു പ​റ​ഞ്ഞു മ​ട​ങ്ങി​യ പ്ര​തി എ​ക്സി​ക്യൂ​ട്ടീ​വി​ന്‍റെ ന​ന്പ​ർ വാ​ങ്ങി. പി​റ്റേ​ന്ന് പ​ണ​വു​മാ​യി വ​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും കാ​ർ ഡ്രൈ​വ് ചെ​യ്യു​ക​യാ​ണെ​ന്നും പ​റ​ഞ്ഞു. പി​ന്നീ​ട് ത​ന്നെ ഒ​രു സു​ഹൃ​ത്ത് വി​ളി​ച്ചെ​ന്നും ആ​ശു​പ​ത്രി ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി പ​തി​ന​യ്യാ​യി​രം രൂ​പ ഉ​ട​ന​ടി അ​യ​ച്ചുകൊ​ടു​ക്ക​ണമെന്നു സു​ഹൃ​ത്ത് പ​റ​ഞ്ഞ​താ​യി എ​ക്സി​ക്യൂ​ട്ടീ​വി​നെ ധ​രി​പ്പി​ച്ചു.
ഞാ​ൻ കൊ​ച്ചി​ക്ക് പോ​യി വ​ന്നാ​ൽ വൈ​കു​മെ​ന്നും ഇ​പ്പോ​ൾ 12 ല​ക്ഷം രൂ​പ ബാ​ങ്കി​ൽ നി​ന്നും പി​ൻ​വ​ലി​ച്ച​തി​നാ​ൽ ഇ​ന്നി​നി ഇ​ട​പാ​ട് ന​ട​ത്താ​ൻ പ​റ്റി​ല്ലെ​ന്നും പ​റ​ഞ്ഞു. സു​ഹൃ​ത്തി​ന്‍റെ എ​ന്ന വ്യാ​ജേ​ന ഒ​രു അ​ക്കൗ​ണ്ട് ന​ന്പ​ർ കൊ​ടു​ത്ത് അ​തി​ൽ പ​ണം നി​ക്ഷേ​പി​ക്കാ​നും താ​ൻ അ​വി​ടെ എ​ത്തു​ന്പോ​ൾ പ​ണം ത​രാ​മെ​ന്നും എ​ക്സി​ക്യൂ​ട്ടീ​വി​നോ​ടു പ​റ​ഞ്ഞു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​യാ​ൾ പ്ര​തി പ​റ​ഞ്ഞ അ​ക്കൗ​ണ്ടി​ൽ പ​ണം നി​ക്ഷേ​പി​ച്ചു. എ​ന്നാ​ൽ എ​ടി​എം വ​ഴി പ​ണം പി​ൻ​വ​ലി​ച്ച പ്ര​തി പ​ണ​വു​മാ​യി മു​ങ്ങു​ക​യാ​യി​രു​ന്നു.
