പ്ലാ​സ്റ്റി​ക് ര​ഹി​ത​മാ​കാ​ൻ കാ​വാ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്
Wednesday, May 22, 2019 9:57 PM IST
മ​ങ്കൊ​ന്പ്: പ്ലാ​സ്റ്റി​ക് ര​ഹി​ത പ​ഞ്ചാ​യ​ത്ത് എ​ന്ന ല​ക്ഷ്യ​ത്തി​നാ​യി കാ​വാ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​ഴ​മ​ തേ​ടി പി​ന്നോ​ട്ട്. ഉ​ത്ത​ര​വാ​ദി​ത്വ ടൂ​റി​സ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ്ലാ​സ്റ്റി​ക് ഒ​ഴി​വാ​ക്കാ​ൻ തു​ണി​സ​ഞ്ചി നി​ർ​മാ​ണ യൂ​ണി​റ്റ് ആ​രം​ഭി​ച്ചു​കൊ​ണ്ടാ​ണു പ​ദ്ധ​തി​ക്കു തു​ട​ക്ക​മി​ടു​ന്ന​ത്. പ​രി​സ്ഥി​തി ദി​ന​മാ​യ ജൂ​ണ്‍ അ​ഞ്ചി​ന് പ​രി​പാ​ടി​ക്കു തു​ട​ക്ക​മാ​കും. കു​ടും​ബ​ശ്രീ യൂ​ണി​റ്റു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രി​ക്കും പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. തു​ണി​സ​ഞ്ചി നി​ർ​മാ​ണ​ത്തി​നു​ള്ള പ​രി​ശീ​ല​ന പ​രി​പാ​ടി ഉ​ത്ത​ര​വാ​ദി​ത്വ ടൂ​റി​സം സം​സ്ഥാ​ന കോ - ​ഓ​ർ​ഡി​നേ​റ്റ​ർ രൂ​പേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി 40 പേ​ർ അ​ട​ങ്ങു​ന്ന കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ളു​ടെ ത​യ്യ​ൽ യൂ​ണി​റ്റ് രൂ​പീ​ക​രി​ച്ചു. ആ​രം​ഭ​ത്തി​ൽ ഏ​ഴു ത​യ്യ​ൽ മെ​ഷീ​നു​ക​ൾ ഇ​തി​നാ​യി വാ​ങ്ങി. തു​ട​ർ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി കു​ടും​ബ​ശ്രീ വ​ഴി​യാ​യി വാ​യ്പ​ക​ൾ ല​ഭ്യ​മാ​ക്കും. പ​രി​സ്ഥി​തി ദി​ന​ത്തി​ൽ 80 സ​ഞ്ചി​ക​ൾ വി​ത​ര​ണം ചെ​യ്യാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. പ​ദ്ധ​തി പു​രോ​ഗ​മി​ക്കു​ന്ന​തോ​ടെ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ എ​ല്ലാ​വീ​ടു​ക​ളി​ലും ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളി​ലും തു​ണി സ​ഞ്ചി​ക​ൾ ല​ഭ്യ​മാ​ക്കാ​നാ​ണു പ​ദ്ധ​തി​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ന്ധ്യാ ര​മേ​ശ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ ഉ​ത്ത​ര​വാ​ദി​ത്വ ടൂ​റി​സം ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഹ​രീ​ഷ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഒ.​ജി. ഷാ​ജി, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ടി.​എ​ൻ. രാ​മ​ൻ​പി​ള്ള എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.