റോ​ൾ ബോ​ൾ പ്ര​ദ​ർ​ശ​ന​മ​ത്സ​രം
Wednesday, May 22, 2019 9:57 PM IST
ആ​ല​പ്പു​ഴ: റോ​ൾ ബോ​ൾ എ​ന്ന കാ​യി​ക​യി​നം പ​രി​ച​യ​പ്പെ​ടു​ത്തു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ആ​ല​പ്പി സ്പീ​ഡ് റോ​ള​ർ സ്കേ​റ്റിം​ഗ് അ​ക്കാ​ദ​മി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​ദ​ർ​ശ​ന​മ​ത്സ​രം ന​ട​ത്തു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. 25ന് ​വൈ​കു​ന്നേ​രം നാ​ലി​ന് ആ​ല​പ്പു​ഴ വൈ​എം​സി​എ​യി​ൽ ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ എ​റ​ണാ​കു​ളം, ആ​ല​പ്പു​ഴ ജി​ല്ലാ ടീ​മു​ക​ൾ ത​മ്മി​ൽ ഏ​റ്റു​മു​ട്ടും.
റോ​ൾ ബോ​ൾ എ​ന്ന കാ​യി​ക​യി​ന​ത്തി​ലേ​ക്ക് കു​ട്ടി​ക​ളെ ആ​ക​ർ​ഷി​ക്കു​വാ​നും അ​വ​രെ ഉ​ന്ന​ത നി​ല​വാ​ര​ത്തി​ലെ​ത്തി​ക്കാ​നും മ​ത്സ​രം കൊ​ണ്ട് ഉ​ദ്ദേ​ശി​ക്കു​ന്ന​താ​യി കേ​ര​ള റോ​ൾ ബോ​ൾ ഫെ​ഡ​റേ​ഷ​ൻ സെ​ൻ​ട്ര​ൽ കോ-​ഓ​ർ​ഡി​നേ​റ്റ​ർ മെ​ഹ​ർ റെ​യ്നോ​ൾ​സ് പ​റ​ഞ്ഞു.
സം​സ്ഥാ​ന ദേ​ശീ​യ ത​ല​ത്തി​ൽ മ​ത്സ​രി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​ഞ്ചു​മു​ത​ൽ ഏ​ഴു​ശ​ത​മാ​നം വ​രെ ഗ്രേ​സ് മാ​ർ​ക്ക് ല​ഭി​ക്കാ​നു​ള്ള സാ​ധ്യ​ത ഈ ​ഗെ​യി​മി​നു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. നി​ല​വി​ൽ ആ​ല​പ്പു​ഴ​യി​ൽ ഒ​രു ടീം ​മാ​ത്ര​മാ​ണു​ള്ള​ത്. ഗെ​യി​മി​ന്‍റെ പ്ര​ച​ാര​ണാ​ർ​ഥം സ്കൂ​ളു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് കൂ​ടു​ത​ൽ ക്ല​ബു​ക​ൾ രൂ​പീ​ക​രി​ക്കാ​ൻ പ​ദ്ധ​തി​യു​ണ്ടെ​ന്ന് ആ​ല​പ്പി സ്പീ​ഡ് റോ​ള​ർ സ്കേ​റ്റിം​ഗ് അ​ക്കാ​ഡ​മി പ്ര​സി​ഡ​ന്‍റ് ഷി​ബു ഡേ​വി​ഡ്, മു​ഖ്യ​ര​ക്ഷാ​ധി​കാ​രി ഫാ. ​സേ​വ്യ​ർ കു​ടി​യാം​ശേ​രി എ​ന്നി​വ​ർ പ​റ​ഞ്ഞു.