കാ​ർ ഷോ​റൂം എ​ക്സി​ക്യൂ​ട്ടീ​വ് ആ​യ തോ​മ​സ് ജെ​യിം​സി​ന്‍റെ പ​രാ​തി​യി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ കു​ടു​ങ്ങി​യ​ത്. ആ​ല​പ്പു​ഴ ത​ത്തം​പ​ള്ളി സ്വ​ദേ​ശി​യാ​യ ഓ​ട്ടോ ഡ്രൈ​വ​റി​ൽ​നി​ന്നും ഇ​ത്ത​ര​ത്തി​ൽ പ​തി​നാ​യി​രം രൂ​പ പ്ര​തി കൈ​ക്ക​ലാ​ക്കി​യി​രു​ന്നു. ത​ട്ടി​യെ​ടു​ക്കു​ന്ന പ​ണം കൊ​ണ്ട് ആ​ഡം​ബ​ര ജീ​വി​ത​മാ​ണ് പ്ര​തി ന​യി​ച്ചി​രു​ന്ന​ത്. ഹോ​ട്ട​ലു​ക​ളി​ലും റി​സോ​ർ​ട്ടു​ക​ളി​ലും താ​മ​സി​ച്ചു അ​വി​ടു​ത്തെ ജോ​ലി​ക്കാ​രു​ടെ വി​ശ്വ​സ്ത​ത പി​ടി​ച്ചു​പ​റ്റി പ​ണം കൊ​ടു​ക്കാ​തെ പ്ര​തി മു​ങ്ങും. കൂ​ടാ​തെ ആ​ല​പ്പു​ഴ ടൗ​ണി​ൽ ഉ​ള്ള ആ​ഡം​ബ​ര ഹോ​ട്ട​ലി​ൽ റൂം ​എ​ടു​ത്തു റൂം ​ബോ​യി​ക്കു വി​ദേ​ശ​ത്തു ജോ​ലി ശ​രി​യാ​ക്കി ന​ൽ​കാ​മെ​ന്നു പ​റ​ഞ്ഞും പ​ണം ത​ട്ടാ​ൻ ശ്ര​മം ന​ട​ത്തി. ത​ട്ടി​പ്പ് ന​ട​ത്തി​യ ശേ​ഷം ഫോ​ണ്‍ സ്വി​ച്ച് ഓ​ഫ് ചെ​യ്യു​ന്ന​താ​ണ് ഇ​യാ​ളു​ടെ രീ​തി. ഇ​ത്ത​ര​ത്തി​ൽ നി​ര​വ​ധി സ്ഥ​ല​ത്ത് ഇ​യാ​ൾ ത​ട്ടി​പ്പ് ന​ട​ത്തി​യ​താ​യാ​ണ് വി​വ​രം.
വി​വാ​ഹി​ത​നാ​യ പ്ര​തി കൊ​ല്ലം സ്വ​ദേ​ശി​നി​യാ​യ മ​റ്റൊ​രു സ്ത്രീ​യെ കൂ​ടെ താ​മ​സി​പ്പി​ച്ചും ത​ട്ടി​പ്പ് ന​ട​ത്തി​യി​രു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. അ​രൂ​ർ സ്വ​ദേ​ശി ആ​യ ര​മേ​ശ് എ​ന്ന​യാ​ൾ​ക്ക് ത​മി​ഴ്നാ​ട്ടി​ൽ നി​ന്ന് ബി​സി​ന​സ് ആ​വ​ശ്യ​ത്തി​ന് 25 ല​ക്ഷം രൂ​പ ലോ​ണ്‍ ത​ര​പ്പെ​ടു​ത്തി കൊ​ടു​ക്കാം എ​ന്നു പ​റ​ഞ്ഞു പ​ല​പ്പോ​ഴാ​യി ര​ണ്ട​ര ല​ക്ഷം രൂ​പ​യും കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി​യി​ൽനി​ന്നു നാ​ലു ല​ക്ഷം രൂ​പ​യും പ്ര​തി ത​ട്ടി​യെ​ടു​ത്തു​വെ​ന്നും അ​തേ​ക്കു​റി​ച്ച് കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തേ​ണ്ട​തു​ണ്ടെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.
ഇ​ത്ത​ര​ത്തി​ൽ കൂ​ടു​ത​ൽ ത​ട്ടി​പ്പു​ക​ൾ ന​ട​ന്നി​ട്ടു​ണ്ടോ എ​ന്ന​റി​യാ​ൻ പ്ര​തി​യെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി ചോ​ദ്യം ചെ​യ്യാ​നു​ണ്ടെ​ന്നും ആ​ല​പ്പു​ഴ ഡി​വൈ​എ​സ്പി പി.​വി. ബേ​ബി അ​റി​യി​ച്ചു. നോ​ർ​ത്ത് സി​ഐ രാ​ജ്കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ വി​ബി​ൻ ദാ​സ്, സി​പി​ഒ പോ​ൾ, ബി​നു, വി​കാ​സ്, സ​ജീ​വ്, സ​ലിം എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​യെ 15 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു.